⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

അനസ്സ് വേഗം അവർക്ക് നേരെ നീട്ടിയ തന്റെ കൈ പിൻവലിച്ചു…….

അതവർക്ക് വലിയൊരു ആശ്വാസം ആയിരുന്നു…..

‘””,,,,,, ടോ…… തന്റെ സമയം കൊള്ളാം……

ഇവരെ കൂട്ടി പോവാൻ നോക്ക്……

എനിക്ക് കുറച്ചു പണി ഉണ്ട്…….'””

അനസ്സ് സുധേവിനെ നോക്കി പറഞ്ഞു….

അത് കേട്ടപ്പോൾ തന്നെ അവന്റെ ആളുകൾ സുധേവിന്റെ കഴുത്തിൽ നിന്നും കത്തി എടുത്ത് മാറ്റിയിരുന്നു……

അനസ്സ് വേഗം അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കുറച്ചപുറത്തേക്ക് പോയി…..

സുധേവ് കിട്ടിയ അവസരം മുതലാക്കി ജീപ്പിൽ കയറി വേഗം വണ്ടി മുന്നോട്ടേക്ക് കുത്തിപ്പിച്ചു….

മനസ്സ് മുഴുവൻ പുറകിൽ ഇരിക്കുന്ന ആ രണ്ട് പാവം പെൺകുട്ടികളെ രക്ഷക്കണമെന്ന് ചിന്ത മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്…..

“””,,,,,, അങ്കിൾ…… ഒന്നും പറ്റിയില്ലല്ലോ…….'””

ഇന്ദു പുറകിൽ ഇരുന്ന് വേവലാതിയോടെ ചോദിച്ചു…..

‘””,,,,,, ഒന്നുല്ല മോളെ……

ഈ നാട് ഇങ്ങനെ ആണ്……

കണ്ടില്ലേ വണ്ടി തടഞ്ഞു പരിശോധിക്കാൻ വരെ ഇവർക്ക് ധൈര്യം ആയി…… അതും പോലീസ് വണ്ടി ആയാൽ കൂടി…….'””

സുധേവ് പറഞ്ഞു…. അദ്ദേഹത്തിന്റെ നിസഹായത അവർക്കും മനസ്സിലായിരുന്നു….

ദൂരങ്ങൾ കടന്നുപോയി…..

അവർ അവിടുന്ന് ഒരുപാട് ദൂരെ ഉള്ള ഒരു ksrtc ബസ്റ്റാൻഡിൽ വണ്ടി കൊണ്ടുപോയി നിർത്തി….. ശേഷം ബാഗ് എടുത്ത് അകത്തേക്ക് നടന്നു….

ഒപ്പം സുധേവും ഉണ്ടായിരുന്നു….

അവർ നേരെ ചെന്നത് തൃശ്ശൂരിലേക്ക് പോകുന്ന വണ്ടിയുടെ അടുത്ത് ആയിരുന്നു…..

രാത്രി ആയതിനാൽ തിരക്കും മിതമായിരുന്നു….

വണ്ടിയിൽ കയറും മുന്നേ പാറുവും ഇന്ദുവും അവസാനമായി സുധേവിനെ ഒന്ന് നോക്കി…..

ഒരു അച്ഛനെ പിരിയുന്ന അതേ വേദനയോടെ…..

അവരുടെ മുഖം മറച്ച ആ പർദ്ദക്ക് അവരുടെ കണ്ണുനീർ മറക്കുവാൻ ശേഷി ഇല്ലായിരുന്നു…

“””,,,,, എന്താ മക്കളെ ഇത്…….

കരയല്ലേ…… നിങ്ങളുടെ നല്ലതിന് വേണ്ടി അല്ലേ…….'””

സുധേവ് പറഞ്ഞു……

‘””,,,,,, നന്ദി ഉണ്ട്………

ഒത്തിരി നന്ദി ഉണ്ട്…… ചെയ്ത് തന്ന എല്ലാത്തിനും….

മറക്കില്ല……

ജീവനുള്ള കാലം ഒരിക്കലും മറക്കില്ല…….'”

പാറു കൈ കൂപ്പി നിറഞ്ഞ കണ്ണുകളുമായി പറഞ്ഞു…. അത് കണ്ട് നിന്ന് സുധേവിനും ആകെ വിഷമമായിരുന്നു….. അദ്ദേഹത്തിന്റെ കണ്ണും നിറഞ്ഞു തുളുമ്പുവാൻ തുടങ്ങി……

അദ്ദേഹം അവരിരുവരെയും മാറോടു ചേർത്തണച്ചു…….

‘””,,,,,,, എന്റെ മക്കള് സമാധാനമായി പൊയ്ക്കോ….. അങ്കിളിന്റെ പ്രാർത്ഥന എന്നും എന്റെ മക്കൾക്കൊപ്പം ഉണ്ടാകും……'””

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.