♨️മനസ്വിനി 🪔6️⃣ «𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷» 2971

Views : 41441

♨️മനസ്വിനി 🪔6️⃣

Author : 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷 | Previous Part

 

ഞായറാഴ്ച രാവിലെ അമ്മച്ചിയോടൊപ്പം ചെറുപുഴയ്ക്ക് തിരിച്ചു….

മഴപ്പേടി ഉള്ളത് കൊണ്ട് ബസിലാണ് യാത്ര. ചെറുപുഴ സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴയാണ്…. കിഴക്കോട്ട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസം ആയിട്ട് ശക്തമായ മഴ ആണെന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു….

തറവാട്ടിൽ എത്തിയപ്പോൾ ഞങ്ങൾ വരുന്നതും പ്രതീക്ഷിച്ചു അമ്മാമ്മച്ചി ഇറയത്ത് തന്നെ ഇരിപ്പുണ്ട്….എന്നെ കണ്ടതും കെട്ടിപ്പിടിച്ചു ഉമ്മ തന്നു… ഒപ്പം പരിഭവവും…

 

“വല്യ തിരക്ക്കാരൻ ആയി അല്ലെ മോനെ… ഈ വയസ്സത്തിയെ ഒന്ന് വിളിക്കാൻ കൂടി നേരം ഇല്ല അല്ലെ….”

 

ശെരിയാണ്… അമ്മമ്മച്ചിനെ വിളിച്ചിട്ട് കുറെ നാളുകൾ ആയി…. എപ്പോഴും വിചാരിക്കും വിളിക്കണം എന്ന്.. മറ്റു കാര്യങ്ങൾക്കിടയിൽ വിട്ടു പോകും….

ഞങ്ങൾ എത്തിയത് അറിഞ്ഞു മാമന്മാരും മാമിമാരും ഒക്കെ തറവാട്ടിലേക്ക് വന്നു …. ഇച്ചേച്ചിയുടെ കല്യാണകാര്യം തന്നെയാണ് വിഷയം….

അന്ന് ഇച്ചേച്ചി വിളിച്ചപ്പോൾ പറഞ്ഞത് പോലെ ഞായറാഴ്ച അവര് തമ്മിൽ കണ്ടിരുന്നു…

അന്ന് രാത്രി ചെക്കന്റെ അച്ഛൻ വിളിച്ചു… അവർക്കു പൂർണ സമ്മതം ആണെന്ന്…. ഇചേച്ചിക്കും ചെറുക്കനെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കൊണ്ട് അപ്പോ തന്നെ ഞങ്ങളും സമ്മതം അറിയിച്ചു….

അടുത്തയാഴ്ച ചെറുക്കന്റെ കുടുംബക്കാര് വീടുകാണാൻ വരുന്നുണ്ടെന്നു പറഞ്ഞിരുന്നു… അപ്പൊ അതിന്റെ കാര്യങ്ങൾ എല്ലാവരുമായിട്ട് സംസാരിക്കാൻ ആണ് തിരക്കിട്ട് തറവാട്ടിലേക്ക് പോന്നത്….

 

“ഈവ മോളെ കെട്ടാൻ പോകുന്ന ചെക്കന്റെ പേരെന്താ മോനെ…. എത്ര പറഞ്ഞിട്ടും എനിക്ക് ഓർമ നിൽക്കുന്നില്ല….”

“ജോഹാൻ…”

“എനിക്ക് വായിൽ കിട്ടുന്നില്ല…. ”

അമ്മാമ്മച്ചിക്ക് ചെക്കന്റെ പേരു പറയാൻ കിട്ടാത്തതിലാണ് സങ്കടം….

“അമ്മാമ്മച്ചി ജോക്കുട്ടാന്ന് വിളിച്ചോ… അവർ വീട്ടിൽ അങ്ങനെയാ വിളിക്കുന്നെ….”

“അത് നല്ല പേരാ… ഈ വയസ്സിടെ വായിൽ കിട്ടും….”

“ആർക്കാ വയസ്സായേ… അമ്മാമ്മച്ചിക്കോ… ഒന്ന് ഉടുത്തോരുങ്ങി നിന്നാൽ ഇപ്പോളും സുന്ദരിയാ….”

ഞാൻ അമ്മമ്മച്ചിക്ക് ഇട്ടൊന്നു താങ്ങി… സ്പോട്ടിൽ തിരിച്ചും പണി കിട്ടി… അത് പതിവാ….

അമ്മച്ചിയെ തറവാട്ടിൽ ആക്കി വൈകിട്ട് ഞാൻ തളിപ്പറമ്പിലേക്ക് തിരിച്ചു….അടുത്ത ആഴ്ച എന്തായാലും വീണ്ടും വരണം… വെറുതെ എന്തിനാ അമ്മച്ചിയെ യാത്ര ചെയ്യിപ്പിക്കുന്നെ…. വീട്ടിൽ ഒറ്റയ്ക്ക് നിർത്തുന്നതിലും നല്ലതു തറവാട്ടിൽ നില്കുന്നതാ….

Recent Stories

The Author

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

30 Comments

  1. ❤❤❤❤

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩

  2. Another beautiful part
    Natural and simple, plane writing.

    നമ്പൂതിരി സർനെ ഒരു കൊതിയനാക്കി അവതരിപ്പിച്ചത് വായിച്ചപ്പോഴാണ് എന്റെ ഒരു തൃശൂർ ബേസ്ഡ് അയ്യർ കോലിഗ് ന്റെ കാര്യം ഓർമ്മ വന്നത്.
    ഇതുപോലെ തന്നെ അവനും പക്കാ കൊതിയാണ്. ഭക്ഷണം അല്ലെ എന്ന് പറഞ്ഞു സമാധാനിക്കാം. എല്ലാം ശുഭമാകും എന്ന് കരുതുന്നു.

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku… എന്റെ ഒരു കോലീഗ് ഉണ്ട്… നമ്പൂരി ആണു. ഹോട്ടലിൽ പോയാൽ ബിരിയാണിയോ ഓർഡർ cheyyu

  3. ❤❤❤❤❤

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩🤩tnku

  4. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

    പതിവ് പോലെ കട്ടനും കൂട്ടി ആസ്വദിക്കാൻ സുഖമുള്ള മറ്റൊരു എപ്പിസോഡ്. നീളം കുറവായിരുന്നു.. സ്പീഡ് മുന്നത്തെ എപ്പിസോഡിനേക്കാൾ കുറവും. പേജുകളും സ്പീഡും കൂടിയാലും കുറഞ്ഞാലും എപ്പോഴും ആശാന്റെ എഴുത്തു ശൈലി എല്ലാം മറികടക്കും. 👌👌👌

    വലിച്ചുനീട്ടാതെ ഒരു ചെറിയ സീനിൽ പ്രണയം വെളിപ്പെടുത്തുന്നതും ആ സന്തോഷം നിമിഷങ്ങൾക്കകം അവസാനിക്കുന്നതും വിവരിച്ച രീതി 🔥🔥🔥💖💖💖

    കഴിഞ്ഞ ഭാഗം കുറച്ചു ഫ്ലാറ്റ് ആയിരുന്നു, കൂടുതൽ പേജുകളുണ്ടായിട്ടും പ്രത്യേകിച്ച് വലുതായൊന്നും സംഭവിക്കാതെ പോയി. ഈ ഭാഗം ആ കുറവങ്ങു നികത്തി എന്ന് പറയാം. ഇമോഷണൽ സീനുകളും ഉണ്ണിയപ്പം തിന്നു മത്തായതും പിന്നെ തോട്ടിലെ കുളിയും, അവരുടെ ആദ്യ ബൈക്ക് റൈഡിനിടയിലുള്ള വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥനയും (മിക്കവാറും അവര് രണ്ടും ഒരുമിച്ചുള്ള അവസാന റൈഡാവും 😥😥😥) എല്ലാം കൂടെ വെറും 18 പേജിൽ ഒരു പെർഫെക്റ്റ് മിക്സ്..👏👏👏

    വലിച്ചു നീട്ടാതെ പരത്തി വിവരിച്ചു പറയാതെ പൈങ്കിളിയില്ലാതെ ആശാൻ കെട്ടിപ്പടുത്ത പ്രേമം അതിലേറെ അനായാസം ആശാൻ തന്നെ നായികയുടെ വാപ്പയെ കൂട്ടുപിടിച്ചു പൊളിച്ചു തീയിലിടുന്നത് തന്നെ ഈ കഥയുടെ ഹൈലൈറ്റ് 👏👏👏

    എന്നാലും അവസാനം വന്നപ്പോ അവരുടെ ഇഷ്ടം തുറന്നു പറയാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.😥😥😥

    ആദ്യ പ്രണയം പൂവിടുന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലെ? എത്രയോ ആളുകൾക്ക് തുറന്നു പറയാൻ പോലും പറ്റാറില്ല. ഇനി ഒരു വിധം പറഞ്ഞു വരുമ്പോഴേക്കും ആ സീറ്റിൽ വേറെ ആരെങ്കിലും കയറിയിരുന്നിട്ടുണ്ടാകും.. അപ്പൊ അത് ജീവിത കാലത്തേക്ക് സ്വന്തമാക്കുന്നവർ അനുഗ്രഹീതരായിരിക്കുമല്ലോ..!! ആ അനുഗ്രഹം യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും കിട്ടില്ലല്ലോ ആശാനേ. അങ്ങനെ കിട്ടിയാൽ പിന്നെ ദൈവങ്ങൾക്കൊക്കെ എന്ത് പ്രസക്തി.. 😔😔😔 എന്നാലും കഥയിലെ മെൽവിനും പാത്തുവിനും ആ അനുഗ്രഹം കൊടുക്കണോ എന്ന് ആശാൻ തന്നെ തീരുമാനിച്ചാട്ടെ. 😝😝😝

    അഞ്ചു ഭാഗങ്ങളിലായി കെട്ടിപ്പടുത്ത ഇമോഷനുകളുടെ ഒരു അവസാനം വരുന്നു എന്നൊരു അറിയിപ്പ് കിട്ടിയ പോലെയാണ് ഈ ഭാഗം അവസാനിച്ചപ്പോഴുണ്ടായ ഫീലിംഗ്

    അപ്പൊ ഇനി പത്തിന് കാണാം..🙏🙏🙏

    💖💖💖

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      കമന്റ് വായിക്കാൻ ഞാൻ ഒരു കട്ടൻ ഇടേണ്ട അവസ്ഥ ആയി.. 😂😂😂😂😂

      സ്റ്റോറി ബ്രേക്ക് ഇടുന്നത് ഒരു സ്റ്റോറി ലൈനിൽ ഒരു ചേഞ്ച് വരുമ്പോഴാണ്.. അതാ ചില പാർട്ട് നീളം കുറയുന്നത് ചിലത് കൂടുന്നത്….

      രണ്ട് പാർട്ട് കൂടിയേ ഉണ്ടാവുള്ളു…..

      കഥയോടൊപ്പം തന്നെ നീളുന്ന കമന്റ് ഇടുന്ന ചങ്ങായി 🤩🤩🤩🤩

      1. ☕☕☕

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          😂😂😂

      2. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

        കമന്റ്റ് നീളം കൂടിപ്പോയോ ആശാനേ? ആശാന് വേണ്ടി കമന്റ്റ് നീളം കുറയ്ക്കാനും ഞാൻ റെഡിയാണ് 😉😉😉

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          ഇച്ചിരി കൂടി കൂട്ടിക്കോ… ഞാൻ ഒരു ചായ കൂടി കുടിച്ചോളാം

      3. Athya pranayam melvine nakshtam aakukayale enthale ആഗ്രഹിച്ചത് കൈൽ നിന്ന് പോകുമ്പോൾ അതെ അത് ഒരു വേദന yane ippo nayakanum angne alle

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          Mm🥺🥺🥺🥺 pavam

  5. എന്ത് ദുഷ്ടനാടോ ഇങ്ങള് ആശാനെ.😅😅😅
    ഇത്രയും നല്ലൊരു കഥ വേഗം അവസാനിപ്പിക്കുകയാണോ.
    കുറച്ചു കൂടി പാർട്ടുകൾ എഴുതണമെന്ന് ഒരു
    Request 😁😁😁
    Waiting for next part ❤️❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      കഥകൾ അല്ലെ അവസാനിക്കുന്നുള്ളു… ജീവിതം ബാക്കി ഇല്ലേ…. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്…

  6. Sai bro… ഇന്ന് കുറച്ചു താമസിച്ചു പോയി വായിക്കാൻ…… എന്തായാലും polichu❤❤❤❤ഇന്ന് full busy ആയിരുന്നു… കുറെ കാലം കൂടി ഇന്ന് ഒന്ന് പുറത്ത് പോയി അത് കൊണ്ട്…. വായിക്കാൻ താമസിച്ചു പോയ്‌…. വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰 അടുത്ത part ഉടനെ കാണില്ലേ 🤔🤔🤔

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      കുട്ടൻസ് കാലു റെഡി ആയില്ലേ… ഓക്കേ അല്ലെ ഇപ്പൊ…

      വേം വരും…

      1. ഞാൻ നടന്നു തുടങ്ങി…. ഇപ്പൊ 1 മാസം ആയി ഇപ്പൊ ഞാൻ ബോംബെ പോകുവാ അവിടെ ജോലി സെരിയായി

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          അടിപൊളി…. 👍

  7. നല്ല രസമുണ്ട് ആശാനേ… Waiting for the next part💫

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku….വേഗം വരും….

  8. ഫ്ലാഷ് ബാക്ക് കഴിഞ്ഞു അല്ലെ… ഇനി വര്‍ത്തമാനകാലത്ത്

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      ഇച്ചിരികൂടെ ഉണ്ടാവും….

  9. Sahoooo…….. Really felt those all moments….. Nannaayittnd tto… Pirimurukkam kooodunnu…. Enthayalum kaathirikkinnu adutha bhagathinayi…

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku….

      അധികം കാത്തിരിപ്പിക്കത്തില്ല

  10. മോനെ സായി..

    എന്താ രസം വായിക്കാൻ ❤❤❤🤗🤗🤗

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku… അതിഭാവുകത്വം ഇല്ലാതെ എഴുതാൻ ശ്രമിച്ചിട്ടുണ്ട്

  11. വിശ്വനാഥ

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🥳🥳

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com