?? സ്വയംവരം 05 ?? 1856

 

കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല… വൈകിട്ട് വിളിച്ച കൃഷ്ണ പോലും നാളത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമിപ്പിച്ചു.. എന്നിട്ടും എന്റെ പെണ്ണ്????

 

അന്ന് രാത്രി മൂന്ന് മണി വരെ എങ്കിലും ഉറങ്ങിയില്ല ഞാൻ… പിന്നെ എപ്പോളോ ഉറങ്ങിപ്പോയി….

 

മുഖത്ത് കൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് പിന്നെ ഞാൻ ഉണർന്നത്.. എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ വീണ്ടും തിരുമ്മി ഞാൻ നോക്കി..

 

നീല ബ്ലൗസും സെറ്റ് സാരിയും ധരിച്ചു എന്റെ ഇന്ദു… ആ സൗന്ദര്യം കണ്ടു വാ പൊളിച്ചു ഞാൻ കിടന്നുപോയി…

 

“എന്തെടാ വാ പൊളിച്ചിരിക്കണേ?”

 

“ഓണത്തിന് വരാതായ്പ്പോ ഞാങ്കര്തി നീ വര്ല്യാന്ന് ഇന്ന്ലെ ക്യാമ്പ്ന്ന് പർഞ് കട്ട്‌ ചെയ്തിട്ട് ഇന്ന് വരുംന്ന് കരുതീല..”

 

“ഓണത്തിന് വന്നാ ഇന്ന് ഇണ്ടാവില്ല.. എനിക്ക് നീയാട ഓണത്തിലും വലുത്..”

 

എന്റെ അടുത്ത് ചേർന്നിരുന്നു എന്റെ ശരീരത്തിലേക്ക് കുനിഞ്ഞു എന്റെ വിടർന്ന ചുണ്ടിൽ അവളുടെ ചുണ്ടമർത്തി ഇന്ദു..

 

“അയ്യേ എന്ത് വായ്നാറ്റാ പോയ്‌ പല്ലെച്ചു വാടാ…”

 

ബാത്ത് റൂമിലേക്ക് കയറുമ്പോൾ അവള് കസേരയിൽ കിടന്ന ടർക്കിയും എന്റെ നേരെ എറിഞ്ഞു…

 

“കുളിച്ചട്ടു വന്നാ മതി അമ്പലത്തീ പോണ്ടതാ.. ”

 

ഞാൻ കുളിച്ചു വരുമ്പോൾ ഇന്ദു കിച്ചണിൽ നിന്ന് കോഫി കൊണ്ടു വന്നിരുന്നു.. അല്പം രുചിച്ച ശേഷം അത് എനിക്ക് നീട്ടി… അവളുടെ ചുണ്ട് പതിഞ്ഞ അതേ സ്ഥലത്ത് ചുണ്ടമർത്തി ഞാനത് കുടിച്ചു..

 

“ഇന്നാ, ഇതിട്ടോണ്ട അമ്പലത്തി വരണ്ടേ..”

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.