ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

അവർ രണ്ട് പേരും ആ മൃതദേഹം പരിശോധിക്കാൻ തുടങ്ങി

“ഈ രാത്രിയിൽ ഇയാൾ ഇതാർക്ക് വേണ്ടിയാ സ്പ്രേ ഒക്കെ അടിച്ചേക്കുന്നത്”

മരക്കാർ ഒന്ന് ചുറ്റിനും മണം പിടിച്ചുകൊണ്ട് തന്നത്താൻ പറഞ്ഞു

“ദാ… നോക്ക് സർ…”

ദേവൻ മരക്കാരുടെ ശ്രദ്ധയെ തന്നിലേക്ക് ക്ഷണിച്ചു

“കോണ്ടം…???”

“അതേ സർ…ഇയാളുടെ മുണ്ടിൽ നിന്നും കിട്ടിയതാ… ഇപ്പൊ മനസ്സിലായില്ലേ സർന് രാത്രി ഇയാൾ ആർക്ക് വേണ്ടിയാ സ്പ്രേ അടിച്ചു കാത്തിരുന്നത് എന്ന്…”

മരക്കാർ അവനെ നോക്കി ഒന്ന് ചിരിച്ചു,

“വേറെ ഒന്നും ഇല്ല സർ… ഇയാളുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ യാതൊരു പാടുകളും കാണാൻ ഇല്ല…”

“ഹ്മ്മ്… നമുക്ക് ഈ റൂമൊന്ന് പരിശോധിക്കാം…അതിന് മുൻപ് ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനുള്ള പരിപാടികൾ നോക്കാം…”

“ശരി സർ…”

ദേവൻ മുറിയിൽ നിന്നും പുറത്തിറങ്ങി കുറച്ചു മാറി നിന്നിരുന്ന ഒരു കോൺസ്റ്റബിളിനെ തന്റെ അരികിലേക്കു വിളിച്ചു , അയാൾക്കുള്ള നിർദ്ദേശങ്ങൾ നൽകിയതിന് ശേഷം അവൻ വീണ്ടും ആ മുറിയിലേക്ക് നടന്നു

അവൻ മുറിയിലേക്ക് എത്തുമ്പോഴേക്കും മരക്കാർ തന്റെ അന്വേഷണം തുടങ്ങിയിരുന്നു, മുറിയിലെ വാർഡോബ്‌ തുറന്ന് പരിശോധിക്കുന്ന മരക്കാരെ ആണ് അവൻ അവിടെ കണ്ടത്

“ടോ… ഇത് നോക്ക്…”

ദേവൻ തിരിച്ചെത്തിയത് കണ്ടതും മരക്കാർ അവനെ തന്റെ അരികിലേക്ക് വിളിച്ചു

“ദാ, പുതിയ ഒരു ചുരിദാർ, ഒരു ലേഡീസ് ബോഡി സ്പ്രേ  കണ്ടിട്ട് ഇന്നലത്തെ വിരുന്നുകാരിക്ക് വേണ്ടി വാങ്ങിവച്ചിരുന്നതാണെന്ന് തോന്നുന്നു…”

മരക്കാർ ആ തുണികൾ അവന്റെ മുന്നിലേക്ക് നീട്ടിയതും അതിൽ നിന്നും ഒരു പേപ്പർ പുറത്തേക്ക് ചാടി . ദേവൻ അത് കുനിഞ്ഞെടുത്തു. അതിൽ എഴുതിയിരിക്കുന്നത് അവൻ വായിച്ചു

“കാണാമറയത്ത് ഇരുന്നെന്നെ സ്നേഹിക്കുന്ന, ആദ്യമായി എന്നെ പ്രണയത്തിനു അടിമയാക്കിയ, എന്റെ മാത്രം ചന്ദ്രക്ക്…”

വായിച്ചു നിർത്തിയ ദേവൻ മരക്കാരുടെ മുഖത്തേക്ക് നോക്കി

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.