? മിന്നുകെട്ട് 3 ? [The_Wolverine] 938

…ഭൂമിക്ക് ഭാരമായിട്ട് ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത് തന്നെയാണ് എന്ന തോന്നൽ പതിയെ അവന്റെ മനസ്സിലേക്ക് ചേക്കേറാൻ തുടങ്ങി… തൽഫലമായി അവന്റെ മനസ്സ് അവന്റെ കാൽ ചുവടുകളെ പതിയെ റെയിൽവേ ട്രാക്കിലേക്ക് വഴി തിരിക്കുവാൻ തുടങ്ങി…

 

…തന്റെ മരണം ലക്ഷ്യമാക്കി ആ റെയിൽവേ ട്രാക്കിലൂടെ മുന്നോട്ട് നടക്കുമ്പോഴും മുന്നിലൂടെ തനിക്ക് നേരേ അതിവേഗത്തിൽ പാഞ്ഞ് വരുന്ന ആ തീവണ്ടിയുടെ ഭീകരമായ ശബ്ദത്തെ ഭയപ്പെടാതിരിക്കാൻ തക്കവണ്ണം അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി… താൻ എന്ന പാഴ്ജന്മം ഇനി വേണ്ട എന്ന ഒരു ഉറച്ച തീരുമാനത്തോടെ…

 

[തുടരും…]

 

…ഈ പാർട്ട് തീരെ ചെറുതായിപ്പോയെന്ന് അറിയാം… കഴിഞ്ഞ പാർട്ടിൽ ഞാൻ തന്ന ടീസർ മിന്നുകെട്ട് 4 ന്റെ ടീസർ ആയി കൂട്ടിയാൽ മതീട്ടോ… വായിക്കുന്നവർ ഓരോരുത്തരും തീർച്ചയായും അഭിപ്രായങ്ങൾ പറയുക… ജോലി തിരക്കുകൾ ഒക്കെ ഒരുവിധം ഒതുങ്ങി തുടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇനിയുള്ള പാർട്ടുകൾ വേഗത്തിൽ തന്നെ തരാൻ ശ്രമിക്കാം… ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

 

…മിന്നുകെട്ട് 4 Teaser [The_Wolverine]

 

“അജൂട്ടാ… ദേ നിന്നെ മദർ അന്വേഷിക്കുന്നുണ്ട്… വേഗം ഒന്നങ്ങോട്ടേക്ക് ചെല്ലൂ…”

 

…ശരണമന്ദിരത്തിലെ ലൈബ്രറിയിൽ ഇരുന്ന് പുസ്തകം വായിച്ചുകൊണ്ടിരുന്ന അർജ്ജുന് മുന്നിലായി വന്നുനിന്നുകൊണ്ട് മേരി സിസ്റ്റർ അത് പറഞ്ഞപ്പോൾ അവൻ വേഗം തന്നെ പുസ്തകവും മടക്കി വെച്ച് സിസ്റ്ററിന് പിന്നാലെയായി മദറിന്റെ അടുത്തേക്ക് നടന്നു…

 

…മദറിന്റെ അടുത്ത് എത്തിയപ്പോൾ ആദ്യം അർജ്ജുൻ കണ്ടത് മദറിന്റെ ഓപ്പോസിറ്റ് ആയിട്ട് ഇരിക്കുന്ന രണ്ടുപേരെയാണ്… തനിക്ക് പിന്തിരിഞ്ഞാണ് അവർ ഇരിക്കുന്നത്… അതോണ്ട് അത് ആരാണെന്ന് മാത്രം അവന് പെട്ടന്ന് മനസ്സിലായില്ല… പെട്ടെന്ന് അവൻ മദറിന് നേരേ നോട്ടം തിരിച്ചു…

 

“എന്താ മദറമ്മേ… എന്താ എന്നെ അന്വേഷിച്ചത്…”

 

…ഞാൻ ഒരു പുഞ്ചിരിയോടെ മദറമ്മയോട് അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം കേട്ടിട്ടെന്നോണം മദറമ്മയും ഓപ്പോസിറ്റ് ഇരുന്നവരും ഒരുപോലെ തിരിഞ്ഞ് എന്നെ നോക്കി…

 

…എന്നാൽ തിരിഞ്ഞ് നോക്കിയവരെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി എന്നതാണ് വാസ്തവം… അത് വേറെ ആരും ആയിരുന്നില്ല… എന്റെ സ്പോൺസർ സാറും എന്നെ ഹോട്ടലിൽ വെച്ച് തല്ലിയ ആ പെൺകുട്ടിയും ആയിരുന്നു…

 

…ആ പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ എനിക്ക് അല്പം ഭയവും പരിഭ്രാന്തിയും ഒക്കെ തോന്നിത്തുടങ്ങി എന്നതാണ് വാസ്തവം… എന്നാൽ അവളുടെ മുഖത്തെ ഭാവം എന്താണെന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല… ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണോ അവൾ വന്നിരിക്കുന്നത് എന്നോർത്ത് എനിക്ക് ആകെ ടെൻഷൻ ആയി… അതോടെ ഞാൻ പതിയെ എന്റെ കൂടെ നിന്നിരുന്ന മേരിയമ്മയുടെ പിന്നിലേക്കായി ഒരു പേടിയോടെ തന്നെ പതുങ്ങി നിന്നു…

 

…എന്നാൽ ഈ കാഴ്ച കണ്ട അനുപമ ശെരിക്കും തകർന്ന് പോയിരുന്നു… തന്റെ ജീവന്റെ പാതിയാകേണ്ട തന്റെ ഉണ്ണിയേട്ടൻ പേടിയോടെ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ച് തകർന്ന് പോകുന്നതുപോലെയാണ് അവൾക്ക് ആ നിമിഷം തോന്നിയത്… അവളുടെ കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു… ഒരു വാക്ക് പോലും അവനോട് മിണ്ടാനാകാതെ അവനെ നോക്കി വാപൊത്തിപ്പിടിച്ചുനിന്നുകൊണ്ട് എങ്ങലടിച്ച് കരയാൻ മാത്രമേ അവൾക്ക് അപ്പോൾ സാധിച്ചുള്ളൂ…

 

“ഉണ്ണിയേട്ടാ…”

 

…കരച്ചിലോടെ തന്നെ അവൾ അവനെ വിളിച്ചു…

 

…Part 4 Loading…

119 Comments

  1. Bro evide bakki

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. വന്നാ മതിയാരുന്നു

      1. Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?

      2. കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു

    2. Next year ayirikkum varunne

  3. കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല

Comments are closed.