“ദേവാ…”
ദേവൻ എപ്പോഴും രാജനെ ഏട്ടാ എന്ന് മാത്രമേ വിളിക്കാറുള്ളു എങ്കിലും രാജൻ ആദ്യമായി ആയിരുന്നു അവനെ പേര് വിളിക്കുന്നത്. അപ്രതീക്ഷിതമായുള്ള ആ വിളിയിൽ അവൻ നിശബ്ദനായിപ്പോയി
“മോൾ ചായ എടുത്തോ ഞങ്ങൾ വരാം…”
“രാജേട്ടാ…”
ദേവൻ ദയനീയമായി രാജന്റെ മുഖത്തേക്ക് നോക്കി, അവന്റെ വിളിയെ അവഗണിച്ചുകൊണ്ട് രാജൻ ഗംഗയുടെ പിന്നാലെ അവളുടെ വീടിന്റെ അരികിലേക്ക് നടന്നു
ഉമ്മറത്തെത്തിയ രാജൻ തിരിഞ്ഞു നോക്കിയപ്പോഴും ദേവൻ റോഡിൽ തന്നെ നിൽക്കുകയായിരുന്നു.
രാജൻ കണ്ണെടുക്കാതെ ദേവനെ തന്നെ നോക്കിനിന്നു. രാജന്റെ മുഖത്തു നോക്കാൻ ആകാതെ ദേവൻ മുഖം തിരിച്ചു ബൊലേറോയുടെ അടുത്തേക്ക് നടന്നു. അവിടെ എത്തിയപ്പോഴും രാജൻ തന്നെ തന്നെ നോക്കി നിൽക്കുകയാണ് എന്ന് കണ്ടതും ദേഷ്യത്തോടെ ബൂട്ട്കൊണ്ട് നിലത്തു ശക്തിയായി ആഞ്ഞു ചവിട്ടിയതിനു ശേഷം അവൻ രാജന്റെ അരികിലേക്ക് നടന്നു തുടങ്ങി
ദേവൻ തന്റെ അരികിലേക്ക് വരുന്നത് കണ്ടതും രാജൻ മുഖം തിരിച്ചു. ആ സമയത്ത് അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി അവൻ കണ്ടില്ല
“ഇരിക്കൂ സർ…”
സോഫയിൽ അലക്ഷ്യമായി കിടന്ന മാസികകളും ന്യൂസ് പേപ്പറുകളും കയ്യിൽ എടുത്തതിനു ശേഷം ഗംഗ രാജനെ ഉള്ളിലേക്ക് ക്ഷണിച്ചു
“വാ സാർ…”
അകത്തേക്കു കയറാൻ മടിച്ചുനിന്ന ദേവനെ രാജൻ ഉള്ളിലേക്ക് വിളിച്ചതും ഗംഗ അടുക്കളയിലേക്ക് നീങ്ങി
അല്പം മടിയോടെ തന്നെയാണ് ദേവൻ രാജന്റെ അരികിൽ ഇരുന്നത്, തന്റെ അടുത്തിരുന്ന ദേവന്റെ പുറത്ത് രാജൻ പതിയെ തട്ടിക്കൊടുത്തു
സോഫയിൽ ഇരുന്ന ദേവന്റെ കണ്ണുകൾ ആ ഹാളിൽ മുഴുവൻ ഓടിനടന്നു
പുറമെനിന്ന് കാണുന്നത് പോലെ തന്നെയായിരുന്നു ഉള്ളിലും. അടുക്കും ചിട്ടയും ഇല്ലാതെ വാരിവലിച്ചിട്ടിരിക്കുന്നു. ടേബിളിൽ ഒരു പാതി മുറിച്ച ന്യൂസ് പേപ്പറും കത്രികയും ഇരിക്കുന്നു അടുത്തായി ഒരു ഫയലും
ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???
സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???
ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???
വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ
അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ് അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു
ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി
“എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”
ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???
ബ്രോ ♥️
Nice ???
അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…
Super bro
Thanks ബ്രോ
Nalla trilling aavunnundu
Thanks ബ്രോ
കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
അടുത്ത പാർട്ടിന് വേണ്ടി കട്ട waiting
സ്നേഹത്തോടെ
♥️♥️♥️
എല്ലാം വഴിയേ മനസ്സിലാകും ബ്രോ…
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
കൊള്ളാം.. കൊള്ളാം…❤❤❤
Thanks ബ്രോ
BRO adipoli. suspensil nirthi alle??
adutha partil kanam.
അടുത്ത പാർട്ടിൽ കാണാം
Pwoli
Thanks മിഥുൻ ബ്രോ
അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി
സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
ഭാവുകങ്ങൾ
Thanks ബ്രോ
???
,♥️♥️♥️
പൊളിച്ചു ബ്രോ….?????
Thanks ബ്രോ
??
♥️♥️♥️♥️
❤❤❤
♥️♥️♥️