ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

അങ്ങോട്ട് പോകണം എന്നും അതെന്താണെന്ന് നോക്കണം എന്നുമുള്ള ആകാംഷ ദേവന്റെ മുഖത്തു പ്രകടമായിരുന്നു

പെട്ടന്നാണ് അവന്റെ കണ്ണുകൾ ചുവരിൽ തൂക്കിയിരിക്കുന്ന ഒരു ഫോട്ടോയിലേക്ക് ആകര്ഷിക്കപ്പെടുന്നത് . ആ ഫോട്ടോകൾ കണ്ടതും ദേവന്റെ കാലുകൾ യാന്ത്രികമായി ചലിച്ചു

“ദാ ചായ…”

പിന്നിൽ നിന്നും ഗംഗയുടെ ശബ്ദം കേട്ട് ദേവൻ തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ അവൾ നീട്ടിയ ട്രെയിൽ നിന്നും ഒരു കപ്പ്‌ എടുത്തു ചുണ്ടോട് ചേർത്തു

“ഇത്….”

“ഞാൻ വരച്ചതാണ്…”

“ആഹാ… മോള് വരക്കുമോ…”

ദേവന്റെയും ഗംഗയുടെയും സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന രാജൻ അവർക്കരികിലേക്ക് വന്നു

“മനസ്സിന് എന്തെങ്കിലും വിഷമം വന്നാലും, സന്തോഷം വന്നാലും വരക്കും സർ…”

“എന്തായാലും കൊള്ളാം… പക്ഷെ എനിക്കൊന്നും മനസ്സിലായില്ല”

“അത്… ഒരു കുട്ടിയുടെ കൈകളിൽ നിന്നും അകന്ന് പോകുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും കൈകൾ ആണ് സർ…”

അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

“എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

“എനിക്കും അറിയില്ല മോളെ… എന്തായാലും ഞാൻ അങ്ങോട്ട് ചെല്ലട്ടെ”

ഗംഗ കൊണ്ടുവന്ന ചായ ഒരുകവിൾ മാത്രം കുടിച്ച് അയാൾ കപ്പ്‌ അവളുടെ കയ്യിൽ തിരിച്ചു നൽകിക്കൊണ്ട് പുറത്തേക്ക് നടന്നു

രാജന്റെ പിന്നാലെ പുറത്തേക്ക് വന്ന ഗംഗ റോഡിലേക്ക് നോക്കി , ദേവൻ സീറ്റിൽ ചാരിയിരുന്നു എന്തോ ആലോചിക്കുന്നത് കണ്ടതും ഗംഗയുടെ മുഖം സംശയങ്ങളാൽ നിറഞ്ഞു

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.