⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

അതിന് മുന്നേ തന്നെ ആ കുതിര തളർന്നു വീണിരുന്നു…….

ഒപ്പം പാറുവും മുന്നിലേക്ക് തെറിച്ചു വീണു…..
വീണിടത്തിൽ നിന്നും എഴുന്നേറ്റ പാറു ആ കുതിരയെ കോപത്തോടെ നോക്കു…..

അത് നാക്ക് പുറത്ത് ഇട്ടിട്ട് ശ്വാസം കിട്ടാതെ പിടയുകയാണ്……

പാറു വേഗം അവിടെ കിടന്നിരുന്ന ഒരു വാൾ എടുത്ത് അതിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി കൊന്നു……. അതോടെ ആ ജീവിയുടെ ജീവനും നിലച്ചു…..

മനുഷ്യത്വം തൊട്ട് തീണ്ടാത്ത മറ്റൊരു പാർവതി ആയിരുന്നു അത്…….

അവൾ അയാൾക്കടുത്തെക്ക് വേഗത്തിൽ നടന്നു…… മുന്നിൽ  തടസ്സമായി നിന്ന എല്ലാവരെയും പാറു വെട്ടി നിരത്തി ……..
രക്തം കണ്ട് അറപ്പ് മാറിയവളെ പോലെ…..
ഒരുതരം ആവേശം ആയിരുന്നു അവൾക്ക്…..

അവൾ അവന്റെ അടുത്ത് എത്തി……
ഈ സമയം 90% ത്തോളം യോദ്ധാക്കളും അവിടെ മരിച്ചു വീണിരുന്നു…….

എങ്ങും കുന്ന് കൂടി കിടക്കുന്ന ശവങ്ങൾ മാത്രം….

“‘,,,,,,,,, ടാ…………….'””

പെട്ടെന്ന് പാറുവിന്റെ കോപം കലർന്ന അലർച്ച അവിടെ മുഴങ്ങി……
അയാൾ അവസാന മനുഷ്യനെയും കൊന്ന ശേഷം  തന്റെ പുറകിൽ നിന്നിരുന്ന പാറുവിനെ നോക്കി….

അവൾ വളരെ കോപത്തോടെയാണ് നിന്നിരുന്നത്…..
ദേഹം മുഴുവൻ കട്ട ചോര ആയിരുന്നു…. അവന്റെ രൂപം പോലും ഏത് വീരനെയും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു……
എന്നാൽ പാറുവിന് അവനിൽ തോന്നിയ വികാരം കോപം മാത്രമാണ്…….

അവൻ തന്റെ കയ്യിലെ ആയുധം താഴെ ഇട്ട് അവളെയൊന്ന് നോക്കി….. ഒരു ഭയാനകമായ ചിരിയോടെ കൂടെ……

അടുത്ത നിമിഷം തന്നെ അവളുടെ കൈകൾ അവന്റെ കവിളിൽ അമർന്നു…… അടി കൊണ്ടയുടൻ അവന്റെ മുഖഭാവം മാറുന്നത് പാറു കണ്ടു….
.
ആ കാഴ്ചയാണ് അവനിൽ അവൾക്ക് ആദ്യമായ ഭയം ജനിപ്പിച്ചത്…..അടുത്ത നിമിഷം അവന്റെ കരം പാർവതിയുടെ കഴുത്തിൽ അമർന്നു…..

ശ്വാസം പോലും എടുക്കുവാൻ സാധിക്കാതെ അവൾ പിടയുകയായിരുന്നു…..
ഒപ്പം തന്നെ തന്റെ കാലുകൾ മുകളിലേക്ക് ഉയരുന്നതും അവൾ അറിഞ്ഞിരുന്നു……

അവൻ പൂ പറിക്കുന്ന ലാഘവത്തോടെയാണ് അവളെ പൊക്കിയെടുത്തത്…..

ശ്വാസം ലഭിക്കാതെ പാറുവിന്റെ കാലുകൾ അങ്ങും ഇങ്ങും ശക്തിയിൽ കിടന്ന് ആടുവാൻ തുടങ്ങി….. ഒപ്പം അവളുടെ കണ്ണും മുന്നോട്ട് തുറിച്ചു വന്നിരുന്നു……

ഇതെല്ലാം കാണുന്ന അവന്റെ ഭാവം വളരെ
ഭയാനകമായിരുന്നു……

<<<<☠️☠️_______???______☠️☠️>>>>

പെട്ടെന്നാണ് പാറു ആ ദുസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത്…….

കണ്ണ് തുറന്ന് നോക്കിയപ്പോൾ അവർ ഇറങ്ങേണ്ട സ്ഥലം അടുത്തിരുന്നു…..

ഇന്ദു തന്റെ തോളിൽ തല ചായ്‌ച്ച് ഉറങ്ങുകയായിരുന്നു……

‘””,,,,,,, മോളെ………
എഴുന്നേൽക്ക്…….. നമ്മൾ എത്താറായി……..'””

പാറു അവളെ കുലുക്കികൊണ്ട് വിളിച്ചു…….
ഇന്ദു പതിയെ കണ്ണുകൾ തുറന്നു…..
ഈ സമയം തന്നെ ബസ് തൃശ്ശൂർ സ്റ്റാൻഡിൽ എത്തിയിരുന്നു……

പാറുവും ഇന്ദുവും ബാകും എടുത്ത് പുറത്തിറങ്ങി…. അവർ നേരെ ചെന്ന് കയറിയത് ksrtc പബ്ലിക് ടോയ്ലെറ്റിൽ ആയിരുന്നു….

അവിടെ കയറി മുഖമെല്ലാം കഴുകിയ ശേഷം തങ്ങൾ ധരിച്ചിരുന്ന പർദ്ദ ഊരി സാധാരണ വേഷം എടുത്ത് ധരിച്ച് പിറത്തേക്ക് ഇറങ്ങി………..

കയ്യിൽ ആകെ ഉണ്ടായിരുന്നത് ഇന്ദ്രന്റെ അഡ്രെസ്സ് മാത്രം ആയിരുന്നു……
പാറു ഇന്ദുവിന്റെ കയ്യിൽ പിടിച്ച് ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു….. അവിടെ ആദ്യം നിന്നിരുന്ന ഒരു വയസ്സായ ആളുടെ ഓട്ടോയുടെ അടുത്തേക്കാണ് അവർ പോയത്……

‘””,,,,,,,, ചേട്ടാ……..
ഈ അഡ്രെസ്സ് എവിടെയാണെന്ന് അറിയോ……'”””

പാറു തന്റെ കയ്യിൽ ഇരിക്കുന്ന കടലാസ് അയാളുടെ കയ്യിൽ കൊടുത്തുകൊണ്ട് ചോദിച്ചു…..

അയാൾ തന്റെ പോക്കെറ്റിൽ കിടക്കുന്ന കണ്ണട എടുത്ത് മുഖത്ത് വച്ച് ആ പേപ്പറിലേക്കൊന്ന് നോക്കി…. ശേഷം അത് തിരികെ നൽകി…….

‘””,,,,,, ഇവിടെ ആദ്യമായാണ് അല്ലെ…….'””

ഒരു ചെറു ചിരിയോടെ അയാൾ ചോദിച്ചു…..
പാറു അതേ എന്ന് തലയാട്ടി…..

‘””,,,,,, തോന്നി…….
അല്ലെങ്കിൽ ഇങ്ങനെ ഒരു കടലാസ് കൊണ്ടുവന്ന് കാണിക്കില്ലായിരുന്നു…….
ശ്രീകുലം തറവാട് അറിയാത്തവരായി ആരും ഈ നാട്ടിൽ ഇല്ല മക്കളെ…….. നിങ്ങൾ കേറ്…….'””

ആ ഡ്രൈവർ ചിരിച്ചുകൊണ്ട് പറഞ്ഞു….. അത് കേട്ടതും പാറുവിനും ഇന്ദുവിനും സമാധാനമായി……

അവർ ഇരുവരും ആ ഓട്ടോയിൽ കയറിയിരുന്നു……ഒട്ടും വൈകാതെ തന്നെ അവർ യാത്ര തുടർന്നു…… അത് അവസാനിച്ചത് ശ്രീകുലം തറവാടിന്റെ മുന്നിൽ ആയിരുന്നു…..

പാറുവും ഇന്ദുവും പുറത്തേക്ക് ഇറങ്ങി നോക്കി…..
അതൊരു വലിയ മതിൽ ആയിരുന്നു….

പുറത്ത് നിന്നും അധികം കാഴ്ചയൊന്നും ഇല്ല…..

പാറു തന്റെ പേഴ്സിൽ നിന്നും ഒരു 200 രൂപ കൊടുത്ത് ഓട്ടോക്കാരനെ പറഞ്ഞയച്ചു…… ശേഷം ആ ഗെയ്റ്റിനു മുന്നിൽ നിൽക്കുന്ന സെക്യൂരിറ്റിയുടെ അടുത്തേക്ക് പോയി….

പുലർകാലം ആയതിനാൽ അയാൾ ഉറക്കത്തിൽ ആയിരുന്നു…..

ഇന്ദു പതിയെ അയാളെ തോണ്ടി വിളിച്ചു…..
പെട്ടെന്ന് ഉണ്ടായ ഞെട്ടലിൽ ആ സെക്യൂരിറ്റി ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റ് സല്യൂട് ചെയ്തു…….

മുതലാളിമാർ ആരെങ്കിലും ആവും എന്നാണ് അയാൾ കരുതിയിരുന്നത്……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.