?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

v

?എന്റെ രാക്ഷസി? (?Pscho Girl?)

Author : ?DEVIL NEW BORN

 

മറ്റൊരു platformil ഞാൻ എഴുതുന്ന ഒരു തുടർകഥ ആണ്, ഇവിടെയും ഞാൻ അത് upload ചെയ്യുന്നു ❤

തന്റെ പാതിയെ പ്രാണനെ പോലെ സ്നേഹിക്കുകയും, അതിനേക്കാൾ ഉപരിയായി അവന്റെ പ്രണയചൂടിൽ അലിഞ്ഞു ചേരുകയും ചെയ്ത ഒരു രാക്ഷസി പെണ്ണിന്റെ കഥ.

നയന ? അദ്വൈദ്(പൊന്നു ? ആദി )

 

7A M

    സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു, അപ്പോഴും ആ പകപ്പ് അവനു വിട്ട് മാറിയിരുന്നില്ല. നന്നായി വിയർത്തിട്ടുണ്ടായിരുന്നു അവൻ. അവൻ ടേബിളിൽ വച്ചിരുന്ന ജഗ് എടുത്ത് അതിലിരുന്ന വെള്ളം ആർത്തിയോടെ കുടിക്കാൻ തുടങ്ങി.

ജഗ് തിരിച്ചു ടേബിളിൽ തന്നെ വെച്ച് അവൻ ആലോചിക്കാൻ തുടങ്ങി, ഇതിപ്പോ പതിവ് ആണ് കണ്ട സ്വപ്നം തന്നെ കാണുന്നത്. അവൻ ആ സ്വപ്നത്തെ കുറിച് ആലോചിച്ചു,

 

ഒരു പെണ്ണും ആണും ആയിരുന്നു അത് അവർ പരസ്പരം ചുംബിക്കുകയാണ് ഒരു യാച്ചിൽ ആണ് അവർ ഉള്ളത് ഏത് വശം നോക്കിയാലും കടൽ മാത്രം, ചുറ്റും അലയടിക്കുന്ന തിരമാലകളുടെ ശബ്ദം പോലും ശ്രദ്ധിക്കാതെ അവർ ഗാടാമായ ചുംബനത്തിൽ ആണ്. ആ പയ്യനെക്കാൾ ആവേശം ആ പെൺകുട്ടിക്ക് ആണെന്ന് തോന്നിപോവും അത്രയും ആവേശത്തോടെ ആണ് അവൾ അവനെ ചുംബിക്കുന്നതും അവനെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കുന്നതും. ആർക്കും വിട്ട് കൊടുക്കില്ല എന്ന രീതിയിൽ തന്റേത് മാത്രം ആണെന്ന് പറയാതെ പറഞ്ഞു കൊണ്ടാണ് അവൾ ശക്തമായി പുണരുന്നത്, അവരുടെ ആ ആലിംഗനത്തിൽ കാറ്റിനു പോലും കടക്കാൻ സാധിച്ചിരുന്നില്ല. സ്വപ്നത്തിൽ ആണെങ്കിലും അവരുടെ മുഖം ഒന്ന് കാണാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു, എന്നാൽ അവൻ പോലും പ്രദീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു സംഭവിച്ചത്. ചുംബിച്ചുകൊണ്ട് തന്നെ ആ പയ്യൻ ആ പെണ്ണ് ധരിച്ചിരുന്ന ടി ഷർട്ട്‌ ഊരി എടുത്ത് എറിഞ്ഞു, അപ്പോൾ തന്നെ അവളുടെ പുറം ഭാഗം മുഴുവനും അവനു മുന്നിൽ ദൃശ്യമായി എന്നാൽ അവളുടെ നഗ്നമായ പുറം ഭാഗം കണ്ട അവൻ സത്യത്തിൽ ഞെട്ടി പോയി അവളുടെ പുറകുവശം മുഴുവനായും എന്തോ പച്ചക്കുത്തിയിരിക്കുന്നു, അവൻ ഒന്നുകൂടി അത് സൂക്ഷിച്ചു നോക്കി, അത് അവന്റെ മുഖം തന്നെ ആയിരുന്നു, അതിനു താഴെ ആയി Mine? എന്ന് കൂടി എഴുതിയിരിക്കുന്നു, അതെ സമയത്ത് തന്നെ ആണ് ദീർഘ നേരത്തെ ചുംബനത്തിന് ശേഷം അവർ വിട്ടു മാറിയത് അങ്ങോട്ട് ശ്രദ്ധിച്ച അവൻ ആ പെണ്ണ് ഒരു നിമിഷം മാറിയ നിമിഷം അവൾക്ക് മുന്നിൽ നിൽക്കുന്ന പയ്യന്റെ മുഖം കണ്ടു അത് അവൻ തന്നെ ആയിരുന്നു അപ്പോൾ തന്നെ അവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു.

 

സ്വപ്നത്തിന്റെ ആലസ്യത്തിൽ നിന്ന് അവൻ ഇത് വരെ മുക്തനായിരുന്നില്ല.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.