⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

“”‘,,,,,,, ടാ…… SJ…….
നീ ഇപ്പൊ പോയി കിടക്കാൻ നോക്ക്……
നിനക്ക് വേണ്ടത് എല്ലാം കിട്ടും….. ആഗ്രഹിച്ചത് എല്ലാം നടക്കും…… ഇല്ലെങ്കിൽ ഞാൻ നടത്തും….'””

 

സമർ അവന്റെ കയ്യിൽ പിടിച്ച് സത്യം ചെയ്യുന്നത് പോലെ പറഞ്ഞു…..
അത് കേൾക്കുമ്പോൾ SJ യുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു……
ശേഷം മദ്യ ലഹരിയിൽ കുഴഞ്ഞുകൊണ്ട് ഒരു ഭാഗത്തേക്ക്‌ ചരിഞ്ഞു…..

സമർ വേഗം അവനെ പിടിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു……

 

>>>>>>>>>>>>>®<<<<<<<<<<<<<<<<

 

 

തൃശ്ശൂർ……..

 

ഗുരുവായൂർ അമ്പലത്തിനു അല്പം അകലെയായി ആളുകളുടെ നടപ്പാതക്ക് അരികിലായി ഒരു നിര പോലെ ചെറിയ കുട്ടികൾ ഭിക്ഷക്കായി ഇരിക്കുകയാണ്…….

സമയം ആറ് മണി കഴിഞ്ഞിരുന്നു……

 

അമ്പലത്തിൽ തൊഴുവാൻ വന്ന് തിരിച്ചു പോകുന്ന ചിലർ അവർക്ക് ഓരോ തുട്ട് നാണയങ്ങൾ ഭിക്ഷയായി നൽകിക്കൊണ്ടിരുന്നു……
ചില നല്ല ആളുകൾ അത് നോട്ടായി നൽകിക്കൊണ്ടിരുന്നു…..

മറ്റ് പലർ അവരെ തിരിഞ്ഞു പോലും നോക്കാതെ അമ്പലത്തിൽ പോയി കാണിക്ക ഇടുവാൻ തുടങ്ങി…..

സമയം വീണ്ടും കടന്ന് പോയി…..
പല കുട്ടികളും വിശപ്പിന്റെ കാഠിന്യത്താൽ വയറ് പൊത്തി പിടിച്ചു……

അത് കണ്ട ചില നല്ല ചെറുപ്പക്കാർ അവർക്ക് വീണ്ടും പത്തും ഇരുപതും നോട്ടുകളായി ഭിക്ഷ ഇടുവാൻ തുടങ്ങി…..

പക്ഷെ ആർക്കും ആ കുഞ്ഞുങ്ങൾക്ക് അൽപ്പം ഭക്ഷണം വാങ്ങി കൊടുക്കുവാൻ തോന്നിയില്ല…..

അൽപ്പം കഴിഞ്ഞതും അവർക്ക് കുറച്ച് അകലെയായി ഒരു ട്രാവലർ വന്നു നിന്നു…..

അത് കണ്ടതും ഒരു അറ്റത്ത് നിന്ന് മറു അറ്റം വരെയുള്ള കുട്ടികൾ തോണ്ടി ആ ട്രാവലറിനെ ചൂണ്ടി കാണിച്ചു……

അത് കണ്ട എല്ലാവരും വേഗം ഭിക്ഷ പാത്രവും കയ്യിലെടുത്ത് എഴുന്നേറ്റു….. ശേഷം ആ വണ്ടി ലക്ഷ്യമാക്കി നടന്നു……

പിന്നീട് ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവരാ വണ്ടിക്കകത്തേക്ക് കയറി……

 

അവർ എല്ലാം കേറിയതും അൽപ്പം മാറി നിന്ന ഒരു കരുത്ത് തടിച്ച് മുടി വളർത്തിയ ഒരാൾ വന്ന് ആ വാനിന്റെ ഡ്രൈവിങ് സീറ്റിൽ വന്നിരുന്നു…..

ശേഷം അവർ ആ അമ്പല പ്രദേശത്തിൽ നിന്നും യാത്രയായി……

ഇതേ പോലെ ആ ട്രാവലർ പല ഇടങ്ങളിലായി നിന്നു….

റെയിൽവേ സ്റ്റേഷൻ, ചന്ത, അമ്പലങ്ങൾ അങ്ങനെ പല പല ഇടങ്ങൾ…….

അവിടെനിന്നെല്ലാം ഇത് പോലെ കുട്ടികൾ കേറിയിരുന്നു……

എല്ലാം കൂടെ ഒരു അമ്പതിൽ പരം കുട്ടികൾ ഉണ്ടായിരുന്നു……

അവസാനം അവർ അവിടെ നിന്നെല്ലാം യാത്ര തിരിച്ചു….

അവരുടെ സങ്കേതത്തേക്ക്…….

അതൊരു വന പ്രദേശം ആയിരുന്നു…..
ടാർ പോലും ഇടാത്ത റോഡിലൂടെ ആ വണ്ടി മുന്നോട്ട് ചലിച്ചു…..

അവസാനം അത് വന്നെത്തിയത് ഒരു ഷെഡിന് മുന്നിൽ ആയിരുന്നു……

സ്വർണ്ണ വ്യാപാരവും…..
ധാരാളം ബിസിനസ്സുകളും ഉള്ള വിനായകന്റെ ഇടത്ത്……

അവർ വണ്ടി നിർത്തിയതും അതിലെ കുട്ടികൾ ഓരോന്നായി പുറത്തിറങ്ങുവാൻ തുടങ്ങി…..

ഓരോരുത്തർ ഇറങ്ങുമ്പോഴും അവരുടെ സങ്കേതത്തിൽ ഒരുവൻ അതിന് എണ്ണം വയ്ക്കുന്നുണ്ടായിരുന്നു…..

അവരെല്ലാം ആ ഷെഡിന്റെ അകത്തേക്ക് കയറി….

അവിടെ ഒരു ടേബിൾ ഇട്ട് ഒരാൾ കണക്ക് പുസ്തകവും പിടിച്ച് ഇരിപ്പുണ്ടായിരുന്നു…..

കുട്ടികൾ ഓരോന്നായി അയാളുടെ അടുത്ത് പോയി അവരുടെ അന്നത്തെ ഭിക്ഷാടനത്തിന്റെ വരുമാനം ഏൽപ്പിക്കുവാൻ തുടങ്ങി…..

അയാൾ അത് പേര് എഴുതി പുസ്തകത്തിൽ കുറിക്കുവാനും തുടങ്ങി……

അവസാനം അവരെ എല്ലാം ഒരു മൂലക്ക് പിടിച്ചിരുത്തി…..

 

‘””,,,,,, അണ്ണാ………..'””

ആ കുട്ടികളിൽ ടിനു എന്നൊരു ബാലൻ അതിലെ ഒരു അടിയാളന്റെ ഷർട്ടിൽ പിടിച്ച് വിളിച്ചു…….

 

‘””,,,,,,, എന്താടാ………'”””

 

അയാൾ ചോദിച്ചു……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.