⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

ആ കാട്ടാളന്മാർ കടിച്ചു മുറിക്കുന്ന എല്ലിൻ കഷ്ണം കിട്ടിയാൽ പോലും അത് ചവച്ചരച്ചു കഴിക്കുവാനുള്ള ആർത്തി അവർക്കുള്ളിൽ ഉണ്ട്…..

പക്ഷെ അവിടെ നിന്ന് ഒരടി അനങ്ങുവാൻ അവർക്ക് ഭയമായിരുന്നു…….കാരണം മുന്നിൽ ഇരിക്കുന്നവർ മനുഷ്യത്വം എന്തെന്ന് പോലും അറിയാത്ത മൃഗങ്ങൾ ആണ്……

ഒട്ടും വൈകാതെ തന്നെ അവന്മാർ എല്ലാം കഴിച്ചെഴുന്നേറ്റു…….

ഒപ്പം അവർ കഴിച്ച ആഹാരത്തിന്റെ മിച്ച ഭാഗമെല്ലാം പെറുക്കി പുറത്തേക്ക് എറിഞ്ഞു…..

വിശന്നു വലഞ്ഞ ആ കുഞ്ഞുങ്ങൾ മണ്ണിലേക്ക് ഏരിയപ്പെട്ട അവരുടെ എച്ചിലിനെ കണ്ണെടുക്കാതെ നോക്കി നിന്നു…..

ഒരവസരം കിട്ടിയാൽ ഓടി പോയി അതെല്ലാം ആർത്തിയോടെ വാരി കഴിക്കുവാനുള്ള ആഗ്രഹം അതിൽ ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഉണ്ടായിരുന്നു…… പക്ഷെ ഉള്ളിൽ അതിനുള്ള ധൈര്യം മാത്രം സർവ്വേശ്വരൻ നൽകിയില്ല……

വെളിയിൽ നിന്ന് മണം പിടിച്ചു വന്ന ചില നായകൾ ആ ഭക്ഷണം തിന്നുന്ന കാഴ്ചയാണ് അവർ അവസാനമായി കണ്ടത്……

ഈ ജന്മം മനുഷ്യന് പകരം ആ നായ ആയി ജനിച്ചിരുന്നെങ്കിൽ എന്ന് അതിലെ ഓരോ കുഞ്ഞും ആഗ്രഹിച്ചു കാണണം….

 

ഒട്ടും വൈകാതെ തന്നെ ആ ഷെഡിന് മുന്നിലായി ഒരു തമിഴ് നാട് രെജിസ്ട്രേഷൻ ചെയ്ത വെള്ള ജീപ്പ് വന്ന് നിന്നു…

അതിന്റെ മുൻ സീറ്റിൽ നിന്നും ആറേകാൽ അടി പൊക്കവും ഉരുക്കിന്റെ ശരീരവുമുള്ള ഒരുവൻ വെളിയിലിറങ്ങി……

അവന് ഏകദേശം അമ്പത് വയസ്സൊളം പ്രായം ഉണ്ടായിരുന്നു…..
കഴുകന്റെ കണ്ണുകളും കാണ്ടാ മൃഗത്തിന്റെ മുഖവുമുള്ള അവന്റെ പേര് ഗുരുവായൂർ കുഞ്ഞപ്പൻ എന്നാണ്……

തൃശ്ശൂരിലെ അറിയപ്പെടുന്ന ഗുണ്ടാ തലവൻ…..

ഒരു പോലീസ്കാരനെ നടു റോട്ടിൽ ഇട്ട് വെട്ടി കൊന്നിട്ട് കൂടി അവന് എതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ആർക്കും സാധിച്ചില്ല…. അല്ലെങ്കിൽ ധൈര്യം വന്നില്ല എന്നതാണ് സത്യം…..

കുഞ്ഞപ്പൻ വേഗം ഡോർ അടച്ച് ബാക്ക് സീറ്റിലെ കതക്‌ തുറന്നു കൊടുത്തു……..

അപ്പോൾ അതിൽ നിന്നും ഒരു വെളുത്ത ജുബ്ബ ഉടുത്ത തമിഴൻ പാണ്ടി പുറത്തേക്ക് ഇറങ്ങി….

അയാളുടെ വയറ് കുമ്പ കർണനെ പോലെ വീർത്തിരുന്നിരുന്നു….
പലരെയും പറ്റിച്ചും വെട്ടിച്ചും ചൂഷണം ചെയ്തും ഉണ്ടാക്കിയ കാശുകൊണ്ട് കഴിച്ച അന്നം അയാളുടെ ശരീരത്ത് ദഹിക്കാതെ കിടന്നിരുന്നു….

അയാളുടെ പേരാണ് വിനായകൻ…..

കേരള തമിഴ് നാട് തുടങ്ങിയ സ്ഥലങ്ങളിൽ ബിസിനസ്സ് നടത്തുന്ന വമ്പൻ പണക്കാരൻ…..
ഇവിടത്തെ ഭിക്ഷാടന കേന്ദ്രത്തിന്റെ തലവൻ…..

കുഞ്ഞപ്പൻ ഈ വിനായകത്തിന്റെ വലംകൈ ആയിരുന്നു…..

അവർ നേരെ ആ ഷെഡിന് ഉള്ളിലേക്ക് ചെന്നു….

അയാളുടെ കൂട്ടാളികൾ എല്ലാം മദ്യപിച്ച് പാതി ബോധത്തിൽ ആയിരുന്നു….

പിന്നെ വിശപ്പ് മൂലം ഉറക്കം പോയ ആ പിഞ്ചു കുഞ്ഞുങ്ങളും…..

‘””,,,,,,, വണക്കം അണ്ണേ……'””

 

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.