?? സ്വയംവരം 05 ?? 1856

അങ്ങനെ എന്തിനാ എന്നറിയാതെ പാവം കണ്ണൻ എന്റെ ഒപ്പം തൃശൂർ റൗണ്ട് മുഴുവൻ രണ്ട് വട്ടം വലം വച്ചു…. എന്നിട്ടും എനിക്ക് പറ്റിയ തിരക്ക് ഇല്ലാത്ത ഷോപ്പ് കണ്ടില്ല…  ഗതികെട്ട അവൻ എന്നെ പിടിച്ചു നിറുത്തി..

“എന്താ തെണ്ടീ നിന്റെ പ്രശ്നം? നടന്നു നടന്ന് മന്ഷ്യന്റെ ഊപ്പാട് എളകി..”

“എന്ക്ക് ഇന്ദൂന് ഒര് ഡ്രസ്സ്‌ എട്ത്ത് ഗിഫ്റ്റ് കൊട്ക്കണം..”

“അയ്നാണോ.. ദേ ആ ഷോപ്പി കേറിയ പോരെ ..”

അവനെ ഇത്തവണ ഞാൻ പിടിച്ചു നിറുത്തി..

“ടാ അവ്ടെ നല്ല തെരക്കാ..”

“ഓ….അങ്ങനെ…  തെരക്കാണ് പ്രശ്നല്ലേ…. മനസിലായി….. മനസിലായി… വാ.. വഴീണ്ട്..”

അവൻ എന്നെയും കൊണ്ടു തൃശൂർ സിറ്റി സെന്ററിൽ പോയി… ഞങ്ങൾ ഏറ്റവും മുകളിലെ ഫ്ലോറിൽ പോയി… അവിടം ഏതാണ്ട് കാലിയാണ്…

“ദേ തെരക്കൂല്യ.. ഇഷ്ടം പോലെ ഷോപ്പും.. നേരെ വാങ്ങി കൗണ്ടറി പോയ്‌ പേ ചെയ്യാ.. എന്നാ ശരി നീ വിട്ടോ.. ഞാൻ കൊറ്ച്ച് വായ് നോക്കട്ടെ. നടന്നതെങ്കിലും മൊതലാവട്ടെ..”

അവൻ മുങ്ങി.. ഞാൻ തെരഞ്ഞ് പിടിച്ചു ലിംഗറീസ് മാത്രമുള്ള ഒരു ഷോപ്പിൽ കയറി.. പക്ഷെ കേറിയപ്പോ തന്നെ ഒരു പെൺകുട്ടി വന്നു..

“എന്താ സാർ വേണ്ടത്..”

പറ്റാവുന്നത്ര എയർ പിടിച്ചു ഇതൊക്കെ എത്ര കണ്ടേക്കുന്നു എന്ന രീതിയിൽ ഞാൻ പറഞ്ഞു..

“ഞാൻ സെലക്ട്‌ ചെയ്തോളാം…. “

ഭാഗ്യത്തിന് മറുത്തൊന്നും പറയാതെ അവൾ പുഞ്ചിരിച്ചു അകന്ന് പോയി..

പക്ഷെ ഇന്ദു പറഞ്ഞ ടൈപ് എവിടെയും കണ്ടില്ല. ഒടുവിൽ ആ പെണ്ണിനെ തന്നെ ആശ്രയിക്കേണ്ടി വന്നു..

“ചേച്ചി, 32ബി, 90 പിങ്ക് കളർ ട്രാൻസ്പാറന്റ് സ്ട്രാപ്പ്.. വേണം.. “

“ബ്രാൻഡ് ഏതാ?? “

അത് ചോദിക്കുമ്പോ ഇതൊക്കെ എത്ര കണ്ടേക്കുന്നു എന്നൊരു പുച്ഛം ആ മുഖത്തുള്ളത് കണ്ടില്ലെന്ന് നടിച്ചു ഞാൻ മറുപടി നൽകി

“ചേച്ചി ഏതേലും നല്ല ബ്രാൻഡ് എടുത്തോ…”

അവൾ നാല് സെറ്റ് എടുത്തു എന്നെ കാണിച്ചു…. അതിൽ നിന്ന് ഒന്നു സെലക്ട്‌ ചെയ്തു…. നിറയെ ഫ്രിൽ വർക്ക് ഉള്ളത്…..

“വേറെ?”

“ഒന്നും വേണ്ട.. “

“ഗിഫ്റ്റ് കൊടുക്കാൻ ആണോ.. എങ്കിൽ ഗിഫ്റ്റ് പാക്കിങ് ഉണ്ട്…”

എങ്ങനെ കൊടുക്കണം എന്നാലോചിച്ച എനിക്ക് അതൊരു ആശ്വാസമായി….. അങ്ങനെ പ്രൈസ് റിമൂവ് ചെയ്യിച്ചു അതിനെ ഗിഫ്റ്റ് പാക്കും ചെയ്യിച്ചു..

അവിടെ നിന്നിറങ്ങി ഗിഫ്റ്റ് ഷോപ്പിൽ നിന്ന് ഒരു ഡോളും വാങ്ങി അതും പാക്ക് ചെയ്യിച്ച് കഴിഞ്ഞു കണ്ണനെ നോക്കി നടന്നപ്പോൾ പ്രതീക്ഷിച്ച പോലെ അവൻ ഒരു ലേഡീസ് ഫാൻസി സ്റ്റോറിന് മുൻപിൽ വായ് നോക്കി നില്പുണ്ട്..

അവനേം വിളിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു..

“എപ്ല കൊടുക്കണേ??”

“ഇപ്പെന്നെ അങ്ങട്ട് വരാം.. വീട്ടി പോയാ നിത്തു അടീണ്ടാക്കും..”

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.