⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

Views : 163923


ശേഷം ആ കുരിശിലേക്ക് ഒരു നോക്ക് നോക്കി……..

 

‘””,,,,,,,, അച്ചോ………'”””

 

‘””,,,,,,,, മ്മ്……….'””

 

‘””,,,,,,,, ഈ സ്വർഗ്ഗ രാജ്യം ഒക്കെ ഉള്ളതാണോ……….'””

 

 

‘””,,,,,,,,, ഹ ഹ……. അതിൽ നിനക്കിത്ര സംശയം ഉണ്ടോ……. എല്ലാം ഉള്ളതാ……'””

 

‘””,,,,,,,,, ഹ്മ്മ്………
അങ്ങെനെ ആണെങ്കിൽ അവളിപ്പോ അച്ഛൻ പറഞ്ഞ ആ സ്വർഗ്ഗ രാജ്യത്ത് ആയിരിക്കുമല്ലേ……'”””

 

അവൻ ഫാദറിനെ നോക്കി ചോദിച്ചു……
ഒരു ചെറു ചിരി മുഖത്ത് വരുത്തിയാണ് അവനത് പറഞ്ഞതെങ്കിലും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വിഷമത്തിന്റെ തീ കനൽ രണ്ട് തുള്ളി കണ്ണുനീരായി ആ കണ്ണിലൂടെ ഒലിച്ചിറങ്ങി……
അത് കണ്ടപ്പോൾ ഫാദറിനും വല്ലാത്ത വിഷമം തോന്നിയിരുന്നു…… അദ്ദേഹം ഒന്നും മിണ്ടാതെ ഒരു നിമിഷം മൗനമായി നിന്നു……

 

‘”””,,,,,,,,, അവൾ അവിടെ തന്നെ ആയിരിക്കും അച്ചോ……..
കാരണം നരകത്തിൽ പോകുവാനുള്ള പാപമൊന്നും അവൾ ചെയ്തിട്ടില്ല……
പാവമാ….. ആരൊക്കെ വേദനിപ്പിച്ചാലും അതിനൊന്നും മറുപടി പോലും കൊടുക്കാതെ ഇങ്ങനെ ചിരിച്ച് നിൽക്കും…..
ഒരിക്കലും നിറഞ്ഞു കാണരുത് എന്ന് ആഗ്രഹിച്ചാലും ആ കണ്ണുകൾ ഇടയ്ക്കിടെ നിറയാറുണ്ട്…… അത് എനിക്ക് വേണ്ടി മാത്രമായിരുന്നു……..
ഇന്ന് കണ്ടോ അച്ചോ……..
ഞാൻ ഒറ്റക്കായി…….'””

 

 

 

‘””,,,,,,,,, മോനെ……. നീ വേണ്ടാത്തത് ഒന്നും പറയല്ലേ…… നിനക്ക് എല്ലാവരും ഇല്ലേ………'”””

 

‘””,,,,,,,, ആരൊക്കെ ഉണ്ടായിട്ട് എന്താ…….
അവൾ ഇല്ലല്ലോ അച്ചോ…….
മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ അത്…….'””

 

‘””,,,,,,,, എല്ലാം ദൈവ നിശ്ചയം ആയിരിക്കും……
അതോർത്ത് സമാധാനിക്കുക…….'””

 

ഫാദർ പറഞ്ഞു………

 

‘””,,,,,,, അങ്ങനെ ഒന്നും പറയല്ലേ അച്ചോ…….ഇപ്പൊ ദൈവ വിശ്വാസമേ പോയിട്ടുള്ളൂ……
ഇങ്ങനെ ഒക്കെ പറഞ്ഞാൽ ചിലപ്പോ ഞാനാ ദൈവത്തെ വെറുത്തെന്ന് വരും…….'””

 

 

‘””,,,,,,,,, മോനെ………? “””

 

‘””,,,,,,, ഹ ഹ ഹ ഹ………
ചുമ്മാ പറഞ്ഞതാച്ചോ….. അല്ലെങ്കിലും മനുഷ്യർ ചെയ്യുന്ന തെറ്റിന് ദൈവത്തെ വെറുത്തിട്ട് എന്ത് കിട്ടാൻ…..'”””

 

 

‘””,,,,,,,, നീ ഇങ്ങ് വാ…….
ഞാനൊന്ന് പ്രാർത്ഥിക്കട്ടേ…….. വേണ്ടാത്ത പല ചിന്തകളാ ഉള്ളിൽ…….. “‘

 

ഫാദർ ശകാരിക്കുന്നത് പോലെ അവനോട് പറഞ്ഞു……

 

,,,,,,,,””വേണ്ടാ അച്ചോ…….
ഞാൻ പോകുവാ……
പ്രാർത്ഥന ഒക്കെ അടുത്ത തവണ മതി……
ഇനി വരാൻ ചിലപ്പോ കുറച്ചു നാളുകൾ എടുത്തേക്കും….. പിള്ളേർക്ക് വേണ്ടത് മുടങ്ങാതെ എത്തിക്കാം…..
ശരി അച്ചോ……..'”””

 

അത്രയും പറഞ്ഞുകൊണ്ട് അവൻ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും പുറത്തേക്ക് തിരിഞ്ഞു നടന്നു…….

 

“”,,,,,,,,, രുദ്രാ……………..'”””

 

പെട്ടെന്ന് അവന്റെ പുറകിൽ നിന്നും ഫാദർ വിൻസെന്റ് ഉറക്കെ വിളിച്ചു…..
അദ്ദേഹത്തിന്റെ ആ ഒരു വിളി തന്നെ ധാരാളമായിരുന്നു അവന്റെ കാലുകളെ നിശ്ചലമാക്കുവാൻ……..

അവൻ പതിയെ തിരിഞ്ഞു നോക്കി…..

 

‘””,,,,,,,,,, കുറേ നാളുകൾക്ക് കാണില്ല എന്നല്ലേ പറഞ്ഞത്……
ആ സ്ഥിതിക്ക് ഒന്ന് കുമ്പസാരിച്ചിട്ട് പൊക്കൂടെ…….'”””

 

ഫാദർ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു……
അത് കേട്ടതും രുദ്രന്റെ മുഖ ഭാവം ആകെ മാറുകയായിരുന്നു……

പുറത്ത് ശക്തിയിൽ ഇടി വെട്ടുവാൻ തുടങ്ങി…..

ആഞ്ഞു വീശുന്ന കാറ്റിന്റെ ശക്തിയാൽ കർത്താവിന്റെ മുന്നിൽ ഇരിക്കുന്ന മെഴുക് തിരികൾ എല്ലാം അണഞ്ഞ് അവിടമെങ്ങും അന്ധകാരം വ്യാപിച്ചു……

Recent Stories

202 Comments

  1. Fallen Angel🧚‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ 😂

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….😘😌

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa🥰🥰🥰

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com