? അരികത്തായാരോ – 9 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1042

 

 

അവൾ അവസാനമായി പറഞ്ഞവാക്കുകൾ , മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല എങ്കിലും ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു എന്റെ ദേവന്റെ മകനെ ഞാൻ വളർത്തുമെന്ന് ഒരു കുറവും വരാതെ , പക്ഷെ നിന്റെ സുരക്ഷയ്ക്ക് ആ ഓർഫനേജിന്റെ മറ എനിക്കാവശ്യമായിരുന്നു …

 

ശ്രീദേവിയുടെ കുഞ്ഞിനെപ്പറ്റി അന്വേഷിച്ച് മറുപടിയൊന്നും കിട്ടാതെ വന്നപ്പൊ ആ കുഞ്ഞും മരിച്ച് പോയെന്ന് അനിരുദ്ധൻ വടക്കേടത്ത് മനയിലുള്ളവരോട് പറഞ്ഞതായി ഞാനറിഞ്ഞു . അനിരുദ്ധൻ ഉറപ്പ് കൊടുത്തതിനാൽ അവർ വിശ്വസിക്കുകയും ചെയ്തു . മുന്നിലെ എല്ലാ തടസ്സങ്ങളും മാറി എന്ന് വിശ്വസിച്ചിരിക്കുന്ന അവരുടെ മുന്നിൽ നീ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്ന വാർത്ത അറിഞ്ഞാൽ മനയിലുള്ളവർ ആദ്യം എടുക്കുക അനിരുദ്ധന്റെ തലയാകും , കാരണം അവനന്ന് കള്ളം പറഞ്ഞ് തങ്ങളെപ്പറ്റിച്ചു എന്ന് അവർക്ക് മനസ്സിലാകും , മനയിലുള്ളവർ അന്ന് കൊടുത്ത പണം കൊണ്ടാ അവൻ ഇന്ന് ഈ നിലയിൽ ആയത് പോലും …. ആ പേടി മനസ്സിലുള്ളത് കൊണ്ടാ നീ ജീവനോടെ ഉണ്ടെന്നറിഞ്ഞതും നിന്നെ കൊല്ലാൻ അവൻ ആളെ അയച്ചത് ….. ”

 

മഹേന്ദ്രനാഥ് അങ്ങനെ എല്ലാ സത്യങ്ങളും അജുവിനോട് പറഞ്ഞു ….. നിറഞ്ഞ് തുളുമ്പിയ കണ്ണുകളുമായി അവൻ എല്ലാം കേട്ടിരുന്നു … അഹാനയുടെ അവസ്ഥയും മറിച്ചായിരുന്നില്ല . ദേവുവും യദുവും എല്ലാം കേട്ട് കഴിഞ്ഞതും സങ്കടത്തിലായി .

 

” അപ്പൊ ….. എന്റെ …. എന്റെ അച്ഛൻ ….? ”

സങ്കടം നിറഞ്ഞ സ്വരത്തോടെ അജു ചോദിച്ചു …

 

” അറിയില്ല …… എന്നെക്കൊണ്ട് കഴിയുന്ന വിധത്തിലൊക്കെ ഞാൻ ഒരുപാട് അന്വേഷിച്ചു , പക്ഷെ ഒരു വിവരവും കിട്ടിയില്ല …. പലതും ഇന്നും എനിക്ക് അവ്യക്തമാണ് …. ”

അജുവിന്റെ മുഖത്തേയ്ക്ക് നോക്കാനാകാതെ തലതാഴ്ത്തി ഇരുന്നു കൊണ്ട് മഹേന്ദ്രനാഥ് മറുപടി പറഞ്ഞു .

 

 

102 Comments

  1. ɢǟքɨռɢɖɛʟɨƈǟƈʏ

    Upcoming remove ചെയ്തോ

    1. എഡിറ്റ് ബാക്കിയാണ് . ഇന്ന് എഡിറ്റ് ചെയ്ത് നാളെ പബ്ലിഷ് ചെയ്യാം എന്ന് കരുതി , പക്ഷെ ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം തിരക്കിൽ പെട്ടു … എഡിറ്റ് ചെയ്യാൻ സമയം കിട്ടിയാൽ നാളെ പബ്ലിഷ് ചെയ്യും അല്ലെങ്കിൽ സമയം കിട്ടുന്ന പോലെ ….

      1. സമയം പോലെ ഇട്ടമതി.പറഞ്ഞതിൽ സന്തോഷം ❤️❤️❤️

    1. ❤️❤️

  2. എന്തായി ?

    1. ഈ ആഴ്ച തന്നെ അടുത്ത ഭാഗം ഉണ്ടാവും .
      കൃത്യം update വൈകുന്നേരം തരാം ….

  3. ചേട്ടോ ?

  4. kadha post chwythathu aganayanu onn parayo

    1. Bro ഞാൻ author list ൽ ഉണ്ട് , അങ്ങനെ ഉള്ളവർക്ക് നേരിട്ട് കഥ പബ്ലിഷ് ചെയ്യാൻ കഴിയും . അല്ലാത്തവർ submit your story വഴി അയക്കണം അല്ലെങ്കിൽ അതിനുള്ളിലെ mail id യിലേയ്ക്ക് അഡ്മിന് നേരിട്ട് മെയിൽ ചെയ്യണം

      1. nan mailil ayachatha kuttettan no reply

        1. bro nan kadha thannal onnu post cheyyo

          1. Bro ചാറ്റ് റൂം ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും

          2. manasilayilla

          3. Search il Chat room search chey athil keri chodikk

          4. ഞാൻ bro യുടെ കഥ പോസ്റ്റ് ചെയ്താൽ അത് എന്റെ പേരിലേ വരൂ , അത് ശരിയായ കാര്യമല്ലേല്ലോ ,…. ഏറ്റുവും നല്ലത് submit your story വഴി അയയ്ക്കുന്നതാ , ഒരാഴ്ച താമസിച്ചാലും പബ്ലീഷ് ആകും . bro അതുവഴി കഥ അയച്ച ശേഷം കഥയുടെ പേര് ഇവിടെ ഒന്ന് കമന്റ് ചെയ്താൽ ആ കഥ pending list ൽ വന്നോ എന്ന് ഞാൻ പറഞ്ഞ് തരാം .

  5. നന്നായിട്ടുണ്ട്…… നല്ല റെഞ്ചിൽ ആണ് സ്റ്റോറി പോകുന്നത്……

    പിന്നെ നായികയെ കൊന്നു നായകനെ പക വീട്ടി ജയിലിൽ ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു….. പ്രതീക്ഷിചോട്ടെ ???

    എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു… ???

    1. ഏവൂരാനെ ….. ❣️❣️❣️

      ഒത്തിരി സന്തോഷം bro …..
      നായകനെ പകവീട്ടി ജയിലിലിടത്തൊന്നുമില്ല ??? എല്ലാം നന്നായി അവസാനിക്കുമായിരിക്കും …..

      ഒത്തിരി സ്നേഹത്തോടെ … ???

  6. Super chetta ???

    Waiting for next part

    1. ഒത്തിരി സന്തോഷം anjali anju ♥️♥️♥️
      സ്നേഹത്തോടെ …..

  7. അറക്കളം പീലി

    കഥ എങ്ങെനെയൊക്കെ പോയാലും അവസാനം സ്വയംവരത്തിലെ ഇന്ദു നെ കൊന്നപോലെ അഹാനയെ കൊല്ലരുത് .അത് വായിച്ചിട്ട് ഒന്ന് രണ്ടാഴ്ച്ച മനസ്സിൽ ഇന്ദു നെ ഓർത്തൊള്ള സങ്കടമായിരുന്നു. അതുപോലെ ഇനി സങ്കടപ്പെടാൻ വയ്യ. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം അടിപൊളിയായിരുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം

    1. പീലിച്ചായോ…… ???

      അഹാനയുടെ കാര്യം അടുത്ത ഭാഗത്തോടു കൂടി വ്യക്തമാകും പിന്നെ രണ്ടോ മൂന്നോ പാർട്ട് അതോടെ ഈ കഥ അവസാനിക്കും …. ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം പറയുന്നു

      അപ്പൊ കാത്തിരുന്ന് കാണാം …

      സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ഈ ഭാഗവും.
    മാതാപിതാക്കളെ കുറിച് അറിഞ്ഞ് ?❤️
    ? ? ?

    1. ഒത്തിരി സന്തോഷം Kuttu bro ❣️❣️❣️
      സ്നേഹത്തോടെ ….

  9. അച്ഛനെയും അമ്മയെയും കൊന്ന് കളഞ്ഞല്ലേ……. ഒന്ന് കാണാൻ കൂടി അവന് ഭാഗ്യം ഉണ്ടായില്ല….

    സ്വന്തം രക്തത്തിന്റെ ഇഷ്ട്ടം നടത്തി കൊടുക്കാതെ കൊന്ന് കളഞ്ഞിരിക്കുന്നു….

    അനിരുദ്ധനും നിവേദിനും മതിയായിട്ട് ഇല്ലാലെ… ഇനിയും കൊണ്ടേ പോകു എന്ന് പറഞ്ഞ് നടക്കുന്നു…..

    ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി waiting…

    സ്നേഹത്തോടെ sidhu❤❤❤

    1. സിദ്ധു bro ….

      ഒത്തിരി സന്തോഷം സഹോ …..
      അനിരുദ്ധനും നിവേദും ആണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ….

      എല്ലാം കാത്തിരുന്ന് കാണാം

      സ്നേഹം മാത്രം ….♥️♥️♥️♥️

  10. ????❤️?❤️?❤️??

Comments are closed.