ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്റെ അമ്മ തന്നെ ആയിരുന്നു, രാവിലെ എഴുന്നേൽപ്പിക്കുന്നത് മുതൽ സ്കൂളിൽ പോകുന്നത് വരെ മുഴുവൻ സമയവും എന്റെ ഒപ്പം തന്നെ ആയിരുന്നു, സ്കൂൾ ബസ്സിൽ കയറുന്നതിനു മുൻപായി അമ്മ എന്റെ നെറ്റിയിൽ ചുംബിക്കുമായിരുന്നു ,

വൈകിട്ട് നാലരക്ക് എന്റെ സ്കൂൾ ബസ്സും കാത്ത് നിൽക്കുന്ന അമ്മയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്, തിരിച്ചു വന്നു എന്നെ കണ്ടാൽ ഉടൻ എന്നെ വാരിയെടുത്തു എന്റെ മുഖം മുഴുവൻ അമ്മ ചുംബനങ്ങളാൽ മൂടുമായിരുന്നു

അന്ന് എന്റെ പത്താം ജന്മദിനം ആയിരുന്നു. വൈകിട്ട് തിരിച്ചെത്തിയാൽ ആഘോഷിക്കാം എന്ന് അച്ഛനും അമ്മയും ഉറപ്പ് പറഞ്ഞതുകൊണ്ടാണ്, അന്ന് ഞാൻ ക്ലാസ്സിൽ പോയത്

വൈകിട്ട് അച്ഛനും അമ്മയും ഒരുമിച്ചു എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരും എന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന എന്റെ അരികിലേക്ക് വന്നത് അടുത്ത വീട്ടിലെ വാസു ചേട്ടൻ ആയിരുന്നു,

വാസുച്ചേട്ടൻ വന്ന്‌ റ്റീച്ചറിനോട് എന്തൊക്കെയോ പറയുന്നതും ടീച്ചർ എന്നെ ഒരു സഹതാപത്തോടെ നോക്കുന്നതും എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല,

അന്ന് വാസുച്ചേട്ടന്റെ ഒപ്പം കാറിൽ വീട്ടിലേക്ക് പോകുമ്പോൾ വീട്ടിൽ എത്തിയാൽ ഉടൻ നടക്കാൻ പോകുന്ന ആഘോഷം ആയിരുന്നു എന്റെ മനസ്സ് മുഴുവൻ

മുറ്റത്ത് നിറയെ ആളുകളെ കണ്ടപ്പോൾ എന്റെ മനസ്സിൽ സന്തോഷം ആണുണ്ടായത്, എന്റെ പിറന്നാൾ ആഘോഷിക്കാൻ അച്ഛനും അമ്മയും വിളിച്ചു വരുത്തിയ ആളുകൾ ആണെന്ന് കരുതി. അവരെ വകഞ്ഞു മാറ്റി ഉമ്മറത്തേക്ക് എത്തിയപ്പോൾ ഞാൻ കണ്ടു ഭിത്തിയിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു

// അമ്മയുടെയും അച്ഛയുടെയും മോനൂട്ടന് ഒരായിരം പിറന്നാൾ ആശംസകൾ… ഉമ്മ…//

അതിനടിയിൽ ഞങ്ങൾ മൂന്ന് പേരും നിൽക്കുന്ന ഒരു ഫോട്ടോ, വളരെ സന്തോഷത്തോടെയാണ് ഞാൻ ആ ഫോട്ടോക്ക് അരികിലേക്ക് ഓടിയത്, പക്ഷെ മാർഗ തടസമായി വെള്ള തുണിയിൽ പൊതിഞ്ഞ രണ്ട് വസ്തുക്കൾ കിടന്നത് അടുത്തെത്തിയപ്പോൾ ആണ് ഞാൻ കണ്ടത്

അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷെ അതിന് മനുഷ്യ ശരീരങ്ങളുടെ ആകൃതി ആയിരുന്നു,

ഞാൻ ആ വീട് മുഴുവൻ അച്ഛനെയും അമ്മയെയും അന്വേഷിച്ചു നടന്നു, അവസാനം വാസുച്ചേട്ടൻ ആണ് പറഞ്ഞത് അച്ഛനും അമ്മയും എന്നെ ഒറ്റക്കാക്കിയിട്ട് പോയി ഇനി ഒരിക്കലും വരില്ല എന്ന്…

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.