?? സ്വയംവരം 05 ?? 1856

“നീ പറയ് മുത്തേ…”

 

പക്ഷേ അവൾ  അല്പം നിശബ്ദ ആയിരുന്ന ശേഷം പെട്ടന്ന് വിഷയം മാറ്റാൻ എന്ന വണ്ണം പറഞ്ഞു.

 

“നമ്മ അന്ന് പർഞ്ഞത് അല്ലേ നല്ല ഫ്രണ്ട്സ് ആന്ന്.. എന്നാ പിന്നെ എന്തിനാടാ നമ്മ ഇവിടേം അവ് ര് അവിടേം കെട്ക്കണേ??”

 

ഞങ്ങൾ എണിറ്റു നടന്നു.. അല്പം നിരാശ എന്നിൽ ഉണ്ടായി.. അത് മനസിലായോ എന്തോ വാതിലിന് അടുത്ത് ചെന്നു ഇന്ദു നിന്നു..

 

തിരിഞ്ഞു നിന്ന അവള് എന്റെ ശരീരത്തിലേക്ക് ചാരി.. എന്നെ ബലമായി ചുറ്റി പിടിച്ചു അവളുണ്ടെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്തു… ഏതാനും നിമിഷങ്ങൾക്ക് ശേഷം അകന്നു മാറി അവൾ പറഞ്ഞു

 

“അപ്പൊ വീണ്ടും നമ്മ ഫ്രണ്ട്സ്.”

 

എന്നെ മറുപടി പറയാൻ അനുവദിക്കാതെ ഇന്ദു പുറത്തിറങ്ങി…

അവരുടെ റൂമിലേക്ക് ചെന്ന ഞങ്ങളെ കണ്ട കൃഷ്ണയുടെ മുഖം വാടി. പക്ഷെ കണ്ണന്റെ മുഖം തെളിഞ്ഞു..

 

“അപ്പ്ളെ ഞാമ്പറഞ്ഞില്ലേ??? ഞാഞ്ചയിച്ചു..”

 

“എന്ത്റ്റാ കാര്യം?”

 

“ഞങ്ങ നിങ്ങടെ കാര്യം പറയാരുന്നു… ഞാമ്പർഞ്ഞു നിങ്ങ അവ്ടെ കെടക്കില്ലാ ഇങ്ങട് വരും ന്ന്.. കൃഷ്ണ പർഞ്ഞു വരില്ലാന്ന്.. ബെറ്റും വച്ചു.”

 

“എന്തിനാ ബെറ്റ്??”

 

“കട്ടിലിന്റെ ചുറ്റും മൂന്ന് വട്ടം എന്നെ പുറത്തിരുത്തി ആന ആയി നടക്കണംന്ന്..”

 

കൃഷ്ണ കണ്ണനെ പുറത്തു കയറ്റി നാലുകാലിൽ ആനയായി നടക്കുമ്പോൾ ഇന്ദു എന്റെ ചെവിയിൽ പറഞ്ഞു..

 

“ഈ നിഷ്കളങ്കമായ സൗഹൃദം കാണുമ്പോ കൊതിയാവാ.”

 

“അയ്നു നമ്മൾ ഇപ്പോ ഫ്രണ്ട്സ് അല്ലേ??”

 

“ന്നാ എൻക്കും ആന പുറത്ത് കേറണം..”

 

എന്താ ചെയ്യാ എന്റെ വിധി.. എന്നെയും ആനയാക്കി അവളെയും കയറ്റി നടത്തി

കൃഷ്ണയാനക്ക് മുന്പിലെത്തിയപ്പോൾ ആനപ്പുറത്ത് ഇരുന്നു കണ്ണനും ഇന്ദുവും യുദ്ധം ചെയ്യാൻ തുടങ്ങി..

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.