⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

അത് കണ്ടതും പാറുവിനും ഇന്ദുവിനും ചിരിക്കാതിരിക്കാൻ സാധിച്ചില്ല……

‘””,,,,,, ഹാ……
ആരാ…….??? എന്താ വേണ്ടത്………….'””

ഉറക്കം പോയ ഈർഷ്യയിൽ അയാൾ ചോദിച്ചു…..

‘””,,,,,,, ഞങ്ങൾക്ക് അകത്തേക്ക് പോണം……'””

പാറു പറഞ്ഞു……

‘””,,,,,, അകത്തേക്കോ……
ഇതെന്താ സത്രം ആണോ നിങ്ങൾക്ക് തോന്നിയ പോലെ കേറി ചെല്ലാൻ……..???'””

‘””,,,,  ഞങൾ ഇന്ദ്രനെ കാണാൻ ആണ്…….
ഞങൾ അവന്റെ ഫ്രഡ്‌സാ …..
എയർ പിടിക്കാതെ ഒന്ന് അകത്തേക്ക് വിട് ചേട്ടാ………”””

പാറു പറഞ്ഞു…..
അയാൾ അവളെ ഒന്ന് ഉറ്റ് നോക്കി…..

‘””,,,,,, നിങ്ങൾ സാറിന്റെ കൂട്ടുകാർ ആണോ അല്ലെ എന്ന് ഞാൻ എങ്ങനെ അറിയും…….??? “”””

അയാൾ ചോദിച്ചു….
പാറു വേഗം തന്റെ ഫോൺ എടുത്ത് ലോക്ക് സ്ക്രീൻ ഓപ്പൺ ആക്കി കാണിച്ചു……

‘””,,,,,, ദാ ചേട്ടാ…….
ഞങൾ അവന്റെ ഫ്രണ്ട്‌സ് തന്നെയാണ്…..
അത് ഇത് കണ്ടാൽ തന്നെ മനസ്സിലാവുകയും ചെയ്യും……'””

പാറു ഫോൺ കൊടുത്തുകൊണ്ട് പറഞ്ഞു….. അയാളത് വാങ്ങി നോക്കി……
അതിൽ ഇന്ദ്രനും രണ്ട് ഭാഗത്ത് പാറുവും ഇന്ദുവും നിന്നിരുന്നു…..
അത് കണ്ടപ്പോൾ തന്നെ അയാൾക്ക് കാര്യം മനസ്സിലായി……
സെക്യൂരിറ്റി ഫോൺ അവൾക്ക് തിരികെ കൊടുത്തു…..

മക്കള് ഇവിടെ നിൽക്ക്…… ഞാൻ മേഡത്തെ ഒന്ന് വിളിച്ചു ചോദിക്കട്ടെ…….എന്നിട്ട് അകത്തേക്ക് വിടാം…..

അതും പറഞ്ഞുകൊണ്ട് സെക്യൂരിറ്റി ആ ഗെയ്റ്റിന്റെ സൈഡിൽ ഉള്ള ചെറിയ മുറിയിലേക്ക് കയറി….. ശേഷം ഫോൺ എടുത്ത് അകത്തേക്ക് വിളിച്ചു……

അൽപ്പം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്നു……
എന്നിട്ട് അവർക്കായി ആ ഗെയ്റ്റ് തുറന്ന് കൊടുത്തു……

‘”””  നിങ്ങളോട് അങ്ങോട്ട് ചെല്ലുവാൻ പറഞ്ഞു…..'””

അയാൾ പറഞ്ഞു….. അത് കേട്ടത് പാറുവും ഇന്ദുവും സന്തോഷത്തോടെ അകത്തേക്ക് കയറി…..

സത്യം പറഞ്ഞാൽ അപ്പോഴാണ് അവരുടെ റിലെ ശരിക്കും പോയത്……

അതൊരു വീടോ തറവാടോ അല്ലായിരുന്നു……

ഒരു കൊട്ടാരം തന്നെ ആയിരുന്നു….. ഒരു മണിമാളിക പോലെ ഉള്ള വലിയൊരു ബംഗ്ലാവ്…..

തൊട്ടപ്പുറത്ത് വേറെയും ഒരു കെട്ടിടം ഉണ്ടായിരുന്നു…..

അതിന്റെ വെളിയിൽ കൊറേപേർ കളരി അഭ്യസിക്കുന്നുണ്ട്……

അത് കണ്ടപ്പോൾ പാറുവിന്റെ മനസ്സിൽ വന്നത് ഇന്ദ്രൻ പറഞ്ഞ യുദ്ധ കലകളുടെ അഭ്യാസം പഠിപ്പിക്കുന്നതിനെ പറ്റിയാണ്…..

വീടിനു മുന്നിൽ ഒരു ബുള്ളറ്റ് ഇരിപ്പുണ്ടായിരുന്നു…..
ഇന്ദ്രന്റെ വണ്ടി….. കൂടെ രണ്ട് കാറും അവിടെ കിടപ്പുണ്ട്….

മുറ്റത്ത് അൽപ്പം മാറി ഒരു പടുകൂറ്റൻ മാവും നിന്നിരുന്നു…..
ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആയിരുന്നു അവിടമെങ്ങും……
വായു പോലും അത്രക്ക് ശുദ്ധം….

ശ്രീകുലം തരവാടിന്റെ കാഴ്ചകൾ ആ ഒറ്റ നോട്ടത്തിൽ അവസാനിച്ചില്ല എന്നതാണ് സത്യം…..

പാറുവും ഇന്ദുവും ആ വീട്ടു മുറ്റത്തേക്ക് നടന്നു….. ശേഷം പുറത്തെ കോളിങ് ബെൽ അടിച്ചു….

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ആ വാതിൽ തുറക്കപ്പെട്ടു…..
അവർക്ക് മുന്നിൽ നിന്നിരുന്നത്  40 വയസ്സൊളം പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു…..
അവർ ഒരു സാധാരണ സാരിയാണ് ഉടുത്തിരുന്നത്…..

ഐശ്വര്യം തുളുമ്പുന്ന മുഖം……

പണത്തിന്റെ ഒരു അഹങ്കാരവും കാണുവാൻ സാധിക്കാത്ത മാതൃ മുഖം…..
പക്ഷെ ആ മുഖത്ത് നിറഞ്ഞു നിന്നിരുന്ന വിഷാദ ഭാവം അവർക്ക് മനസ്സിലായിരുന്നു……

‘””,,,,,, ആരാ……..'””

ആ സ്ത്രീ പാറുവിനെ നോക്കി ചോദിച്ചു…..

‘”,,,,,അത് പിന്നേ അമ്മേ……
ഞങൾ ഇന്ദ്രന്റെ കൂട്ടുകാർ ആണ്……
അവനെ ഒന്ന് കാണുവാൻ………'””

പാറു ബഹുമാനം തുളുമ്പുന്ന സ്വരത്താൽ പറഞ്ഞു……

‘””,,,,, അത് പിന്നേ മോളെ……
അവൻ………..'””

അവർ പറയാൻ വന്നത് മുഴുമിക്കും മുന്നേ ആ സ്ത്രീ നിശ്ചലമായിരുന്നു……

അത്  തൊട്ടപ്പുറത്ത് നിന്നിരുന്ന ഇന്ദുവിനെ കണ്ടതിനാൽ ആയിരുന്നു……
അവരുടെ കണ്ണിൽ സന്തോഷവും അത്ഭുധവും നിറഞ്ഞു…..
കൂടാതെ കണ്ണിൽ ഒരു തുള്ളി കണ്ണുനീരും വന്ന് നിറഞ്ഞു…..

അത് എന്തിനെന്നു മാത്രം അവർക്ക് മനസ്സിലായില്ല……

‘””,,,,,,  മോളായിരുന്നോ……..
വാ……. അകത്തേക്ക് വാ……… വാ മോളെ……'””

ആ സ്ത്രീ ഇടറിയ സ്വരത്താൽ പറഞ്ഞു……
ഇന്ദുവും പാറുവും പരസ്പ്പരം നോക്കി…..

‘””,,,,, അത് പിന്നേ അമ്മേ….. അമ്മക്കെങ്ങനെ എന്നെ………?????

ഇന്ദു ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

‘””,,,,,, അതൊക്കെ അറിയാ……
മോൾക്ക് ഇന്ദ്രനെ കാണണ്ടേ……
വേഗം വാ…..
എന്റെ കുട്ടി കൊറേ നാളായി മോൾക്ക് വേണ്ടി കാത്തിരിക്കുന്നു…….'””

ആ അമ്മ നിറ കണ്ണുകളുമായി പറഞ്ഞു….. അവർ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും അവൻ തനിക്കായി കാത്തിരിക്കുന്നു എന്ന വാക്ക് തന്നെ മതിയായിരുന്നു ഇന്ദുവിന്റെ കണ്ണ് നിറയുവാൻ….

അവർ ഇന്ദുവിന്റെ കൈ പിടിച്ച് സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു…..

തൊട്ട് പുറകെ പാറുവും കയറി……

 

ആ വീടിനുള്ളിലേക്ക് ആദ്യമായി വലത് കാലു വച്ച് കയറിയ അവർക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന ആ കാഴ്ചയേ ആയിരുന്നു……

ഇന്ദുവിന്റെയും പാറുവിന്റെയും കണ്ണുകൾ അത് കണ്ട് നിറഞ്ഞൊഴുകി………
അവരുടെ ചങ്ക് പറിച്ചെടുക്കുന്ന വേദനയാണ് ആ കാഴ്ച അവർക്ക് നൽകിയത്…..

ഹാളിൽ ചുവരിൽ തൂക്കിയിരിക്കുന്ന രണ്ട് ഫോട്ടോകൾ…..

ഒരു പെൺകുട്ടിയുടെയും പിന്നേ അവരുടെ എല്ലാമായ ഇന്ദ്രന്റെയും….

മാല ചാർത്തിയ ആ ഫോട്ടോകൾക്ക് മുന്നിൽ ഒരു ചെറു വിളക്ക് നിന്ന് കാത്തുന്നുണ്ടായിരുന്നു…..

തുടരും….

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.