? Fallen Star ? 7 [ Illusion Witch ] 942

°°°°°°°

Queensland tropical rain forest

Australia

ഓസ്ട്രേലിയയിലെ ഒരു കാടിന്റെ നടുക്ക് ഉള്ള മരം കൊണ്ട് തീർത്ത ഒരു കൊച്ചു വീട്. സമയം പകൽ 10 മണിയോട് അടുക്കുന്നു എങ്കിലും മരങ്ങളുടെ നിഴൽ താണ്ടി പ്രകാശത്തിന് അവിടെക്ക് എത്തി നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. രാത്രിയുടെ അതേ പ്രതീതി.

ആ വീടിന്റെ ഉള്ളിൽ ഉറക്കം ഇല്ലാത്ത ഒരു രാത്രിയുടെ ആലസ്യത്തിൽ മയങ്ങി കിടക്കുകയാണ് സുന്ദരികളയാ രണ്ടു സ്ത്രീകൾ. ഒരു 30 വയസ്സിന്റെ അടുത്ത് പ്രായം തോന്നിക്കുന്ന മഞ്ഞ നിറത്തിലെ മുടിഉള്ള ഒരു സ്ത്രീയും 25 ൽ കൂടുതൽ പ്രായം തോന്നിക്കാത്ത ബ്രൗൺ നിറമുള്ള മുടിയുള്ള മറ്റൊരു സ്ത്രീയും.

പെട്ടന്ന് എന്തോ അപകടം വരാൻ പോകുന്നത് പോലെ തോന്നി മഞ്ഞ മുടിയുള്ള സ്ത്രീ ചാടി എഴുന്നേറ്റു. അവൾ ഞെട്ടി റൂമിന്റെ മൂലയിലേക്ക് നോക്കി. അവിടെ മനുഷ്യന്റെ നിഴൽ രൂപം അവൾ കണ്ടു.

അയാളെ കണ്ടതും അവളിൽ ഒരു വിറയൽ ഇരച്ചു കയറി. അവൾ മറന്ന് തുടങ്ങിയിരുന്ന ഒരു വികാരം അവളിൽ വീണ്ടും വന്നു ചേർന്നു. ഭയം.

‘ എന്നാണ് ഞാൻ അവസാനമായി ഈ ഫീലിംഗ് അറിഞ്ഞത്, ഏകദേശം 10 വർഷങ്ങൾക്ക് മുൻപ്, ഞാൻ ഒരു Starwalker ആവുന്നതിനു മുൻപ് ‘ അവൾ അയാളെ നോക്കി കൊണ്ട് മനസ്സിൽ ഓർത്തു. ഒരു Starwalker ആയി കഴിഞ്ഞ് അവളെ യാതൊന്നും ഭയപ്പെടുത്തിയിരുന്നില്ല. അവൾ മുഖാമുഖം കണ്ട മോൺസ്റ്റർസ് പോലും. പക്ഷെ ആരാണെന്നു അറിയാത്ത ഈ മനുഷ്യൻ അവളെ വല്ലാതെ ഭയപ്പെടുത്തുന്നു.

10 വർഷങ്ങൾക്ക് മുൻപ് Edvard Drake  red dragon നുമായി fight ചെയ്യുന്നത് അവൾ നേരിട്ട് കണ്ടതാണ്. അന്ന് Eddie യുടെ ബാറ്റിൽ ഫോം ൽ നിന്ന് വന്ന അതേ എനർജി ആണ് ഈ മനുഷ്യനിൽ നിന്ന് വരുന്നത്. അതായത് ലോകത്തിലെ നമ്പർ one Starwalker ന്റെ അത്ര ശക്തൻ ആണ് അയാൾ.

ഇയാൾ ഒരു മിത്രം അല്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു, അയാൾ തന്നെക്കാൾ ഒരുപാട് ശക്തൻ ആണെന്നും, അത് കൊണ്ട് തന്നെ അവൾ ഒട്ടും സമയം പാഴാക്കാതെ തന്റെ star എനർജി തന്റെ കണ്ണുകളിൽ ശേഖരിച്ചു, അയാൾക്ക് അറ്റാക് ചെയ്യാൻ അവസരം കൊടുക്കാതെ അവൾ തന്റെ പവർ അയാളുടെ നേരെ പ്രയോഗിച്ചു.

അവളുടെ കണ്ണിൽ നിന്നും ഒരു പ്രകാശം അയാളുടെ ദേഹത്തു വീണു, അടുത്ത നിമിഷം അയാളുടെ ശരീരത്തിൽ ആകെ അവളുടെ star എനർജി പടർന്നു, അത് അടുത്ത നിമിഷം ഡയമണ്ട് ആയി മാറി. അയാൾ നിമിഷനേരം കൊണ്ട് ഡയമണ്ട് കൊണ്ട് തീർത്ത ഒരു പ്രതിമയായി തീർന്നു. അതേ petrification. ആളുകളെ പ്രതിമ ആക്കാൻ ഉള്ള പവർ.

അവൾ ആണ് Abbie Ravin 10 th top റാങ്കർ, Medusa.

” മാഗ്ഗി ” അവൾ വേഗം തന്നെ മറ്റേ സ്ത്രീയെ കുലുക്കി വിളിച്ചു.

” Run ” എഴുന്നേറ്റ് എന്താ എന്ന് മാഗി ചോദിക്കുന്നത് മുന്നേ Abbie പറഞ്ഞു, മാഗിക്ക് ആദ്യം കാര്യം മനസ്സിലായില്ല, പക്ഷെ abbie യുടെ മുഖഭാവവും അവിടെ ഉണ്ടായിരുന്ന diamond പ്രതിമയും കണ്ടപ്പോ അവൾക്ക് സംഗതി സീരിയസ് ആണെന്ന് മനസ്സിലായി.

” be careful  ” അവൾ abbie യോട് പഞിട്ട് മിന്നൽ വേഗത്തിൽ അവിടെ നിന്ന് ഓടി മറഞ്ഞു. സൂപ്പർ സോണിക് സ്പീഡ്.

‘ ഒന്നോ രണ്ടോ മണിക്കൂർ മാത്രേ എനിക്ക് ഇയാളെ പ്രതിമ ആയി വെക്കാൻ പറ്റു, അതിന് മുന്നേ big brother eddie യെ കോൺടാക്ട് ചെയ്യണം. അദ്ദേഹത്തിന് മാത്രേ ഇയാളെ ഡീൽ ചെയ്യാൻ പറ്റു ‘ അവൾ മനസ്സിൽ ഓർത്തിട്ട് അവിടെ ഉണ്ടായിരുന്ന ഫോൺ പോലെ ഉള്ള device കയ്യിൽ എടുത്തു.

‘ ക്രാക്ക് ‘ ഒരു ശബ്ദം കേട്ട് അവൾ ഞെട്ടി. രണ്ടു മണിക്കൂർ അല്ല ഒരു മിനിറ്റ് പോലും അവൾക്ക് അയാളെ തടഞ്ഞു വെക്കാൻ ആയില്ല. അവളെ ഞെട്ടിച്ചു കൊണ്ട് ആ പ്രതിമ തകർത്ത്  അയാൾ പുറത്തു വന്നു.

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.