?? സ്വയംവരം 05 ?? 1856

അവൾ എണീറ്റു കണ്ണന്റെ നെറ്റിയിൽ ചുണ്ടമർത്തി..

“എന്നെ പാട്ട് പാടി ഉറക്കിയെന്..”

അവൾ എന്നോട് അടുത്തെങ്കിലും അധികം വേദനിപ്പിക്കാതെ കടിയാണ് തന്നത്..

“മസാജിന് ഇത്രേം മതി…. അശോകന്  ക്ഷീണമാവാം….”

അവൾ മുകളിലേക്ക് നടന്നപ്പോൾ വീട്ടിലെ ലാൻഡ് ഫോൺ റിങ് ചെയ്തു.. ഇന്ദു വന്നതറിഞ്ഞു കുറെ റിലേറ്റിവ്സ് വന്നിട്ടുണ്ടത്രെ… അവളുടെ ഫോൺ ഓഫ്‌ ആയോണ്ട് ലാൻഡ് ഫോണിൽ വിളിച്ചെന്നെ ഒള്ളു..

അവൾ അല്പം കഴിഞ്ഞു സാരി ഉടുത്തു വന്നു..

“ഡീ നിന്റെ ഫോണെന്താ ഓഫ്?”

“അതോഫ് ചെയ്തതാ.. അല്ലേ എപ്പൊ വീട്ടീന്ന് വിളി വന്നാ മതീന്ന് ചോയ്ച്ചാ മതി…. ഒരു തൊയ്ര്യം കിട്ടില്ല….”

“എന്നാലേ ഇപ്പോ വിള്ചാര്ന്നു നിന്റെ വീട്ടീന്ന്..”

“അയ്നു നിന്റെ ഫോണും ഞാനോഫ് ചെയ്തുലോ..”

“നന്നായി.. വെർതേ അല്ല ലാൻഡ് ഫോണി വിളിച്ചേ.. നീ വീട്ടീ ചെല്ല്.. വേം..”

“സാധനം.. നശിപ്പിച്ചുല്ലേ..”

അവളും കണ്ണനും ഇറങ്ങാൻ റെഡി ആയി..

“ടാ ഞാനിട്ട ഷർട്ട് എടുത്തട്ടുണ്ട്…. ഇതെനിക്ക് വേണം.. പിന്നെ ഞാമ്പറഞ്ഞ ഗിഫ്റ്റ് മറക്കണ്ട.. മറ്റന്നാ പോവുമ്പക്കും എന്ക്ക് വേണം..”

ഇതാണോ ഇത്രയും വലിയ കാര്യം എന്നാ മട്ടിൽ നിസാരമായി തലയാട്ടി പുഞ്ചിരിച്ചു ഞാൻ അവരെ യാത്രയാക്കി…

വീട്ടിൽ എല്ലാവരും വന്നു കഴിഞ്ഞു ഞാൻ അന്ന് തന്നെ ഒരു നല്ല ടെക്സ്ടൈൽ ഷോപ്പിലെക്ക് വിട്ടു .. നേരെ ലേഡീസ് സെക്‌ഷനിൽ ഓർഡർ ചെയ്യാൻ ചെന്നപ്പോളാണ് പണി കിട്ടിയെന്ന് മനസിലായത്..

സെയിൽസിൽ മൊത്തം പെൺപിള്ളേർ.. വാങ്ങാനും ഒരു കൂട്ടം സ്ത്രീകൾ മാത്രം.. അവരുടെ മൊത്തം നോട്ടം എന്നിൽ പതിഞ്ഞതോടെ അവിടെ നിന്നിറങ്ങി മറ്റൊരു ഷോപ്പിൽ കയറി.. അവിടെയും സ്ഥിതി മാറ്റമില്ല..

അങ്ങനെ കറങ്ങി നടന്നു ഒടുവിൽ ഒരു ചെറിയ ഷോപ്പ് കണ്ടു.. മുൻപിൽ തന്നെ ഒരു ചേട്ടനും ഉള്ളിൽ രണ്ട് പെൺ പിള്ളേരും മാത്രം ഒള്ളു. അടുത്തൊരു ബസ് സ്റ്റോപ്പിൽ നിറയെ കോളേജ് പിള്ളേർ ഉണ്ടെന്ന് മാത്രം.. അവിടെ കയറി ആ ചേട്ടനോട് രഹസ്യമായി ചോദിച്ചു ..

“ചേട്ടാ ലേഡീസ് ഇന്നർവെയർ ഉണ്ടോ.. “

“പിന്നെ അതല്ലേ ഒള്ളു മോനെ എന്താ വേണ്ടേ? ബ്രായോ പാന്റീസോ?”

“രണ്ടും വേണം ചേട്ടാ…”

അത് വരെ എല്ലാം സ്മൂത്ത്‌ ആയി വിചാരിച്ച പോലെ നടന്നു.. പക്ഷെ അടുത്ത നിമിഷം…

“ആശേ, ദേ ഈ കൊച്ചിന് ബ്രായും പാന്റീസും കാണിച്ചു കൊടുത്തേ.. “

അയാളുടെ ശബ്ദം ആ ഷോപ്പിൽ മാത്രമല്ല ബസ് സ്റ്റോപ്പിലെ തരുണീ മണികളെയും മറികടന്നു ഇരിഞ്ഞാലക്കുട ടൗണിൽ മുഴുവൻ അലയടിച്ചു..

എങ്ങനെ ആണ് ആ ഷോപ്പിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഈശ്വരന് മാത്രം അറിയാം.. കൂടുതൽ പരീക്ഷണത്തിന് നിന്നില്ല. കണ്ണനെ വിളിച്ചു പിറ്റേന്ന് തൃശൂർ പോകാമെന്നു പറഞ്ഞു..

പക്ഷേ ചെക്കനോട് കാര്യം ഒന്നും പറഞ്ഞില്ല…. അവനാണേൽ…. പിന്നെ കാര്യം ഒന്നും കേൾക്കാതെ തന്നെ പോരാനും റെഡി… ശരിക്കും ചങ്ക്…

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.