അവർ മൂന്നുപേരും അവരുടെ ജോലിയിലേക്ക് തിരിഞ്ഞു, ശ്വേതയ്ക്ക് എങ്ങനെയെങ്കിലും ഉച്ചയായാൽ മതി എന്ന ചിന്ത ആയിരുന്നു.
സമയം കടന്നുപോയി 1.30 ആയപ്പോൾ ചെയ്യുന്ന ജോലിയെല്ലാം നിർത്തി വെച്ച് അവർ കാന്റീനിലേക്ക് പോയി.
ക്യാന്റീനിൽ ഇരിക്കുമ്പോഴും ശ്വേതയുടെ ശ്രദ്ധ മുഴുവൻ എൻട്രൻസിലേക്ക് തന്നെ ആയിരുന്നു.
പതിയെ ഓരോരുത്തരായി വരാൻ തുടങ്ങി,
എല്ലാവരും വന്നിട്ടും ആദിയെ കാണാഞ്ഞിട്ട് അവൾക്ക് എന്താന്നില്ലാത്ത ദേഷ്യം തോന്നി.
എന്നാൽ അൽപനേരം കഴിഞ്ഞപ്പോൾ ആ ദേഷ്യം ഒരു വശ്യമായ പുഞ്ചിരിയിലേക്ക് മാറി.
ആദിയും തോമസും, വീണയും കാന്റീനിലേക്ക് കടന്നുവന്നു അവരോടൊപ്പം സംസാരിച്ചു ശ്രദ്ധയും ഉണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ആദി ശ്രദ്ധയുമായി അടുത്തിരുന്നു, അവനു അവൾ നഷ്ടപ്പെട്ടു പോയ തന്റെ കുഞ്ഞനുജത്തി ആയാണ് തോന്നിയത്, അവൾക്കും അങ്ങനെ തന്നെ,.
ശ്രദ്ധ ഒരു പാവം കുട്ടിയായത് കൊണ്ടുതന്നെ നയനക്കും ഒരു അനിയത്തി എന്ന രീതിയിൽ അവളെ വലിയ ഇഷ്ടമായിരുന്നു, അതെ അടുപ്പം ആദിയും കാത്ത് സൂക്ഷിച്ചു.
അവർ നാലുപേരും ഫുഡ് എടുത്ത് ഒരു ടേബിളിലായി ഇരുന്നു.
“ഹോ നയന മാഡം ഇല്ലാത്തത് കൊണ്ട് നിന്നെ ഒന്ന് കണികാണാൻ കിട്ടി, അല്ലെങ്കിൽ രാവിലെ കണ്ടാൽ പിന്നെ വൈകുന്നേരം അല്ലെ പിന്നെ കാണു
ഒരു ആക്കലോടെ തോമസ് ആദിയോട് പറഞ്ഞു
ആദി അതിനൊന്ന് പുഞ്ചിരിച്ചു.
“ദേ ഇതാണ് എനിക്ക് പിടിക്കാത്തത് എന്ത് പറഞ്ഞാലും അവന്റെ ഒരു ആളെ കൊല്ലുന്ന ചിരി.
“ഹോ ആദിയുടെ ചിരികാണാൻ എന്ത് രസാ ?
തോമസ് പറഞ്ഞതും വീണ ഒരു നിശ്വാസത്തോടെ പറഞ്ഞു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤