മിഴിയോരം 1{RAMBO} 1027

❤️മിഴിയോരം?

MIZHIYORAM| Author : Rambo | Previous Part

 

ei-JDLYD65534

“”സാർ….

സാർ…!!!””

നല്ല ടെൻഷനോടെ ലാപ്പിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്ന എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് ആ മധുരമാർന്ന ശബ്ദമായിരുന്നു..

നല്ല പരിചിതമായ.. ആ ശബ്ദത്തിനുടമയെതേടി എന്റെ മിഴികൾ ചെന്നെത്തിനിന്നതാകട്ടെ എന്റെ സ്റ്റുഡന്റായ ജിഹാനയുടെ മുഖത്തും…!!

അതുവരെ ഞാനനുഭവിച്ച ടെൻഷൻ… എന്തോ..അവളുടെ മുഖം കണ്ടതോടെ ഞാൻ മറക്കുകയായിരുന്നു..!!
എന്നത്തേയുംപോലെ…അതിൽ ബ്രാമിച്ചുഞാൻ ഒരുനിമിഷം നോക്കിനിന്നുപോയി

“”യെസ്…
പറയു ജിഹാന…!!

എന്താടോ…വല്ല ഡൗട്ട്സുമുണ്ടോ തനിക്ക്…??””
എന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന്..ആ കണ്ണുകളിലേക്ക് തന്നെ നോട്ടമെറിഞ്ഞായി ചോദ്യം..
പക്ഷേ…എന്നത്തേയും പോലുള്ള ആ പ്രസരിപ്പ്..ഇന്നാമുഖത്തെനിക്ക് കാണുവാനായിരുന്നില്ല..!!!

“”അത് സാർ…””

“”ഹാ….ആരിത്…ജിഹാനയോ…!!
രണ്ടുദിവസമായി ലീവായിരുന്നല്ലോ…???
എന്തുപറ്റി..??””
അന്നേരം സ്റ്റാഫ്റൂമിലേക്ക് കയറിവന്ന ബീന മാഡം അവളെ കണ്ടപാടെ ചോദിച്ചു..
മാഡം കോളേജിലെ സീനിയർ സ്റ്റാഫ് ആണ്

“”ഞാനുമത് ചോദിക്കുവായിരുന്നു മിസ്സേ””
മാഡത്തിനോട് പറഞ്ഞുകൊണ്ട് ഞാൻ നോട്ടം വീണ്ടും അവളുടെ നേർക്ക്പായിച്ചു..

“”അ…അത് സാർ…””

“”ആഹ് ഹരി…!!
ഞാൻ പറയാൻ വിട്ടുപോയി..നിന്നെ പ്രിൻസിപ്പാൾ കാണണമെന്ന് പറഞ്ഞിരുന്നു.. സംതിങ് അർജന്റ്..!!
ഇവളെകണ്ടപ്പോ അത് പറയാൻ ഞാൻ വിട്ടുപോയി..””

ജിഹാന പറയാൻ തുടങ്ങിയപ്പോഴേക്കും മിസ്സ് ഇടയിൽകയറി ദൃതിയോടെ എന്നോട് പറഞ്ഞു..

“”ഓഹ്…
എന്നോട് ഉച്ചയ്ക്ക് കാണണമെന്ന് പറഞ്ഞിരുന്നു…മറന്നല്ലോ..!!””
കസേരയിൽനിന്ന് വളരെവേഗം ഞാനെഴുന്നേറ്റ്

“”അല്ല…നീ എന്താ പറയാൻ വന്നത്…??””

ജിഹാനയെ കടന്ന് പോകാൻനേരം.. എന്തോ ഓർത്തെന്നപോലെ ഞാൻ ചോദിച്ചു

“”അത്….അതൊന്നുമില്ല സർ..
ഞാൻ പിന്നീട് പറഞ്ഞോളാം..””

അവിടുന്ന് വേഗം പ്രിൻസിയുടെ റൂമിലേക്കുള്ള ഓട്ടമായിരുന്നു..
വലിയ പ്രശനമുള്ളതോന്നുമായിരുന്നില്ല..
ഒരു ഫിലിം ഫെസ്റ്റ് വെക്കണം എന്ന് ഞാൻ അദ്ദേഹത്തോട് സജ്ജസ്റ് ചെയ്തിരുന്നു..
പുള്ളിക്കും താല്പര്യം തോന്നിയതുകൊണ്ട് പെട്ടെന്ന് നടത്തുവാനുള്ള പ്ലാനിലായിരുന്നു..
അതിനാണ് തിരക്കിട്ട് വിളിപ്പിച്ചതും

ഏകദേശം ഒന്നൊന്നര മണിക്കൂറോളം അതിനുള്ളിൽ പൊരിഞ്ഞ ഡിസ്ക്കഷൻ നടത്തി..അതിന് പിന്തുണയായി എല്ല സാറുമാരും കൂടെ നിന്നതോടെ എവരിതിങ് വർക്ഡ് സോ നൈസ്‌ലി..!!
പിള്ളേർക്ക് ഈ പിരിമുറുക്കത്തിനിടയിൽ ആയാസം ലഭിക്കാനുള്ള നല്ലൊരുവഴിതന്നെയാണ് ഫിലിം ഫെസ്റ്റ്.. അവർക്കും നല്ല താല്പര്യമുണ്ടെ..

അങ്ങനെ ഉച്ചയ്ക്ക് ശേഷം ക്ലാസൊന്നും ഇല്ലാത്തതുകൊണ്ട് ഫെസ്റ്റിനുവേണ്ട സിനിമകളൊക്കെ തിരക്കി..എല്ലാവരുടെയും സജ്ജഷനനുസരിച്ച് കുറച്ച് കലാമൂല്യമുള്ളതും സാമൂഹികമായുള്ളതും പിന്നെ അവസാനദിവസം കാണുവാനായി നല്ലൊരു എന്റർടൈനറും സെറ്റാക്കി ലിസ്റ്റ് അദ്ദേഹത്തിന് വാട്സാപ്പ് ചെയ്തു..

അങ്ങനെ എല്ലാംകൂടെ കഴിഞ്ഞപ്പോൾ സമയം ഒരുപാടായി..
ഡേറ്റ് അടുത്ത തിങ്കളാഴ്ചയാണ് കണ്ടേക്കുന്നത്. അതുകഴിഞ്ഞ് ഒരു ത്രീ ഡേ ടൂർ കൂടെയുണ്ട്..അതിൽ മെയിൽ സ്റ്റാഫിലൊരാൾ ഞാനും..

“”ഹമ്മ്….
ബിസി ഡേയ്‌സ് ആർ കമിങ്…””
മുഖത്ത് വിടർന്ന പുഞ്ചിരിയോടെ ഞാൻ പറഞ്ഞു..

എല്ലാവരും പോയിരുന്നു.. തിരക്കിലായതുകൊണ്ട് അതൊന്നുമറിഞ്ഞതുപോലുമില്ലായിരുന്നു.
ലാപ് ബാഗിലിട്ട് വേഗം വണ്ടിയുമെടുത്ത് നേരെ ക്ലബ്ബിലേക്ക് തിരിച്ചു..
അത്ര വലിയ സെറ്റപ്പൊന്നുമല്ലെങ്കിലും ഒരു അഞ്ചാറ് പേരടങ്ങുന്ന ഒരു ഗ്യാങ് എന്നുതന്നെപറയാം

ദിവസവും വൈകീട്ട് അവിടെ ഒത്തുകൂടുന്നത് പണ്ടുമുതലെയുള്ള ശീലമായിരുന്നു… ഇടയ്ക്കൊന്ന് മുറിഞ്ഞുപോയെങ്കിലും ഇന്നും മുടങ്ങാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു കലാപരിപാടി..
ഒരുപക്ഷേ…എന്നെയെന്റെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകൊണ്ടുവരാൻ മുന്നിൽനിന്നയാളുകളും ഇവർത്തന്നെയാണ്…

അവിടിരുന്ന് രണ്ട് സൊറയുംപറഞ്ഞശേഷം വീട്ടിലേക്ക് തിരിച്ചു..
അവിടെയെത്തിയപ്പോ…സ്ഥിരമുള്ളതുപോലെ യാതൊരനക്കവുമില്ല..!! അമ്മയുറങ്ങിയിട്ടുണ്ടാവും എന്ന് മനസ്സിൽ കരുതി വേഗം സ്പെയർ കീ കൊണ്ട് വാതിലുംതുറന്നുഞാനകത്തുകടന്നു നേരെ ചെന്നത് മേശപ്പുറത്ത് നിരത്തിവെച്ചിരുന്ന പാത്രങ്ങളുടെയടുത്തേക്കാണ്..
നല്ല വിശപ്പും അമ്മയുണ്ടാക്കിയ വിഭവങ്ങളുംകൂടെ കണ്ടപ്പോ.. കുളിച്ചിട്ട് കഴിക്കാമെന്നചിന്ത കാറ്റിൽപറന്നുകഴിഞ്ഞിരുന്നു..!!

ആക്രാന്തം മൂത്തിട്ടാണോ..അതോ വെശന്നിട്ട് കണ്ണുകാണാഞ്ഞിട്ടാണോന്നറിയാൻ മേല.. കിട്ടിയ പാത്രത്തിലിട്ട് കയ്യിട്ടുവാരിയങ് തിന്നു..

“”അരെ….വാഹ്..!!!””
ആദ്യയുരുളയിൽ തന്നെ ആ കൈപുണ്യം എന്നെ ഏതോ മായികലോകത്തേക്ക് ചെന്നെത്തിച്ചെങ്കിലും തൊട്ടടുത്തനിമിഷം.. എന്റെ ചെവിയിൽ ഒരു പിടുത്തം..!!
പേടിക്കണ്ട..!!
അമ്മച്ചിയാ…എന്റെ പുന്നാര ടീച്ചറമ്മ..!!

“”കയ്യ് പോലും കഴുകാണ്ടാണോടാ ഭക്ഷണം കഴിക്കണേ..??
അയ്യേ…””

പക്ഷേ…ഞാനിളിച്ചുകൊണ്ട് ആക്രമണം തുടർന്നതല്ലാതെ മറുത്തൊന്നും പറയാൻ നിന്നില്ല..
അല്ലാ..!! നമുക്കതിന് നേരോമില്ല..!!

ആദ്യത്തെ ആ അന്താളിപ്പങ്മാറിയതോടെ ഞാനമ്മച്ചിയുടെ നേരെ തിരിഞ്ഞു…
“”ഹൈ…ഹൈ…!!
ടീച്ചറമ്മ അന്തിയുറങ്ങിയില്യായിരുന്നോ….??””

“”ഇല്യാന്നേ…!!
ന്റെ സന്തതി നേരത്തിന് വീട്ടി കേറില്യച്ചാ ന്താപ്പോ ചെയ്യ..””
കൊടുത്ത അതേ ടോണിൽ അതിനുള്ള മറുപടിയും കിട്ടി..
പക്ഷേ… അതിന് മറുപടി വാരിക്കഴിക്കുന്നതിനിടക്ക് പറയാനൊരുങ്ങിയതും നെറുകയിൽ കയറിയതും ഒരുമിച്ചായിരുന്നു..!!

ആണ്ടവാ…എന്താ എരിവ്..!!

“”എടാ… ഇങ്ങനെ വാരിക്കഴിക്കാതെ..!!
ഇവിടുള്ളത് മുഴുവൻ നിനക്കുള്ളതാ..
ഇങ്ങനെയൊരു ചെറുക്കൻ..!!””
നെറുകയിൽതട്ടി ആശ്വസിപ്പിച്ചുകൊണ്ട് അമ്മച്ചി പിറുപിറുത്തു..

പിന്നെ നാട്ടുവർത്താനം പറയാനൊന്നും നിൽക്കാതെ വേഗം കഴിച്ചുതീർത്തു.. ശേഷം ഒരു കുളികൂടെ പാസ്സാക്കി നേരെ കട്ടിലിലേക്ക് കമിഴ്ന്നടിച്ചു..

പിറ്റേന്ന്…
വളരെ വൈകിയാണ് തല പൊക്കിയത്.. ഫുഡ്ഡടിച്ച് കിക്കായിപോയിരുന്നു.. അതോണ്ട് രാവിലെ മുടങ്ങാതെ നടത്താറുള്ള ജോഗിങ്ങും ഗോവിന്ദ..!!
അവളുടെ ഫോൺ കാളുകളാണ് എന്നുമെന്നെ രാവിലെയുണർത്താറുള്ളതെങ്കിലും ഇന്നത് കേട്ടതേയില്ല..!!
അഞ്ച് മിസ്സ്ഡ്കാൾസ് കാണിക്കുന്നുണ്ട്..
ഇനിപ്പൊ തിരിച്ചുവിളിക്കാൻ നേരമില്ലാത്തോണ്ട് ഗുഡ്മോർണിങ് മെസ്സേജും വിട്ട് ബാത്‌റൂമിൽ കേറി

ശനിയാണ്… രാവിലത്തെ ഫസ്റ്റ് ഹവർ ക്ലാസുണ്ട്..!! അതും സെമിനാർ.
പണിയൊന്നുമില്ലേലും ക്ലാസ്സുമുടക്കുന്നത് എനിക്കിഷ്ടമുള്ളപരിപാടിയായിരുന്നില്ല..
ചെയ്യുന്ന ജോലിയോടുള്ള കൂറായി കണ്ടാമതി…!!

അങ്ങനെ എല്ലാം പത്തുമിനിറ്റിൽ തീർത്ത് താഴെയെത്തിയപ്പോ അമ്മയെ കാണാനില്ല
ഹാ…ഇടക്ക് അമ്പലത്തിൽ പോകാറുള്ളകാരണം അധികം മുറവിളികൂട്ടാതെതന്നെ ഞാൻ മേശപ്പുറത്തിരുന്ന ചായ ഒറ്റവലിക്ക് തീർത്ത് പോർച്ചിൽ കിടന്ന ബുള്ളെറ്റുമായി പോകാൻ തുനിഞ്ഞു..
എന്നാ അവനുണ്ടോ സ്റ്റാർട്ടാവാൻ കൂട്ടാക്കുന്നു…!!

“”മൈ#$..!!!””
പല്ലുകടിച്ചുകൊണ്ട് ടാങ്കിന്മേൽ ആഞ്ഞൊരു കിഴുക്ക് നൽകി.. അല്ലാതെപിന്നെ..!!
മനുഷ്യനാവശ്യംവരുമ്പോ ഇവറ്റകൾക്കിതൊരുപതിവ് പരിപാടിയാ..
നോക്കിനിൽക്കാൻ സമയൊല്ലാത്തോണ്ട് വേഗം നടക്കാനൊരുങ്ങി..

നാട്ടിൻപുറമാണ്…. ആരുടെയെങ്കിലും വണ്ടി കിട്ടിയാ വേഗം ടൗണിലെത്താം..
എങ്കിലും കാത്തുനിൽക്കാതെ നേരെ നടന്നു..
അതിനിടക്ക് എന്റെ ചെങ്ങായി മനുവിനെ വിളിച്ച് വണ്ടി കേടായകാര്യം പറഞ്ഞു..
അവൻ ബൈക്ക് മെക്കാനിക്കാണ്.. സമയംപോലെ വന്നെടുത്തോളാമെന്ന് പറഞ്ഞുവെച്ചപ്പോഴേക്കും ഒരു ദൈവദൂതൻ വണ്ടിയുമായി വന്നു… നാട്ടിലെ സെബിച്ചായനായിരുന്നു..

“”ആ ഹരീ…
ഇന്നെന്താ നടന്നിട്ടൊക്കെ..?? വണ്ടി പണിമുടക്കിയോ..??””

“”ഒന്നും പറയേണ്ട ഇച്ചായോ..അവൻ പണി തന്നുന്നേ
അല്ല…ഇങ്ങളിപ്പോഴിതെങ്ങോട്ടാ..??
ടൗണിലേക്ക.?””

“”ഇന്നോഫീസില്ലെടാ…ലീവാക്കി..!!
ലിസീടെകൂടെയൊന്ന് ഹോസ്പിറ്റലിപോണം.. അവൾക്ക് ചെക്കപ്പുണ്ടേ..
ഇപ്പോ ഞാന്നിന്റെ കോളേജിന്റങ്ങോട്ടാ..
എന്തേ…ടൗണിലേക്കാ യ്യി..??””
അങ്ങേര് പോണപോക്കിൽ പറഞ്ഞപ്പോ മനസ്സിന് തെല്ലൊരാശ്വാസമായി..
പിന്നെ ഒന്നും രണ്ടും മിണ്ടീം പറഞ്ഞും പോയപ്പോ അവിടെത്തിയത് അറിഞ്ഞേയില്ല…

അങ്ങേർക്കൊരു താങ്ക്സുംകൊടുത്ത് വേഗം അകത്തേക്ക് വിട്ടു..

“”ആണ്ടവാ… സമയം തെറ്റിലോ..!!””
ഒമ്പതരകഴിഞ്ഞ് നൂറേനൂറിലോടുന്ന വാച്ചിലേക്ക് നോക്കി ഞാനാത്മഗദം പറഞ്ഞുപോയി

പഞ്ച് ചെയ്ത് സ്റ്റാഫ്റൂമിലേക്കോടാൻ തുനിഞ്ഞപ്പോഴതാ പിന്നീന്നൊരുവിളി..

“”സാറേ…!!””

നോക്കിയപ്പോ … നമ്മടെ നീതുമാഡമാണ്..
എന്റെ നോട്ടം കണ്ടതുകൊണ്ടാണോന്നറിയില്ല… പുള്ളിക്കാരി ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി

“”എന്നതാ മിസ്സേ കാര്യം..??””
നിന്ന് തിരുവാതിരകളിക്കണ അവരെനോക്കി ഞാനങ്ങുചോദിച്ചു.. റെജിസ്റ്ററെടുത്തിട്ട് വേണം ക്ലാസ്സികേറാൻ.. സമയമില്ലാസമയമായതുകൊണ്ടാണ്.. അല്ലെങ്കിൽ തിരുവാതിരയോ കുച്ചിപ്പുടിയോ നിന്നുകളിച്ചാലും എനിക്കൊരുപ്രശ്‌നോമില്ലായിരുന്നേനെ..!!

“”അത്…അത്പിന്നേ… രജിസ്റ്റർ…””
കയ്യിലിരിപ്പുണ്ടായിരുന്ന ബുക്ക് നീട്ടിനൽകി അവരെന്നോട് മറുപടിപറഞ്ഞു.. എന്റെ സംസാരത്തിൽസംഭവിച്ച വ്യതിയാനം അവരുടെ മുഖത്ത് ഒരാശങ്കപടർത്തിയതായി തോന്നിയെങ്കിലും വേഗമത് മേടിച്ച് ഞാൻ ക്ലാസിലേക്ക് നീങ്ങി..

പിന്നെയെല്ലാം ശടപടെന്ന് തീർന്നു…
പിള്ളേരലമ്പായിരുന്നെങ്കിലും ഞാമ്പറഞ്ഞത് അവരങ്ങോട്ട് തള്ളിക്കളയാറില്ല.. വേറൊന്നുംകൊണ്ടല്ല അവരുടെയെല്ലാകാര്യങ്ങൾക്കും ഞാനും സപ്പോർട്ട് ചെയ്യാറുണ്ടേ..

ഇപ്പറഞ്ഞ ഫിലിം ഫെസ്റ്റുപോലും ഇവരുടെ ആഗ്രഹമായിരുന്നു.. ഏതായാലും ഉച്ചവരെയുള്ള ക്ലാസ്സെല്ലാം തീർത്ത് നേരെ സ്റ്റാഫ് റൂമിലേക്ക് പോകുന്നവഴിയാണ് നീതുമാഡം കുറച്ചുമുന്നിലങ്ങോട്ട് നടക്കുന്നത് കണ്ടേ..

“”ഹേയ്…മിസ്സ്..!!””
നമ്മളൊരുവിധം ശബ്ദത്തിൽ വിളിച്ചുനോക്കിയെങ്കിലും ആളുണ്ടോ കേൾക്കുന്ന്..!!

അവിടെയുണ്ടായിരുന്ന പെമ്പിള്ളേരും ചെക്കന്മാരും വരെ എന്റെ വിളികേട്ട് എന്നെ നോക്കിയെങ്കിലും..കക്ഷി നേരെ ലൈബ്രറിയിലേക്ക് കേറി..

പാവം എനിക്കൊരു ഹെല്പ്ചെയ്തിട്ട് തിരിച്ചൊരു നന്ദിപോലും പറയാണ്ട്പോയാ അതൊരുമാതിരി ചീഞ്ഞ പരിപാടിയായിപ്പോവുലെന്ന് ചിന്തിച്ചോണ്ട് ഞാനുമങ്ങോട്ട് നടന്നു…പോണവഴി എന്നെനോക്കിയിളിച്ചോണ്ട് നിന്ന സകലെണ്ണതിനും തിരിച്ചതെവോൾട്ടിൽ ഇളിച്ചങ്ങുകാണിച്ചു..
കളി നമ്മളോട്..!!

അല്ലാ..അവരിളിക്കുന്നതിനും കാര്യമുണ്ടെ..
എന്നോടുള്ള മിസ്സിന്റെ പെരുമാറ്റോം സംസാരോം പിന്നെ കുറച്ച് ഗോസിപ്പുകളും വെച്ച് നോക്കുമ്പോ…അവർക്കെന്നോടൊരിതില്ലേ ന്ന് ആർക്കായാലും തോന്നിപ്പോകും..!!
എനിക്കുമത് തോന്നിയിട്ടുണ്ടെങ്കിലും നമ്മളതൊന്നും കാര്യമായെടുക്കാനേ പോയിട്ടില്ല..!!

വേഗം നടന്ന് ലൈബ്രറിക്കകത്തേക്ക് തിരിഞ്ഞതും… അകത്തൂന്ന് മിസ്സ്‌ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു .
എന്തോ കാര്യമായി നോക്കിവരുവായിരുന്ന പുള്ളിക്കാരി എന്നെ കണ്ടില്ലെങ്കിലും രണ്ടുംകൂടെ ഇടിച്ചുവീഴേണ്ടെന്ന ചിന്തയാൽ ഞാനൊരുഭാഗത്തേക്ക് മാറാൻ തുനിഞ്ഞെങ്കിലും കുറച്ചുവേഗത്തിൽ വന്നയെനിക്കതിനങ്ങോട്ട് സാധിച്ചില്ല..

പകരം…അവരെ നൈസായി തട്ടിയതും കയ്യിലുണ്ടായിരുന്ന പുസ്തകവും പേപ്പറും ദേ കിടക്കുന്നു…

“”അയ്യോ മിസ്സ്…!!
ഞാൻ…അത്….!!””

പെട്ടെന്ന് ദേഷ്യത്തോടെ അവർ മുഖമുയർത്തിനോക്കിയതും ഞാനങ്ങനെ പറഞ്ഞൊപ്പിച്ചു…
പക്ഷേ…എന്നെ കണ്ട മാത്രയിൽ അവരുടെ മുഖത്തെ ദേഷ്യഭാവം മാറി.. വീണ്ടും ഒരു നാണം വിതറി..

“”ഞാൻ പെട്ടെന്ന് മിസ്സിനെ കണ്ടില്ല…
സോറി..””
നിലത്തുവീണ പേപ്പറുകൾ പെറുക്കിയെടുക്കവേ ഞാൻ പറഞ്ഞു
എങ്കിലും…അവരൊന്നും മിണ്ടാതെ വീണ പുസ്തകവും മറ്റും എടുക്കാൻ സഹായിച്ചു..

“”ഇതാ മിസ്സേ…
ഒരെണ്ണംപോലും കളയാണ്ട് ഞാനെടുത്തുതന്നീണ്ട്..

പിന്നേ…””
പതിയെ എഴുന്നേറ്റ് പേപ്പറെല്ലാം തിരികെ കൊടുക്കുന്ന നേരം ഞാൻ വീണ്ടും പറയാൻ തുടങ്ങി… ഞാനങ്ങനെ നിർത്തിയതുകൊണ്ടാവാം.. അവരെന്തൊ ഉദ്യോഗത്തോടെ എന്റെ മുഖത്തേക്ക്തന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു..

“”സോറി…
ഇപ്പൊ ബുദ്ധിമുട്ടിച്ചതിനും.. പിന്നേ..
പിന്നെ നേരത്തെ ഒന്ന് കടുപ്പിച്ച് സംസാരിച്ചതിനും…””
അതിന് മറുപടിയായി ഒരു പുഞ്ചിരി ആ മുഖത്ത് വിടർന്നു…
തിരിഞ്ഞ് പോകാൻ തുടങ്ങവേ… ഞാനവരുടെ കയ്യിൽ പതിയെപിടിച്ചുനിർത്തി.. അവരെന്നെ ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കുകയും ചെയ്തതോടെ ഞാൻ വീണ്ടും പറഞ്ഞു..

“”ആൻഡ് താങ്ക്സ് മിസ്…
ഫോർ യുവർ ഹെല്പ് ആൻഡ് യുവർ വാല്യുവബിൾ ടൈം..””
അതവരുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…നല്ല കോൺഫിഡൻസോടെ പറഞ്ഞുതീർത്തതും…ആ കൈകളിലെ പിടുത്തം ഞാനങ്ങയച്ചു..

നീതു… അതുവരെ ശോഭിച്ചിരുന്നമുഖം.. വീണ്ടും രക്തവർണ്ണമാവുകയും.. ചിരിച്ചുകൊണ്ട് അവരവിടുന്ന് വേഗം നടന്നുനീങ്ങുകയുംചെയ്തു..

 

തുടരും…

12 Comments

  1. ??????❤ ❤ ??

  2. അറക്കളം പീലി

    തുടക്കം കൊള്ളാം. പിന്നെ നിത്യയെയും ജോണിനെയും വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്. ഡാർക്ക്‌ ഹവർന് വേണ്ടി കട്ട വെയ്റ്റിംഗ്.
    സസ്നേഹം
    ❤❤❤❤❤❤❤❤

  3. ഒറ്റ ശ്വാസത്തിൽ എഴുതി തീർത്തു അല്ലെ? കൊള്ളാം നന്നായിട്ടുണ്ട് ,???

    1. ?

      തുടരും എന്നെഴുതാൻ വിട്ടുപോയി സഹോ..!!
      ഇതൊരു തുടർക്കഥയായിരുന്നു?

  4. കൊള്ളാം ?❤️?❤️

    1. നന്ദി സഹോ

  5. Alla kk iyyle ulla chettan thane alle ithu
    വധു ടീച്ചർ anu enna story ezhuthuna all alle ?? anakil athu enthayi story
    Njan vicharicha all allakil sorrytto ?

    1. Ath Romeo, ith Rambo

    2. അത് വേ ഇത് റെ?

  6. Ippo entha nadannae.onnum manasilayilla.onnum koodi vayikkattae

    1. ?

      വരുന്ന ഭാഗത്തിൽ വ്യക്തമാക്കാം

Comments are closed.