⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

സുധേവ് പറഞ്ഞു…..

ശേഷം ഇരുവരുടെയും നെറുകിൽ ഒരു ചെറു സ്നേഹ ചുംബനം നൽകിയ ശേഷം  ബസ്സിലേക്ക് കയറ്റി വിട്ടു……

ഒട്ടും വൈകാതെ തന്നെ ബസ് സ്റ്റാർട്ട്‌ ആയി…..

അവർ ആ വണ്ടിയിൽ പോകുന്നത് സുധേവ് കണ്ണെടുക്കാതെ നോക്കി നിന്നു…..

അയാൾ നിൽക്കുന്നത് അവരും……

അവരെ തേടുന്നവർ അറിഞ്ഞിരുന്നില്ല……
അവർ ഈ നാട് വിട്ടു ദൂരേക്ക് പോയിക്കഴിഞ്ഞു എന്ന്……

ദൂരങ്ങൾ കടന്നുപോകുമ്പോൾ അവർ ഇരുവരും ശ്വസിച്ചിരുന്നത് സുരക്ഷിതത്തിന്റെ കാറ്റ് ആയിരുന്നു…..
അവരാ പർദ്ദ മാറ്റതെ തന്നെ ഒരു സീറ്റിൽ ചേർന്നിരുന്നു……

പുറത്ത് നല്ല തണുപ്പും ഉണ്ടായിരുന്നു……

കണ്ടക്ടർ വന്നതും അവർക്ക് പോകുവാനുള്ള സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു…..

മരണത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ആയിരുന്നു പാറു……

ചുറ്റുനും പാഞ്ഞുവരുന്ന ശത്രുക്കളെ ഓർത്ത് അവളേറെ നാൾ ഉറങ്ങിയതുമില്ലായിരുന്നു …..

എന്നാൽ ഈ നിമിഷം എന്തോ അവൾക്ക് സമാധാനമായി ഉറങ്ങുവാനുള്ള ഒരു ധൈര്യം എവിടെ നിന്നോ വന്നിരുന്നു……

തൊട്ടപ്പുറത്ത് ഒരാൾ ഇതൊന്നും അറിയാതെ പുറത്തെ കാഴ്ചകൾ കണ്ണെടുക്കാതെ കാണുകയാണ്…….

മനസ്സ് മുഴുവൻ അവനിലേക്ക് എന്തുവാനുള്ള ആ നിമിഷത്തെ മാത്രമാണ് അവൾ ഓർത്തിരുന്നത്…..

ഇന്ദ്രനോട് കളിച്ചു ചിരിച്ചതും പ്രാണിയിച്ചതുമായ മനോഹര സുന്ദര നിമിഷങ്ങൾ അവൾക്ക് മുന്നിൽ ഓടിയെത്തി…….

പലപ്പോഴും അവളുടെ ചുണ്ടിൽ സന്തോഷവും ലജ്ജയും നാണവും വന്നുപോയിക്കൊണ്ടിരുന്നു…..

ഇന്ദ്രൻ അവളെ സ്വീകരിക്കുമോ ഇല്ലയോ എന്ന നെഗറ്റീവ് സൈഡിനെ പറ്റി അവൾ ആലോചിച്ചതുപോലുമില്ല…..

അവർ അറിഞ്ഞിരുന്നില്ല……
ഈ ബസ് അവരെ കൊണ്ടുപോകുന്നത്  തങ്ങളുടെ ജീവിതത്തിലെ പുതു അധ്യായത്തിലേക്കാണെന്ന്……..

☠️☠️___☠️__⚒️⚒️⚒️__☠️___☠️☠️___

അതൊരു വല്ലാത്ത ലോകം ആയിരുന്നു……

ചുറ്റിലും മരുഭൂമി പോലെ നീണ്ടു നിവർന്നു കിടക്കുന്ന യുദ്ധ ഭൂമി ആയിരുന്നു അത്……

പാർവതി തന്റെ വസ്ത്രത്തിലേക്ക് സ്വയമൊന്ന് നോക്കി……..
വളരെ പഴകിയ വസ്ത്രം ആയിരുന്നു അത്……
അതിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന രക്തക്കറ……

ഒരു നടുക്കത്തോടെ അവൾ ചുറ്റിനും നോക്കി…..

ഇല്ല……

ആരും ഇല്ല അവിടെ…….

ചുറ്റിലും എരിഞ്ഞു തീർന്ന ചിതയുടെ കനലും പുകയും മാത്രം……

മുകളിൽ  രക്തം പുരണ്ട രക്തക്കടൽ പോലെ നീണ്ടു നിവർന്നു കിടക്കുന്ന ചുവന്ന ആകാശം…..
അതിലൂടെ കഴുകന്മാരും വവ്വാലുകളും വട്ടമിട്ട് പറന്നിരുന്നു…….

എങ്ങും ഭീകരാന്തരീക്ഷം മാത്രം……

“””‘,,,,,,,,, ആ…………………'””””

പെട്ടെന്ന് അവിടമെങ്ങും ഒരു അസുരന്റെ അലർച്ചയുടെ നാദം മുഴങ്ങുവാൻ തുടങ്ങി…..

ആരെയും ഭയപ്പെടുത്തുന്നു അത്ര ഭീകരതയോടെ……..

എന്നാൽ ആ ഭയാനകമായ സ്ഥലത്ത് ഒറ്റക്ക് നിന്നിരുന്ന പാറുവിന് ആ ശബ്ദം പകർന്ന് നൽകിയത് ഭയമല്ല…….

കോപം ആയിരുന്നു……

അവൾ വീണ്ടും ചുറ്റിനും നോക്കി……

അവിടെ കത്തി തീർന്ന ചിതയുടെ അടുക്കൽ ഒരു കറുത്ത കുതിര നിന്നിരുന്നു……

തീ പൊള്ളൽ ഏറ്റ് ആ കുതിരയുടെ പാതി മുഖവും വെന്ത് പോയിരുന്നു…..
എന്നാൽ പാറു അതൊന്നും ശ്രദ്ധിക്കാതെ അതിന്റെ പുറത്തേക്ക് ശര വേഗത്തിൽ ചാടി കയറി…… ഒരു പോരാളിയെ പോലെ…..

എന്നിട്ട് ആ അലർച്ച കേട്ട ദിശയിലേക്ക് കുതിരയെ വേഗത്തിൽ കുത്തിപ്പിച്ചു……
മുന്നോട്ട് കുതിക്കുതോറും  പല ശബ്ദങ്ങൾ പാറുവിന്റെ ചെവിലേക്ക് ഓടി എത്തി…..

‘” അലറി കരയുന്ന സ്ത്രീ ശബ്ദം…..
വേദന കൊണ്ടുള്ള അലറൽ ശബ്ദം…..
സിംഹത്തിന്റെ ഗർജനം……
നൂറോളം കുതിരകളുടെ കാലടി ശബ്ദങ്ങൾ…..
വാൾ കൂട്ടി മുട്ടുന്ന ശബ്ദം അങ്ങനെ പല പല ശബ്ദങ്ങൾ…….

അൽപ്പം ദൂരം കഴിഞ്ഞതും പാറുവിന് അതിന്റെ കാഴ്ചകളും കാണുവാൻ സാധിച്ചു…..
വേദനയും ഭയാനകവുമായിരുന്നു ആ കാഴ്ച……

മരിച്ചു കിടക്കുന്ന ഒരുപാട് സ്ത്രീ ശരീരങ്ങൾ……

അതിൽ കുഞ്ഞുങ്ങളും വയസ്സായവരും ചെറുപ്പക്കാരികളും ഗർഭിണികളും എല്ലാവരും ഉണ്ടായിരുന്നു……

പാറു പിന്നെയും മുന്നോട്ട് സഞ്ചരിച്ചു…..
അവിടമെല്ലാം ആയിരക്കണക്കിന് പോരാളികൾ ആയ മനുഷ്യന്റെയും അവരുടെ കുതിരകളുടെയും ശവ ശരീരങ്ങൾ ആയിരുന്നു…..

പിന്നെയും അവൾ മുന്നോട്ട് പോയി…..

അവിടെ ധാരാളം ചെന്നായ മനുഷ്യർ മരിച്ചു കിടക്കുന്നു…..

എല്ലായിടത്തും അവൾ കണ്ടത് ഒന്ന് മാത്രമായിരുന്നു……

—-മരണം……… മരണം…….. മൃഗീയ മരണം……..—

ഇത്തവണ അവളുടെ ചെവിയിൽ വീണ്ടും ചില ശബ്ദങ്ങൾ വന്നു….. വാള് കൂട്ടി മുട്ടുന്ന ശബ്ദങ്ങൾ……

അതിന്റെ കാഡിന്യത്തിൽ നിന്ന് തന്നെ അവൾക്കൊന്ന് മനസ്സിലായി……

അവൻ ഇവിടെ വളരെ അടുത്താണെന്ന സത്യം……

പാറു വീണ്ടും ആ കുതിരയെ മുന്നോട്ട്  ചലിപ്പിച്ചു….. വേദന കാരണം ആ ജീവിക്ക് ഓടുവാൻ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു……

എങ്ങനെയൊക്കെയോ അവർ അവിടെ എത്തി…..

ദൂരെ നിന്നും പാർവതി അത് കണ്ടു……
ഒരുവൻ നൂറുകണക്കിന് പേരെ ഒറ്റക്ക് നേരിടുന്നത്…….

എന്നാൽ അതിന്റെ അടുത്ത് എത്തുവാൻ അവൾക്ക് സാധിച്ചില്ല……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.