? Fallen Star ? 7 [ Illusion Witch ] 941

ലഗസിയുടെ കോൾഡ് വോയിസ് മനസ്സിൽ കേട്ടപ്പോൾ അത് ലഗസിയുടെ പണി ആണെന്ന് താര മനസ്സിലാക്കി, ഇനി ഒന്നും ചോദിച്ചിട്ട് കാര്യമില്ല എന്നും അവൾക്ക് മനസിലായി. കാരണം ഇനിയും കൂടുതൽ അറിയാൻ അവൾക്ക് പറ്റില്ല, ലഗസി സമ്മതിക്കില്ല. ചീഫും അധികം സംസാരിക്കാൻ ഉള്ള മൂഡിൽ അല്ല, സത്യത്തിൽ അയാൾ അത്ര നേരം സംസാരിച്ചത് വഴി താരയെ ഡിസ്ട്രാക്ട് ചെയ്യുകയായിരുന്നു, പെട്ടന്ന് അയാളുടെ നെഞ്ചിൽ ഒരു red ലൈറ്റ് ബൾബ് തെളിഞ്ഞു,  അത് ഞരമ്പുകൾ പോലെ അയാളുടെ ശരീരം മുഴുവൻ ചുവന്ന ലൈറ്റ് ആയി പടർന്നു

” ɩ᪴ሪꞃ᪴ỿ̉ሪ”

<berserker > അയാൾ അലറി, പിന്നെ നേരത്തെക്കാളും വേഗതയിൽ താരയുടെ നേരെ ചെന്നു. അത് ഒരു skill ആണ്.

” Gravity Acceleration X5″ താരയും ഒച്ച വെച്ചു, അതോടെ അയാളുടെ ഗ്രാവിറ്റി കൂടി, മൂവ്മെന്റ് സ്പീഡ് കുറഞ്ഞു. കുറഞ്ഞു എങ്കിലും താരയേക്കാൾ സ്പീഡ് അയാൾക്ക് ഇപ്പോഴും ഉണ്ടായിരുന്നു. ഓരോ അറ്റാക്കും താര പാടുപെട്ട് ആണ് തടുത്തത്. ഇങ്ങനെ പോയാൽ സ്‌നോയുടെയോ ഷാഡോയുടെയോ സഹായം കൂടാതെ ചീഫ്നെ കൊല്ലുന്നത് ബുദ്ധിമുട്ട് ആണെന്ന് താരക്ക് മനസ്സിലായി. തന്റെ വയറിനു നേരെ വന്ന വെട്ടിൽ നിന്ന് ഒഴിഞ്ഞു മാറി താര പുറകിലേക്ക് ചാടി പിന്നെ കയ്യിൽ ഉണ്ടായിരുന്ന ഗോൾഡൻ സോഡ് ഒരു ചില്ലുഗ്ലാസ്സ് തകരുന്ന പോലെ പൊട്ടി ഗോൾഡൻ ലൈറ്റ് ആയി ഇല്ലാതെയായി.

താര സോഡ് ലെസ് സോഡ് dispel ചെയ്ത് കണ്ട് ചീഫ് ഒന്ന് അമ്പരന്നു, പിന്നെ സംശയത്തിൽ സ്‌നോയിനേം ഷാഡോനേയും നോക്കി അവർ അറ്റാക്ക് ചെയ്യാൻ പോകുവാണ് എന്ന് ഭയന്ന് വേഗത്തിൽ താരയുടെ നേരെ പാഞ്ഞു ചെന്നു. താരയുടെ റേഞ്ച്ൽ അയാൾ എത്തിയതും താര സ്‌പെഷ്യൽ സ്‌പേസിൽ നിന്ന് മീരയുടെ katana പുറത്തെടുത്തു.

‘ Golden Wind Sword Art Tenth Form Chain Slash ‘ താര മനസ്സിൽ പറഞ്ഞതും katana യുടെ മൂർച്ഛയുള്ള ഭാഗത്തും താരയുടെ കണ്ണിനും നല്ല ഡാർക്ക്‌ ഗോൾഡൻ നിറം വെച്ചു, താര ചീഫ് ന്റെ വയറ്റിൽ ഒരു ഗോൾഡൻ ലൈൻ കണ്ടു.

‘ First Link ‘ അവൾ അത് പറഞ്ഞ് കൊണ്ട് ചീഫ് ന്റെ വയറ്റിലെ വരയിൽ കൂടി വെട്ടി, ആ വെട്ട് കഴിഞ്ഞതും ചീഫ് ന്റെ നെഞ്ചിൽ അടുത്ത വര തെളിഞ്ഞു,

‘ second Link ‘ അവൾ ചീഫ് ന്റെ നെഞ്ചിൽ വെട്ടി, അന്നേരം ചീഫ് ന്റെ മുതുകിൽ അടുത്ത വര തെളിഞ്ഞു

  ‘ Third Link ‘അവൾ കറങ്ങി തിരിഞ്ഞ് അടുത്ത വെട്ട് വെട്ടി, ഈ മൂന് വെട്ട് കൊണ്ടപ്പോൾ തന്നെ ചീഫ് പാതി ചത്തിരുന്നു. കാരണം ചെയിൻ ആയി ഉള്ള ഓരോ സ്ലാഷ് കൊടുക്കുമ്പോഴും അറ്റാക്ക് ന്റെ സ്ട്രങ്ത് കൂടും അതായത് ആദ്യ വെട്ടിന്റെ ഇരട്ടി കരുത്തും വേഗവും ഉണ്ടായിരിക്കും രണ്ടാമത്തെ വെട്ടിന്, അതിന് ഇരട്ടി ആയിരിക്കും മൂന്നാമത്തെ, അങ്ങനെ കൃത്യമായി കൊടുക്കാൻ പറ്റുന്ന ഓരോ വെട്ടും ഇങ്ങനെ ഇരട്ടിചുകൊണ്ട് ഇരിക്കും. അതാണ് Golden Wind art ന്റെ 10th ഫോം. പക്ഷെ ഒരു പ്രശ്നം ഉള്ളത് എന്ത് എന്നാ ഒരു തവണ അറ്റാക് പിഴച്ചാൽ എതിരാളി അറ്റാക്ക് തടുത്താൽ ആ അറ്റാക്ക് reflect ചെയ്യും അറ്റാക്ക് ചെയ്ത ആൾക്ക് തന്നെ ആ മുറിവ് ഏക്കും.

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.