✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104824

 

 

വെറും രണ്ടോ മൂന്നോ സെക്കന്റിനുള്ളിൽ അത്രയും സംഭവിച്ച് കഴിഞ്ഞിരുന്നു . ആ കറ്റാന പാഞ്ഞത് വിവേകിന്റെ കഴുത്ത് ലക്ഷ്യമാക്കിയായിരുന്നു …. വിവേകിന്റെ കഴുത്ത് ആഴത്തിൽ മുറിഞ്ഞ് രക്തം വളരെ വേഗത്തിൽ പുറത്തേയ്ക്ക് ഒഴുകിയിറങ്ങാൻ തുടങ്ങി .
ഒപ്പം ആദി കറ്റാന വിശിയപ്പോൾ കറ്റാനയിൽ പറ്റിയ രക്തം തെറിച്ച് വീണത് ക്രിസ്റ്റോയുടെ മുഖത്തും …. ആ കാഴ്ച കണ്ട് ഭയം കൊണ്ട് മരവിച്ച ശരീരത്തോടെ എല്ലാം നോക്കി നിൽക്കാൻ മാത്രമേ ക്രിസ്റ്റോയ്ക്ക് കഴിഞ്ഞുള്ളൂ ….

 

കഴുത്തിൽ മുറിവേറ്റ വിവേകിന്റെ കയ്യിലിരുന്ന തോക്ക് അപ്പോഴേയ്ക്കും നിലത്തേയ്ക്ക് വീണു , മരണ വെപ്രാളത്തോടെ അവൻ തന്റെ രണ്ട് കൈ കൊണ്ടും കഴുത്ത് മുറുക്കെ പിടിച്ചു , ഒപ്പം വേദന കൊണ്ട് അവന്റെ കണ്ണുകളും വല്ലാതെ വിടർന്നു …. കഴുത്തിൽ മുറുക്കെ പിടിച്ച അവന്റെ രണ്ട് കൈകളിലൂടെയും രക്തം ഒഴുകിയിറങ്ങി …

 

ശ്വാസം കിട്ടാതെ മരണ വെപ്രാളത്തോടെ ബാലൻസ് നഷ്ടമായി വിവേകിന്റെ കാലുകൾ പുറകോട്ട് ചലിച്ചു . ഒടുവിൽ നിയന്ത്രണം നഷ്ടമായി കാറിന്റെ ബോണറ്റിന് പുറത്ത് കൂടി വീണ ശേഷം അവൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണ് വേഗത്തിൽ കാലിട്ടടിച്ച് പിടയ്ക്കാൻ തുടങ്ങി . പതിയെ പതിയെ ആ വേഗത കുറഞ്ഞ് കാലുകൾ നിശ്ചലമായി ….

 

വിവേക് ജീവന് വേണ്ടി പിടഞ്ഞ ശേഷം ഒടുവിൽ ജീവൻ നഷ്ടമാകുന്നത് ഒരു പ്രതിമ കണക്കെ ക്രിസ്റ്റോ നോക്കി നിന്നു .

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com