ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

“സോറി സർ…”

“ആ ശരി ശരി താൻ വാ…”

മരക്കാർ അവനെയും കൂട്ടിക്കൊണ്ട് ബെഡ്റൂമിലേക്ക് നടന്നു. റൂമിന്റെ വാതിൽക്കൽ എത്തിയ അവനെ മരക്കാർ ഉള്ളിൽ കയറുന്നതിൽ നിന്നും വിലക്കി

“അകത്തു ഫോറൻസിക് പരിശോധന നടക്കുകയാണ്, അവർ എന്താ പറയുന്നത് എന്ന് നോക്കാം…”

മരക്കാർ പറഞ്ഞ് നിർത്തിയതും അവൻ അവിടെ തന്നെ നിന്ന് കൊണ്ട് ഉള്ളിലേക്ക് നോക്കി

മുപ്പതിനും നാല്പതിനും ഇടയിൽ പ്രായമുള്ള, അഞ്ചടിക്ക് മുകളിൽ ഉയരവും അതിനൊത്ത വണ്ണവും ഉള്ള, കാഴ്ചയിൽ സുമുഖനായ ഒരു മധ്യ വയസ്കൻ വെള്ള മുണ്ടും വെള്ള ഇന്നർ ബനിയനും ആണ് അയാളുടെ വേഷം

കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന അയാളുടെ തലയും രണ്ട് കൈകളും കട്ടിലിൽ നിന്നും പുറത്തേക്ക് ആണ് കിടക്കുന്നത് കഴുത്തിലെ മുറിവിൽ നിന്നും ഒഴുകിയ രക്തം താടി വഴി ഒഴുകി ചെവിയേയും കടന്ന് നിലത്തു വീണു തളം കെട്ടിയിരിക്കുന്നു

മുറിയിൽ ഒരു ബലപ്രയോഗം നടന്നതിന്റെ യാതൊരു അടയാളങ്ങളും പ്രഥമ ദൃഷ്ടിയാൽ കാണാനില്ല , കട്ടിലിനടുത്തിരിക്കുന്ന ബെഡ്‌സൈഡ് ടേബിളിൽ ഒരു പകുതി ഒഴിഞ്ഞ റെഡ് ലേബൽ കുപ്പിയും രണ്ട് ഗ്ലാസുകളും ഇരിക്കുന്നു , അതിൽ ഒരു ഗ്ലാസിലെ മദ്യം പൂർണമായും കുടിച്ച് തീർത്തിരിക്കുന്നു . അതിനടുത്തായുള്ള പ്ലേറ്റിൽ ഫ്രൂട്സ് നിരത്തി വച്ചിരിക്കുന്നു

“എന്താടോ നോക്കുന്നത്… എന്തെങ്കിലും കണ്ട് പിടിച്ചോ…”

മരക്കാർ ദേവന്റെ പുറത്ത് തട്ടി അത് ചോദിച്ചപ്പോൾ ആണ് അവൻ അകത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുക്കുന്നത്

“സർ… ഇവിടെ സി.സി.ടി.വി ഒന്നും ഇല്ലേ…”

“അതുണ്ടെന്ന് തനിക്കും അറിയാവുന്നതല്ലേ… തനിക്കന്ന് തലക്കടി കിട്ടിയപ്പോൾ നമ്മൾ കണ്ടതല്ലേ…പക്ഷെ അത് പുറത്ത് മാത്രമേ ഉള്ളു… ഞാൻ ഹാർഡ് ഡിസ്ക് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട് നമുക്ക് നോക്കാം…”

“ശരി സർ…”

സംസാരിച്ചുകൊണ്ട് നിന്ന അവരുടെ അരികിലേക്കു ഒരു കോൺസ്റ്റബിൾ നടന്നു വന്നു. അവർക്ക് രണ്ട് പേർക്കുമായി സല്യൂട്ട് ചെയ്തുകൊണ്ട് അയാൾ സംസാരിക്കാൻ ആരംഭിച്ചു

“സർ… ഒരു അറിയിപ്പ് കിട്ടിയിട്ടുണ്ട്… നമ്മുടെ പൊതുമരാമത്തു വകുപ്പ് മന്ത്രി ഇങ്ങോട്ട് എത്തുന്നുണ്ട്…”

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.