⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

 

 

‘””,,,,,,, വിശക്കുന്നു അണ്ണാ………'””

അവൻ തന്റെ ഉണങ്ങി ഒട്ടി കിടക്കുന്ന വയറിൽ അമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു……

‘”””,,,,,,, ഹ ഹ ഹ ഹ……..
വിശപ്പോ…….
അതൊക്കെ മാറ്റാം…….
ഇന്ന് മുതലാളി വരുന്നുണ്ട്……
മുതലാളി വന്നിട്ട് നിനക്കൊക്കെ ഭക്ഷണം തരാം…… “””

 

‘””,,,,,,,, അയ്യോ………..
അങ്ങനെ പറയല്ലേ അണ്ണാ…….
രാവിലെ മുതൽ പട്ടിണിയാ……
ഇനിയും ഒന്നും കഴിച്ചില്ലേൽ ഞാൻ ചത്ത് പോകും………'”””

 

അവൻ നിറ കണ്ണുകളോടെ പറഞ്ഞു……

‘””,,,,,,,, ഹോ…….. നീ ചത്തും പോകുമോ…….
ഹ ഹ ഹ ഹ………
എന്നാ പൊക്കോടാ………'””

 

അയാൾ പരിഹാസ രൂപേണ പറഞ്ഞു…..
ആ ബാലന് അവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായിരുന്നു…..
എന്നാൽ വിശപ്പ് അവനെ ഓരോ നിമിഷം കൊന്നുകൊണ്ടിരിക്കുകയായിരുന്നു…….

 

‘””,,,,,,, അണ്ണാ…… അല്പം വെള്ളമെങ്കിലും…….'””

 

അവനത് പറഞ്ഞതും അയാളുടെ കാല് അവന്റെ നെഞ്ചിൽ പതിച്ചതും ഒരേ സമയം ആയിരുന്നു…..

“””,,,,,,, അമ്മേ………'” എന്ന് വിളിച്ചുകൊണ്ടു അവൻ പുറകിലേക്ക് മലർന്നടിച്ചു വീണു……

അത് കണ്ട് ഭയന്നിട്ട് ആണെങ്കിൽ കൂടി അവന്റെ കൂട്ടുകാർ ടിനുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു….

 

10 വയസ്സ് മാത്രം പ്രായമുള്ള അവന്റെ ആ കുഞ്ഞ് നെഞ്ചം അയാളുടെ ആ പ്രഹര ശേഷി താങ്ങുവാൻ മാത്രം കരുത്ത് ഉള്ളതായിരുന്നില്ല…….

ടിനു ചവിട്ടേറ്റ തന്റെ നെഞ്ച് മുറുകെ പിടിച്ചുകൊണ്ട് കരയുവാൻ തുടങ്ങി……

 

‘””,,,,,, അവടെ ഒതുങ്ങി കൂടി നിന്നോളണം……
ഭക്ഷണത്തിന് സമയമായെന്ന് തോന്നിയാൽ ഞങ്ങൾ തരും…..
അവന്റെ ഒക്കെ ഒരു വിശപ്പ്…..
ദിവസം നാലണ സമ്പാദിക്കുന്നതിനാ അവന്മാർക്ക് ഈ വിശപ്പ്……
തേവിടിച്ചിക്ക് ഉണ്ടായ ജന്മങ്ങൾ…….'”””

 

അയാൾ അവരെ നോക്കി ഉറക്കെ പറഞ്ഞ് വായിലുള്ള വെറ്റില വെള്ളം തുപ്പി കളഞ്ഞു….

 

‘””,,,,,,,, ടാ രവി………..
നീ എന്തിനാടാ ആ നായിന്റെ മക്കളോട് സംസാരിച്ചു നിൽക്കുന്നെ…….
ഇങ്ങ് വാടാ……. വിശന്നിട്ട് വയ്യ………'””

 

അവരുടെ കൂട്ടാളികളിൽ ഒരുവൻ അവനോട് ഉറക്കെ വിളിച്ചു പറഞ്ഞു…….

അത് കേൾക്കേണ്ട താമസം അവൻ അവരെല്ലാം ഇരിക്കുന്ന ഒരു ടേബിളിന് വട്ടം വന്നിരുന്നു…..

അവിടെ നിറച്ച് പൊറോട്ട ബിരിയാണി ചിക്കൻ പോലെ ഉള്ള ആഹാരങ്ങൾ ആയിരുന്നു…..
കൂടാതെ നിറയെ മദ്യ കുപ്പികളും ഉണ്ടായിരുന്നു…..

അവർ അതെല്ലാം ആർത്തിയോടെ കഴിക്കുവാൻ തുടങ്ങി…..

അത് നോക്കി വെള്ളമിറക്കാൻ മാത്രമേ ആ കുട്ടികൾക്ക് സാധിച്ചിരുന്നുള്ളൂ…..

അവരാ ഇറച്ചി കഷ്ണങ്ങൾ കടിച്ചു മുറിക്കുന്നതും നോക്കി അവർ വെള്ളമിറക്കി ഇരുന്നു…….

ഒരു ദിവസത്തെ വിശപ്പ് മുഴുവൻ അവരുടെ ആ കൊച്ചു വയറുകളിൽ ഉണ്ടായിരുന്നു…..

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.