? മിന്നുകെട്ട് 3 ? [The_Wolverine] 938

? മിന്നുകെട്ട് 3 ?

Author : The_Wolverine

[Previous Parts]

 

 

Yadu_K_Prakash

 

 

…എന്നാൽ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത അവൾ നിലത്ത് നിന്ന് എണീറ്റ് കണ്ണുപോലും തുടക്കാതെ മുടിയും ചിതറിച്ചിട്ടുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ ഹാളിലേക്ക് ഓടി…

 

…ഹാളിൽ എത്തിയ അവൾ കണ്ണുകൊണ്ട് ആ റൂം മുഴുവൻ പരതിയെങ്കിലും അവിടെയെങ്ങും അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല…

 

“ചിറ്റേ…”

 

…കരഞ്ഞുകൊണ്ട് പരിഭ്രാന്തിയോടെ അനു സരസ്വതിയെ വിളിച്ചു…

 

“അനു മോളേ കരയണ്ടാട്ടോ… ആ കുട്ടി പോയി…”

 

…സരസ്വതി അത് പറഞ്ഞപ്പോൾ അവളുടെ ദേഹം ആകെ വിറക്കാൻ തുടങ്ങി… ഇത്രയും നാൾ പ്രാർത്ഥനയോടെ കാത്തിരുന്ന തന്റെ പ്രാണനെ നഷ്ടപ്പെടുത്തിയതോർത്ത്‌ അവൾക്ക് അവളോട്‌ തന്നെ വെറുപ്പ് തോന്നി…

 

…മുത്തച്ഛൻ പറഞ്ഞത് അത്രയും റൂമിന് വെളിയിൽ നിന്ന് കേട്ട മാളൂട്ടിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു… അവൾ ഓടി തന്റെ റൂമിനകത്ത് കേറി വാവിട്ട് കരയാൻ തുടങ്ങി…

 

…കണ്ണുംപൊത്തി നിലത്തിരുന്ന് കരയുന്ന അനുവിനെ ആശ്വസിപ്പിക്കാനെന്നോണം അവളുടെ മുടിയിഴകളിൽ തഴുകുന്ന ആ അമ്മയ്ക്ക് പക്ഷെ അറിയില്ലായിരുന്നു കുറച്ച് മുമ്പ് ആ വീട് വിട്ട് ഇറങ്ങിപ്പോയത് താൻ പ്രസവിച്ച തന്റെ മകൻ ഉണ്ണി ആയിരുന്നെന്ന്…

 

[തുടരുന്നു…]

119 Comments

  1. പെട്ടന്ന് എഴുതിയതല്ലേ സാരമില്ല Teaser തന്ന ഭാഗം മാത്രമില്ല എന്ന ഒരു വിഷമമാത്രം… ചേച്ചിപെണ് എവിടെ…. ?‍♂️

  2. ഇത്രയും നാൾ കാത്തിരുന്നിട്ട് ചെറിയൊരു ഭാഗം മാത്രം കിട്ടിയതുകൊണ്ടാണ് എല്ലാർക്കും നിരാശയായി പോയത് ഇനി അടുത്തത് ചേച്ചിപ്പെണ്ണ് ഇപ്പോൾ ഇടണ്ട ഇതിന്റെ ഒരു ഭാഗം കൂടെ നന്നായിട്ടെഴുതി വേഗം ഇടാൻ നോക്ക് ❣️

  3. അറക്കളം പീലി

    ചേച്ചിപ്പെണ്ണ് എന്തായി ബ്രോ? ഉടനെ എങ്ങാനും ഉണ്ടാകുമോ? പിന്നെ ഈ പാർട്ടിനെകുറിച്ച് ഒന്നും പറയുന്നില്ല കാരണം ഞാൻ ഉദ്ദേശിച്ചതുപോലുള്ള കമന്റ്സ് ഒരുപാട് കണ്ടു. അടുത്ത പാർട്ടിൽ ഗംഭീരമായ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു
    സസ്നേഹം❤❤❤❤

  4. Comments എല്ലാം കണ്ടു… എല്ലാവരെയും നിരാശപ്പെടുത്തിയെന്നറിയാം… I’m extremely sorry for all… വേറെ ഒന്നും പറയാനില്ല… ഒത്തിരി സ്നേഹം… ❤️❤️❤️

    1. അടുത്ത പാർട്ടിൽ കുറച്ചു പേജ് കൂട്ടി തന്നാൽ മതി ബ്രോ ?

    2. ബി എം ലവർ

      ❤️❤️❤️❤️❤️❤️❤️

      ഒന്നും പറയാനില്ല ❤️ , അടുത്ത ഭാഗം നല്ല രീതിയിൽ സമയമെടുത്തു എഴുതിയാൽ മതി

    3. അതു കുഴപ്പമില്ല ബ്രോ അടുത്ത ഭാഗം വേഗം തന്നാൽ മതി പിന്നെ പറഞ്ഞ പോരായ്മകൾ പരിഹരിക്കാനും നോക്ക് ??

    4. കുഴപ്പമില്ല. സമയം കൂടുതലെടുത്താലും കുഴപ്പമില്ല. അടുത്ത ഭാഗം ഒന്നുകൂടി ഉഷാറാക്കിയാൽ മതി

    5. ബ്രോ പറഞ്ഞ വാക്കു പാലിക്കാനായി ഒരിക്കലും സ്റ്റോറി പോസ്റ്റ് ചെയ്യരുത് ഈ പാർട് ന്റെ എൻഡ് ഇതാണ് എന്നു ഉറപ്പിച്ചിട്ടു പോസ്റ്റ് ചെയ്താൽ മതി കാത്തിരിക്കാൻ ഇവിടെ എല്ലാവരും തയ്യാറാണ്.

  5. കമൻ്റിൽ പറഞ്ഞത് പോലും ഈ partil ഇല്ല. നിരാശപ്പെടുത്തി. But കാത്തിരിക്കുന്നു part 4 എന്ന് kannum

  6. സത്യസന്ധമായി പറഞ്ഞാൽ ഈ ഭാഗം ശരിക്കും നിരാശപ്പെടുത്തി. ഈ ഭാഗത്തിൽ കുറേ കരച്ചിലുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. കരയുക, ആശ്വസിപ്പിക്കുക റിപീറ്റ് വീണ്ടും കരയുക ആശ്വസിപ്പിക്കുക റിപീറ്റ്. അങ്ങനെ പോകുന്നു കാര്യങ്ങൾ. മനുഷ്യന്മാരുടെ വികാരങ്ങൾ ചുരുങ്ങിയ വാക്കുകൾ കൊണ്ടു ഒതുക്കാൻ പറ്റുന്നതല്ലെന്ന് നന്നായി അറിയാം. പക്ഷെ ഇതൊരു കഥയാക്കുമ്പോൾ അങ്ങനെ ചുരുക്കിയല്ലേ പറ്റൂ. ഒന്നുങ്കിൽ ഇമോഷണൽ സീനുകൾ വിവരിക്കുന്നതൊന്നു ചുരുക്കി പോയിന്റുകൾ നന്നായി എഴുതുക. ഇനി അങ്ങനെ ചുരുക്കിയെഴുതാൻ പറ്റുന്നില്ലെങ്കിൽ അതോടൊപ്പം പോയിന്റ് ആയിട്ടുള്ള ബാക്കി കാര്യങ്ങളും കൂടി ചേർത്തു പേജ് കൂട്ടി എഴുതുക. അല്ലാതെ ഇങ്ങനെ എഴുതിയാൽ കഥ വായിക്കുന്നവർക്ക് സ്വാഭാവികമായും മുഷിച്ചിൽ വരും.

    ശരിക്കും സംഭവിച്ചത് ഇതാണ്. നിങ്ങൾ ഈ ഭാഗം ഞായറാഴ്ച ഇടുമെന്നു നേരത്തെ വാക്ക് കൊടുത്തു. ആ സമയത്ത് നിങ്ങൾ എഴുതി തുടങ്ങിയിട്ട് പോലുമുണ്ടാകില്ല. ഓഫീസിലെ തിരക്കുകൾ തന്നെയാവാം കാരണം. ഈ ഭാഗം പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞ ദിവസത്തിനു ഒന്നോ രണ്ടോ ദിവസം മുൻപ് എഴുതിയതകാം ഇപ്പോൾ കാണുന്നത്. എന്നാൽ പറഞ്ഞ ദിവസത്തിന് തന്നെ പബ്ലിഷ് ചെയ്യണം ഇല്ലെങ്കിൽ വായനക്കാർക്ക് വിഷമമാവുമെന്ന് കരുതി എഴുതിയിടത്തോളം വരെ നിർത്തി പബ്ലിഷ് ചെയ്തു. ശരിക്കും അതല്ലേ നടന്നത് ?

    എഴുത്തുക്കാരന് വായനക്കാരെ തൃപ്തിപ്പെടുത്തിയേ മതിയാകൂ. എന്നാൽ അതോടൊപ്പം എഴുതുന്നവന്റെയും കൂടെ തൃപ്തി നോക്കേണ്ടത് ആവശ്യമാണ്‌. കഥ എഴുതുന്നയാൾക്ക് ഒരു സാറ്റിസ്‌ഫെക്ഷൻ തോന്നിയില്ലെങ്കിൽ ആ കഥ വായിക്കുന്നവർക്കും അതു തോന്നില്ല. ഇങ്ങനെയൊരു അമളി എനിക്കും പറ്റിയിട്ടുണ്ട്. അതുക്കൊണ്ട് ഇക്കാര്യത്തിൽ കൂടുതലായി ഉപദേശിക്കാൻ എനിക്കു പോലും യോഗ്യതയില്ല. എന്തായാലും എഴുത്തു തുടരുക. വായിച്ചിട്ടു സ്വയം ഒരു സാറ്റിസ്‌ഫെക്ഷൻ തോന്നിയാൽ മാത്രം പ്രസിദ്ധീകരിക്കുക. ഇനി കഥ വരാൻ വൈകിയാൽ ധൈര്യമായും തുറന്നു പറഞ്ഞോളൂ. നിങ്ങളുടെ ഓഫീസിലെ തിരക്കും ബുദ്ധിമുട്ടുകളും ഇവിടുത്തെ സ്ഥിരം വായനക്കാർക്ക് നന്നായി അറിയാം. അതുക്കൊണ്ട് അവരാരും ഇതിനെചൊല്ലി പരാതി പറഞ്ഞു വരില്ല.

    ഇത്രേം നേരം പറഞ്ഞത് ഒരിക്കലും ഒരു കുറ്റപ്പെടുത്തലാണെന്ന രീതിയിൽ കാണരുത്. ഈ ഭാഗം വായിച്ചപ്പോൾ എനിക്കു മനസ്സിൽ തോന്നിയ കാര്യം മടി കൂടാതെ പറഞ്ഞതാണെന്ന് മാത്രം കരുതുക.

    1. പറയുന്ന കേട്ടാൽ തോന്നും നീ വലിയ ഇതെല്ലാം ശ്രദ്ധിച്ചിരുന്നു ആളാണെന്ന്

      1. സാറ് എന്നോട് ക്ഷമിച്ചേര്. തൽക്കാലം ഇവിടെ ദുരന്തമായിട്ട് ഞാനൊരാള് മതി വേറാരും വേണ്ടാന്ന് കരുതി പറഞ്ഞു പോയതാ ?

        1. ചുമ്മാ പറഞ്ഞതല്ലേ ?

          1. ലെവൻ പറഞ്ഞതും സത്യം തന്നെയാ. ശരിക്കും നമ്മള് ഒരു യോഗ്യതയുമില്ലാത്ത ആളാ ?

      2. സമാധാനം… ആളുണ്ട്… ????. പെന്റിങ് ഉണ്ടേ….

      3. ബാക്കി എവിടെ ?

    2. വന്താ കരഞ്ഞാ അശ്വസിപ്പിച്ചാ റിപീറ്റ് വന്താ കരഞ്ഞാ ആശ്വസിപ്പിച്ചാ റിപീറ്റ് ?

  7. ❤❤❤?? ചിലർ ഇവിടെ പറഞ്ഞ കമന്റ്സ്ന് ഉള്ള മറുപടി വരും ലക്കങ്ങളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤

    എഴുത്ത് മനോഹരം തന്നെ.. ❤❤?

  8. Page kuranju poyi

  9. നന്നായിട്ടുണ്ട് ബ്രോ തുടരുക

  10. വളരെ നന്നായിട്ടുണ്ട്
    പക്ഷെ ഈ പാർട്ട്‌ പറ്റെ ചെറുതായിപ്പോയില്ലേ എന്നൊരു ഫീൽ ☹️?

  11. ❤️❤️❤️

  12. യദുവേ,
    എന്താ ഇപ്പോൾ പറയേണ്ടേ.. നിരാശപ്പെടുത്തി എന്ന് ഒറ്റവാക്കിൽ പറയുന്നു… നിന്റെ എഴുത്തിന്റെ 7 അയൽവക്കത്തുപോലും എത്തിയില്ല എന്ന് പറയുന്നതിൽ സങ്കടം ഉണ്ട് .. ഒരു പാർട്ട്‌ ഇടാൻ വേണ്ടി ഇടരുത്.. സമയം എടുത്താലും നന്നായി ആലോചിച്ചു എഴുതുക. താഴെ വായനക്കാരൻ ഡീറ്റൈൽ ആയി എഴുതിയിട്ടുള്ളത് കൊണ്ട് ഞാൻ അങ്ങോട്ട്‌ പോകുന്നില്ല.. ഒരു ശരാശരി വായനക്കാരന്റെ അഭിപ്രായം അല്ലെങ്കിൽ സംശയം അതാണ് പുള്ളി എഴുതിയത്.. അതൊന്ന് ഡീറ്റൈൽ ആയി വായിച്ചിട്ട് പോരായ്മകൾ നികത്തി എഴുതുക.. ഒരുപക്ഷെ നിനക്ക് സമയം കിട്ടാത്ത കൊണ്ട് വേഗത്തിൽ ഒരു പാർട്ട്‌ എഴുതിയപ്പോ ആ ഭാഗത്തേക്കൊന്നും എത്താൻ പറ്റാഞ്ഞത് ആരിക്കും. ഇനിയും സമയം ഉണ്ടല്ലോ ഡീറ്റൈൽ ആയി എഴുതുക.ദേഷ്യം പിടിക്കേണ്ട. ഉള്ളത് പറഞ്ഞു എന്നെ ഉള്ളു….
    All the best
    സ്നേഹം മാത്രം
    ???????
    ❤❤❤❤❤❤❤.

  13. ഭയങ്കര നിരാശ ആയി പോയി സഹോ

  14. വായനക്കാരൻ

    അവന്റെ ജീവന് ആപത്താണ് എന്ന് ആ മനുഷ്യൻ കള്ളം പറയുന്നതാകും
    അവന്റെ ജീവന് ആപത്ത് ആണേൽ എന്തുകൊണ്ട് അവന്റെ അമ്മയുടെയും പെങ്ങളുടേം മുത്തശ്ശന്റെയും ജീവന് ആപത്ത് ഇല്ല?
    ഇതയാൾ സ്വത്ത്‌ മുഴുവൻ കൊച്ചുമകളുടെ തലയിൽ കെട്ടിവെക്കാൻ വേണ്ടി ചെയ്തതാകും

    പേരക്കുട്ടിയുടെ ജീവൻ ആപത്ത് ആണെന്ന് കണ്ടാൽ പേരക്കുട്ടിയെ അനാഥലയത്തിൽ ഉപേക്ഷിക്കുന്നത് ആണല്ലേ പോംവഴി
    നല്ല ബെസ്റ്റ് ബുദ്ധി തന്നെ

    മക്കളോട് സ്നേഹമുള്ള ഒരമ്മയും തന്റെ മക്കളെ അനാഥാലയത്തിൽ രണ്ട് ദശാബ്ദത്തോളം നരകിക്കാൻ വിടില്ല
    അതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവന്റെ അമ്മക്ക് അവനോട് വാക്കാൽ പറയുന്ന സ്നേഹമേ ഉള്ളു
    ഉള്ളിൽ അവനോട് സ്നേഹം ഇല്ലെന്ന്
    ഇരുപത് വർഷങ്ങൾ ഒക്കെ സ്വന്തം മകനെ കാണാതെ ഏത് അമ്മക്കാ നിൽക്കാൻ കഴിയാ
    തന്റെ മകൻ തന്റെ കൂടെ വേണം എന്ന് അവർ വാശി പിടിച്ചിരുന്നേൽ അവൻ എന്നോ അവരുടെ കൂടെ അവിടെ ഉണ്ടാകുമായിരിന്നു
    പക്ഷെ അവർ വാശി പിടിച്ചില്ല
    എങ്ങനെയാ വാശി പിടിക്കാ മക്കളോട് സ്നേഹം ഉള്ളവർ അല്ലേ വാശി പിടിക്കൂ

    അവന്റെ ജീവന് ആപത്താണ് അതുകൊണ്ട് അവനെ അനാഥാലയത്തിൽ ഇരുപത് വർഷത്തോളം നരകിക്കാൻ വിടാം എന്ന് ചിന്തിച്ച ആ മുത്തശ്ശന്റെ ബുദ്ധി വിമാനം തന്നെ

    ജീവൻ ആപത്താണ് എന്നും പറഞ്ഞ് ഒരാളെ ചിത്രവധത്തിന് വോടുന്നതാണോ സൊല്യൂഷൻ ഇതിലും ബേധം അവൻ അന്ന് തന്നെ തട്ടിപ്പോകുന്നത് ആയിരുന്നില്ലേ

    ഇതിപ്പൊ അവനായിട്ട് ഇങ്ങോട്ട് ജോലി എന്നുപറഞ്ഞു വന്നോണ്ട് അല്ലേ ആ വൃത്തികെട്ട മനുഷ്യൻ അവൻ തന്റെ കൊച്ചുമോൻ ആണെന്ന് വേറെ ഒരാളോടെലും പറഞ്ഞത്
    അവൻ ഇങ്ങോട്ട് വന്നില്ലായിരുന്നേൽ കാലം നീങ്ങുന്നതിന് അനുസരിച്ചു അയാൾ പ്രായമായി തട്ടിപ്പോവുകയും അവൻ ശിഷ്ടകാലം അനാഥൻ എന്ന ലേബലിൽ മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് ജീവിക്കേണ്ടിയും വന്നേനെ

    ഇനി ഒരു സുപ്രഭാതത്തിൽ താനാണ് അവന്റെ മുത്തശ്ശൻ എന്നും പറഞ്ഞ് അവന്റെ അടുത്തോട്ടു ചെന്നാൽ അവന്റെ അടുത്തുനിന്നു പ്രായം പോലും നോക്കാതെ മോന്തക്ക് ഇട്ട് അടിയാകും അയാൾക്ക് കിട്ടാൻ പോകുന്നെ
    അവന്റെ പെങ്ങളായ മാളുവിന്‌ ഇല്ലാത്ത എന്ത് ജീവന് ആപത്താണ് അവന് ഉള്ളെ
    ഇനി ജീവന് ആപത്ത് ഉണ്ടേൽ തന്നെ ഒപ്പം നിർത്തി അവനെ നോക്കണമായിരുന്നു അയാൾ
    കുറേ സ്വത്ത്‌ ഒക്കെ ഉള്ളതല്ലേ ഒരു സെക്യൂരിറ്റി ടീമിനെ അവന് വേണ്ടി വെക്കാൻ ആണോ പാട്

    എന്തൊക്കെ പറഞ്ഞാലും അവനെ അനാഥൻ ആക്കിയത് ഒരു ന്യായമല്ല
    പത്തായത്തിൽ എലി ഉണ്ടെന്ന് വെച്ച് ആരും ഇല്ലം ചുടില്ല
    കുറച്ചേലും അവനോട് അയാൾക്ക് മനുഷ്യപ്പറ്റ് ഉണ്ടായിരുന്നേൽ വിദേശത്തെ ബോർഡിങ്‌ സ്കൂളിൽ നിർത്തി എങ്കിലും അവനെ പഠിപ്പിക്കാൻ വിട്ടേനെ
    അങ്ങനെ ആകുമ്പോ അനാഥൻ എന്ന ടാഗ് അവന്റെ തലക്ക് മുകളിൽ വരില്ലായിരുന്നു

    ഇതിപ്പൊ ഇവിടെ ആരാ ജയിച്ചത് അവനെ കൊല്ലാൻ നോക്കുന്നവർ തന്നെ അല്ലേ
    അവനെ കൊല്ലുന്നതിനേക്കാൾ ഏറ്റവും വലിയ ശിക്ഷ അവന്റെ മുത്തശ്ശൻ തന്നെ അവന് കൊടുത്തുകഴിഞ്ഞു

    ഇതുവരെ തന്നെ തിരിഞ്ഞു നോക്കാത്ത തന്റെ കുടുംബം ഇനി അവനെ തേടിവന്നാൽ അവൻ അവരെ സ്വീകരിക്കരുത് എന്നതാണ് എനിക്ക് പറയാനുള്ളെ
    ഇത്രേം കാലം അനാഥൻ aayitt ജീവിച്ചില്ലേ ഇനിയും അങ്ങനെ തന്നെ ജീവിക്കാൻ തനിക്ക്‌ അറിയാം എന്ന് പറയണം

    സത്യം അറിഞ്ഞാൽ ഒരിക്കലും അമ്മയെ അമ്മേ എന്നും മുത്തശ്ശനെ മുത്തശ്ശ എന്നും വിളിക്കരുത് അവരുടെ ആരുമല്ലാത്ത രീതിയിൽ അവരുടെ മുന്നിൽ അവൻ ജീവിച്ചു കാണിക്കണം അതാണ് അവർക്ക് കൊടുക്കാൻ കഴിയുന്ന ചെറിയ ശിക്ഷ എങ്കിലും

    1. യദു… ഇതൊക്കെ ഒന്ന് നന്നായി വായിച്ചു അടുത്ത പാർട്ടുകളിൽ പോരായ്മകൾ നികത്താൻ കഴിയട്ടെ. നിന്നെ കൊണ്ട് പറ്റും കെട്ടോ… ????

    2. ലാസ്റ്റ് പറഞ്ഞ കാര്യം കഥയിൽ നടന്നാൽ കൊള്ളാം എന്നുണ്ട്?
      Nthoooo angane ok nadakkumbo romanjam aan?

  15. °~?അശ്വിൻ?~°

    ❤️❤️❤️

  16. കണ്ണീരു തുടച്ചെന്ന് എത്ര vaattaa
    2പേജ് അതിന് തന്നെ aayikkanum??
    അതൊക്കെ കുറച്ചു ചുരുക്കായിരുന്നു?‍♂️
    കഴിഞ്ഞ 2പാർട്ട്‌ നെ അപേക്ഷിച്ചു ഇത് വളരെ മോശം
    വായനക്കാരെ ഇത്ര കാത്തിരിപ്പിച്ചതിന് കുറച്ചു കൂടെ ആവായിരുന്നു
    ന്റെ വ്യക്തി പരമായ അഭിപ്രായം പറഞ്ഞതാണ്
    ഒന്നും തോന്നരുത്
    അടുത്ത പാർട്ട്‌ പെട്ടെന്നു തരും എന്ന് പ്രതീക്ഷിക്കുന്നു

  17. Thidangiyathum theernathum arinjilla,,…adutha part orupaad vaigummo??

  18. ❤❤❤❤❤

  19. Wait for 4 x n

  20. Ethill epoo kariyamayi onnum ellallo?adutha partt pettann tharam pattiyal next week ..oky…
    Apekshayanne…?

  21. ഈ പാർട്ടും നന്നായിട്ടുണ്ട് എന്നാലും കുറച്ചൂടെ പേജിന്റെ എണ്ണം കൂട്ടാമായിരുന്നു

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      പേജ് കുറഞ്ഞു പോയി എന്ന സങ്കടം മാത്രേ ഉള്ളു പെട്ടെന്ന് ഈ പാർട്ട്‌ വായിച്ചപ്പോൾ continuity കിട്ടിയില്ല പിന്നെ ആദ്യം മുതൽക്കേ വായിക്കേണ്ടി വന്നു പക്ഷെ അതും lag ഫീൽ ചെയ്തില്ല..!! തിരക്ക് ഒഴിഞ്ഞു തുടങ്ങി എന്നല്ലേ പറഞ്ഞെ സമയം കണ്ടെത്തി പേജ് കൂട്ടി സെറ്റ് ആക്കിക്കോ വായനക്കാർ ഒരുപാട് പേര് ഇതിനു വെയ്റ്റിങ് ആണ് ?
      തണുപ്പ് പടരട്ടെ ?

  22. ഇന്ന് തരും എന്ന് പറഞ്ഞു, ഇന്ന് തന്നെ തന്നു???

    1. ഈ part full sad vibe aanalo?, അടുത്ത ഭാഗം വേഗം കിട്ടിയാൽ കൊള്ളായിരുന്നു❤️

  23. അപരാജിതൻ???? Next 37 eppole

    1. °~?അശ്വിൻ?~°

      Tym kurach edukkum. Ezhuthi thudangiyathe ullu

  24. Page valare kurangalo

Comments are closed.