?? സ്വയംവരം 05 ?? 1856

അവളെന്നെ നോക്കിയപ്പോൾ നിരാശ കലർന്ന മുഖഭാവത്തോടെ തലയാട്ടാനെ കഴിഞ്ഞൊള്ളു…. അവൾ വീണ്ടും കൃഷ്ണ ല്യേ നോക്കി പറഞ്ഞു..

 

ഇന്ദു :”അത് വരെ ഫ്രണ്ട്സ് ആയി തുടരാൻ ഞങ്ങ തീരുമാനിച്ചു.. പക്ഷേ അതും വിചാരിച്ചു എന്റെ കൃഷ്ണകുട്ടീ ഇവ്നെ കണ്ട് പരിപ്പ് അടപ്പത്ത് ഇട്ടെങ്കി അത് വാങ്ങി വച്ചേരെ..”

 

ഇന്ദുവിന്റെ ആ ഡയലോഗ് കണ്ണീരിന്റെ ഇടയിലും ഞങ്ങളെ ചിരിപ്പിച്ചു..

 

കണ്ണൻ : “അല്ലാ നിൻക്ക് കിട്യ ഗിഫ്റ്റോ..”

 

ഞാൻ ആ ബോക്സ്‌ എടുത്തു തുറന്നു.. അതൊരു മൊബൈൽ ഫോൺ ആയിരുന്നു.. നോക്കിയ 1110… അതിലെ കണക്ഷനും അടുത്തടുത്ത രണ്ട് നമ്പറുകൾ എടുത്തു ഒന്നെനിക്കും ഒന്ന് ഇന്ദുവിനും..

 

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു എല്ലാവരും. ഇറങ്ങുമ്പോൾ ഇന്ദുവിന്റെ പതിനെട്ടാം ബർത്ത്ഡേ ക്ഷണിച്ചു.. പക്ഷെ അപ്പോളേക്കും കൃഷ്ണ പോകും എന്നത് കൊണ്ടു അടുത്ത ഞായറാഴ്ച എല്ലാരും കൂടെ കൃഷ്ണേടെ വീട്ടിൽ കൂടി തിങ്കളാഴ്ച പിരിയാം എന്നുറച്ചു..

 

പിന്നെ ഞായറാഴ്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.. എങ്കിലും അധികനേരം അല്ലെങ്കിൽകൂടി ഫോണിൽ കൂടെ എന്നും വിളിച്ചു സംസാരിക്കാൻ പറ്റി..

 

അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി.. രാവിലെ ഒരുമിച്ചു അമ്പലത്തിൽ പോയിട്ട് കൃഷ്ണയുടെ വീട്ടിൽ പോകാമെന്നു പറഞ്ഞെങ്കിലും തലേദിവസം ഇന്ദു വാക്ക് മാറി.. എങ്കിലും അവള് പറഞ്ഞപോലെ ബ്ളാക്ക് ഷർട്ടും ബ്ലൂ ജീൻസും ഞാനിട്ടപ്പോൾ ഇന്ദു ബ്ളാക്ക് ചുരിദാറിൽ വന്നു. ഞാനെത്തി അല്പം കഴിഞ്ഞു ഇന്ദുവും കണ്ണനും കൂടി വന്നു.. അമ്പലം മിസ്സ്‌ ആയതോണ്ട് അല്പം വെയിറ്റ് ഇട്ട് നിന്ന എന്റെ അരികിൽ അവൾ വന്നു നിന്നു..

 

“ഞാനൊരു പെണ്ണാന്ന് ഇന്ന്ലെ ശരീരം ഓർമിപ്പിച്ചു.. അതാടാ അമ്പലത്തി വരാഞ്ഞേ.”

 

അവൾക്കത് കണ്ണൻപോലും കേൾക്കെ പറയാൻ ഒട്ടും മടി ഉണ്ടായില്ല

 

“എന്താ പെണ്ണെ വേദന ഉണ്ടോ?”

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.