?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

“ഇതിപ്പോ എല്ലാ ദിവസവും ഈ സ്വപ്നം തന്നെ ആണല്ലോ പരസ്പരം ചുംബിക്കുന്ന രണ്ടുപേർ അതിൽ ഒന്ന് ഞാൻ തന്നെ ആണ് അപ്പോ ആ പെണ്ണ് ആരായിരിക്കും അതും എന്റെ മുഖം പച്ചകുത്തിയിട്ടും ഉണ്ട്,ഇത് എന്തൊക്കെയാ ദൈവമേ നടക്കുന്നത്. എന്നെ പ്രേമിക്കാനും ഒരു പെണ്ണോ ?. ഇത് വരെ ആരോടും പ്രണയം തോന്നിയിട്ടില്ല തിരിച്ചു ഇങ്ങോട്ടും അങ്ങനെ തന്നെ, ഹ്മ്മ് അല്ലെങ്കിൽ തന്നെ അനാഥൻ ആയ എന്നോടൊക്കെ ആർക്കെങ്കിലും പ്രണയം തോന്നുവോ, ഇത് വരെ ഫ്രണ്ട് ആയിട്ട് പോലും ആരും കുരുതീട്ടില്ല. ജനിച്ച അന്ന് തൊട്ട് വെറുപ്പും പുച്ഛവും മാത്രം അനുഭവിച്ചു വളർന്നവൻ, അഹ് പിന്നെ കുറച്ചു പേരുടെ സഹതാപവും, ആ എനിക്ക് പ്രണയം, ?.

 

അങ്ങനെ ഓരോന്ന് ചിന്തിച് അവൻ ബെഡിൽ നിന്ന് എഴുന്നേറ്റു…

ഇവൻ അദ്വൈദ്, ജനിച്ചത് എവിടെ ആണെന്ന് അറിയില്ല എന്നാൽ ഓര്മവച്ച നാൾ മുതൽ അവൻ വളർന്നത് കോട്ടയത്തെ st. Mary പള്ളി വക ഓർഫനെജിൽ ആണ്.+2 വരെ പഠനവും പള്ളി വക സ്കൂളിൽ തന്നെ പള്ളി വക ഓർഫനെജിൽ വളർന്നെങ്കിലും അവന്റെ പ്രിയ ദൈവം ഭഗവാൻ ശിവൻ ആണ്, ആഴ്ചയിൽ ഒരു ദിവസമെങ്കിലും ശിവക്ഷേത്രത്തിൽ പോകുന്നത് ഒരു ശീലം ആണ്. എന്നിരുന്നാലും പള്ളിയിലും പോവാറുണ്ട്. ഓരോ വിശ്വാസവും മനസ്സിൽ മാത്രം സൂക്ഷിക്കുന്ന ഒരുവൻ.

+2 കഴിഞ്ഞതിനു ശേഷം ഡിഗ്രി പഠിച്ചത് തൃശ്ശൂരിൽ ആണ് പിജി അവിടെ തന്നെ പഠനത്തിന് ഒപ്പം തന്നെ parttime ആയി ജോലികളും ചെയ്തിരുന്നു അത് കൊണ്ട് തന്നെ പഠനം മുടക്കം ഇല്ലാതെ തന്നെ കഴിഞ്ഞു. സുഹൃത്തുക്കൾ എന്ന് പറയാൻ ആരും തന്നെ ഇല്ല, ആരും ആയും അമിതമായി ഒരു റിലേഷൻഷിപ്പിന് ഇതുവരെ ശ്രമിച്ചിട്ടും ഇല്ല അനാഥൻ ആണെന്ന് അറിയുമ്പോൾ തന്നെ പലരും പുച്ഛത്തോടെയും വെറുപ്പോടെയും സഹതപത്തോടെയും ആണ് നോക്കിയിരുന്നത് ഇതുവരെ സൗഹൃദം ആരും വെച്ച് നീട്ടിയിരുന്നില്ല.

പഠിത്തം കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബാംഗ്ലൂരിൽ ജോലി കിട്ടിയതിനെ തുടർന്ന് എത്തിയതാണ് അവൻ താമസം ഒരു ഹോസ്റ്റലിൽ തന്നെ ആണ് അത്യാവശ്യ സൗകര്യങ്ങളും ഉണ്ട്. ഇന്ന് ഓഫീസിൽ അവന്റെ ആദ്യ ദിവസം ആണ്… ഇപ്പോൾ പല ദിവസങ്ങളിലും അവന്റെ ഉറക്കം കെടുത്തുന്ന സ്വപ്നത്തെ കുറിച്ചാണ് അവൻ ചിന്ദിച്ചത്…

നോക്കാം അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന്….

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.