?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

ആ നിമിഷം, ആ പേര് കേട്ടതും അവന്റെ കണ്ണുകൾ ചുരുങ്ങി ക്രോധമെല്ലാം എങ്ങോ പോയതുപോലെ ശ്വേതയുടെ കഴുത്തിൽ നിന്നും കൈ അവൻ പിൻവലിച്ചു.അവൾ തളർന്നു നിലത്തേക്ക് ഇരുന്നു.

 

ആദി വെട്ടിതിരിഞ്ഞു ശ്രദ്ധയുടെ നേരെ പോയി.

 

അവന്റെ വരവ് കണ്ടതും അവൾ ഒന്ന് പകച്ചു.

 

“വിളിച്ചിട്ട് എന്താ, എന്താ പറഞ്ഞത്

 

അവൻ വെപ്രാളത്തോടെ ചോദിച്ചു

 

“ത് തിരിച്ചു വിളിക്കാൻ പറഞ്ഞു ഏട്ടനോട്,

 

അവൾ വിറച്ചു വിറച്ചു പറഞ്ഞു

 

അത് കേട്ടതും അവൻ കാറ്റ്പോലെ പുറത്തേക്ക് പോയി.

 

അവന്റെ ആ പോക്ക് എല്ലാവരും നോക്കി നിന്നു.

 

ഈ സമയം കൊണ്ട് ശ്വേത ആകെ തളർന്നിരുന്നു, നിർത്താതെ ചുമയ്ക്കുന്ന അവൾക്ക് അലീന വെള്ളം കൊടുത്തു, അപ്പോഴാണ് അവൾക്ക് കുറച്ചു ആശ്വാസം ആയത്. കുറച്ചു സമയവും കൂടി അവൻ ആ പിടി തുടർന്നിരുന്നുവെങ്കിൽ അവൾ മരിച്ചുപോവുമായിരുന്നു എന്ന് തോന്നി.അവൾക്ക് കഴുത്തിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു, അവൻ പിടിച്ച ഭാഗം മുഴുവൻ ചുവന്ന് തുടുത്തിരുന്നു.

 

അവൾ തല ഉയർത്തി നോക്കിയപ്പോൾ കണ്ടു തന്നെ സഹതാപത്തോടെ നോക്കുന്ന കണ്ണുകളെ,

അവൾക്ക് സങ്കടവും നിരാശയും എല്ലാം തോന്നി, എന്നാൽ അതിനെല്ലാം പുറകെ അവളുടെ ഉള്ളിൽ പക എരിയാൻ തുടങ്ങി.

 

അവനോടുള്ള ആഗ്രഹവും, കാമവും, എല്ലാം മാറി അവിടെ പക മാത്രം ആയി ?

 

അവൾ പതുക്കെ എഴുന്നേൽക്കാൻ നോക്കി, എന്നാൽ അതിന് സാധിച്ചില്ല അവൾ വേച്ച് വീഴാൻ പോയി, അപ്പോഴേക്കും അലീനയും, സോയയും അവളെ താങ്ങി പിടിച്ചിരുന്നു, അവർ അവളെ പിടിച്ചു പയ്യെ നടക്കാൻ തുടങ്ങി.

 

“എനിക്ക് കിട്ടാത്ത നിന്റെ സ്നേഹവും പ്രണയവും വേറെ ആർക്കും കിട്ടാൻ ഞാൻ സമ്മതിക്കില്ല ആദി, എന്നെ ഇത്രയും ദ്രോഹിച്ച നീ ഇനി ജീവനോടെ വേണ്ട ?

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.