?? സ്വയംവരം 05 ?? 1856

ഒരു മിനിറ്റ് കഴിഞ്ഞു അവൾ പിടഞ്ഞു എണീറ്റു..

“നിന്റെ വീട്ടാർ ആവോടാ?”

“ഏയ്‌, കണ്ണനാവൊള്ളൂ..”

ഞാൻ മുണ്ട് വാരിപുതച്ചു ജനലിലൂടെ നോക്കിയപ്പോൾ കണ്ണൻ ചുറ്റും നടക്കുന്നുണ്ട്..

“കണ്ണനാ പെണ്ണെ..”

“എന്നാ എൻക്ക് സാരി ഉടുക്കാൻ വയ്യ ചെക്കാ… നിന്റെ ഷർട്ട് ഞാനിടാണെ..”

ഞാൻ അലക്കാൻ വച്ചിരുന്ന ഒരു ഷർട്ട് അവളെടുത്തു…

“എടി, അത് മുഷിഞ്ഞതാ..”

“അതാ ഇതെടുത്തെ.. നിന്റെ വിയർപ്പിന്റെ മണം…..എന്ത് മണാടാ തെണ്ടീ….. നിനക്ക് അലക്കും കുളീം ഒന്നും ഇല്യേ???”

ഞാൻ വേഗം മറ്റൊരു ഷർട്ട് എടുത്തു അവൾക്ക് നേരെ നീട്ടി പറഞ്ഞു….

“അതിങ് തന്നേ…. മുഷിഞ്ഞു കൂറ കുത്തിയാ ഷർട്ടും  ഇടുട്ടോണ്ട് ഡയലോഗ് ഡയലോഗ് ഇണ്ടാക്കുന്നു….”

“എന്നാലേ…. ഇനിക്ക് ഇത് മതി….നിന്റെ മണം ഒള്ളത്…. വാ താഴ്ത്തിക്ക് പോവാ….”

ഞങ്ങൾ താഴെ ചെന്നു കതക് തുറന്നപ്പോൾ ഇന്ദു ഓടി കണ്ണന്റെ ഒരു കള്ള കരച്ചിലോടെ നെഞ്ചിൽ ചാരി..

“ഏട്ടാ എന്നെ ആ ദുഷ്ടൻ… ങ്ങീ. ങ്ങീ…”

“എന്താടാ നീ എന്റെ പെങ്ങളെ ചെയ്തേ??”

അവളുടെ കൊഞ്ചൽ കണ്ടു വന്ന ചിരി അടക്കികൊണ്ട് കണ്ണൻ എന്നോട് ചോദിച്ചു…

“ഒരു ദുർബ്ബല നിമിഷത്തിൽ അങ്ങനെ സംഭവിച്ചു പോയി അളിയാ… പക്ഷെ അവളൊന്നു തടഞ്ഞിരുന്നെങ്കിൽ, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ….”

“പറഞ്ഞപോലെ പെങ്ങളെ അറ്റ്ലീസ്റ്റ് മുട്ട് കാൽ വച്ച് ഒന്നു കൊടുക്കെങ്കിലും ചെയ്യാരുന്നില്ലേ??”

കണ്ണൻ അവളോട്‌ അങ്ങനെ ചോദിച്ചതും അത് വരെ അവനോട്‌ ചേർന്നു നിന്ന അവൾ പെട്ടന്ന് ഓടി എന്റെ നെഞ്ചിൽ ചാരി അവനോട് പറഞ്ഞു…

“പോടാ, എന്റെ കണവനെ തല്ലാൻ പറയാൻ നീ ആരാ…”

ചിരിച്ചു കൊണ്ട് ഞങ്ങൾ മൂന്നാളും അകത്ത് കയറുമ്പോൾ കണ്ണൻ പറഞ്ഞു..

“എന്റെ ഇന്ദൂ ഇത്ര നാൾ ഇവ്ടെ എന്തായ്രുന്നു അവസ്ഥാന്നർയോ നിൻക്ക്? ഒരാള് മാനസമൈന പാടി പാടി തളർന്നു..”

“എന്നാ ചെക്കനു അയ്നു മാത്രേ സമയണ്ടാവൂ… ഞാൻ മറ്റന്നാ തിരിച്ചു പോവും…”

“അതൊക്കെ പോട്ടെ.. ഇന്ന് എന്താ പരിപാടി? സിനിമക്ക് പോയാലോ??”

“ഏയ്‌ സിനിമക്ക് വേണേ ഉച്ച കഴ്ഞ്ഞു പോവാടാ.. ഇപ്പൊ നീ കാര്ണം എന്റെ ഒറക്കം പോയി.. വേം വന്നു രണ്ടാളും കൂടി എന്നെ ഒറക്കിയെ..”

എന്നെയും കണ്ണനെയും സെറ്റിയിൽ ഇരുത്തി ഞങളുടെ മേലെ അവൾ സുഖിച്ചു കിടന്നു.. എന്റെ മേലെ തല വച്ചും കണ്ണന്റെ മേലെ കാല് വച്ചും…

“കണ്ണാ എൻക്ക് ഒരു പാട്ട് പാടി തര്വോ??”

“പിന്നേ, അന്നട്ടു വേണം നിങ്ങക്ക് എന്റെ നെഞ്ചി പൊങ്കാല ഇടാൻ.”

“ഇല്യടാ എന്റെ കണ്ണനല്ലെടാ.. പ്ലീസ്.. ഈ കൊരങ്ങനോട് ഞാൻ പറയണ്ടാ നിന്നോട് പറഞ്ഞെ.. എന്നിട്ടും പാടി തരില്ലെടാ????”

“എന്നെ കളിയാക്കോ രണ്ടാളും..”

“ഇല്ലെടാ..”

അവൻ പാടാൻ തുടങ്ങുമ്പോൾ ഇന്ദു എണീറ്റു തല കണ്ണന്റെ മടിയിലും കാൽ എന്റെ മടിയിലും ആക്കി കിടന്നു..

“വെർതെ ഇരിക്കാണ്ട് മസാജ് ചെയ്യെടാ ചെക്കാ…”

അവളുടെ കുട്ടികളികളും കുറുമ്പും ആസ്വദിച്ചു കൊണ്ട് അവളുടെ അണ്ടർ സ്കര്ട്ടിന് ഉള്ളിൽ കൈ കടത്തി കാൽ മുട്ട് വരെ ഞാൻ മസാജ് ചെയ്തു.. കണ്ണന്റെ പാട്ടും എന്റെ മസാജ്ഉം കൊണ്ടു അവൾ വീണ്ടും ഉറങ്ങി..

അൽപനേരം കഴിഞ്ഞു കൃഷ്ണ വിളിച്ചപ്പോൾ ഇന്ദു എണീറ്റു… ഞങ്ങൾ മൂന്ന് പേരും ചേരുമ്പോൾ അവൾ ഇല്ലാത്തതിന്റെ പരിഭവങ്ങൾ പറഞ്ഞു കഴിഞ്ഞു അവൾ കട്ട്‌ ചെയ്തു..

“എന്നാ നിങ്ങ ഇരിക്ക് ഞാമ്പോയി സാരി മാറീട്ടു വരാം…”

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.