⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

ഞാൻ അത്രക്ക് സെൽഫിഷ് ആയിപ്പോയി ചേച്ചി…….'””

‘”””,,,,,,, നീ എന്തിനാ പെണ്ണെ ഇങ്ങനെ വേണ്ടാത്ത കാര്യം ഒക്കെ ഓർത്ത് വെറുതെ കരയുന്നത്…..

അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ……..'”””

‘””” അല്ല……. എല്ലാം എന്റെ തെറ്റാ……

ഞാൻ എല്ലാവരെയും വേദനിപ്പിക്കുകയായിരുന്നു…….'””””

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു…. അത് കേട്ടപ്പോ പാർവതിക്ക് ദേഷ്യമാണ് വന്നത്……

‘””””,,,,,,,, ഡീ…….

ഇനി അങ്ങനെ പറഞ്ഞാ എന്റെ കയ്യിൽ നിന്ന് നല്ലത് വാങ്ങും നീ…..

ഏത് നേരവും വെറുതെ ഓരോന്ന് ആലോചിച്ച് കരയുന്നോ…….

എടി തെറ്റ് പറ്റാത്തവർ ആയി ആരുമില്ല…..

അങ്ങനെ ഉണ്ടെങ്കിൽ അവർ മനുഷ്യരല്ല……

നിന്നോട് ഇന്ദ്രൻ ക്ഷമിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല…..

പക്ഷേ നീ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല…..

സ്വന്തം ആത്മാർത്ഥ സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചു പോയി….. അതൊരു അബദ്ധം മാത്രമാണ്……

ഗായത്രിയുടെ ഭാഗത്ത് നിന്നും നോക്കുമ്പോൾ അവൾ ചെയ്തതിലും ഒരു ശരി കാണുന്നുണ്ട്….

അതേ പോലെ തന്നെ നിന്റെ ഭാഗത്തും ശരികൾ ഉണ്ട്…….

അത് മറ്റുള്ളവരുടെ കണ്ണിൽ തെറ്റുകൾ ആയിരിക്കാം…… എന്ന് കരുതി സംഭവിച്ചു പോയതിനെ ഓർത്ത് ഇങ്ങനെ തീ തിന്നരുത്…..

കഴിയാനുള്ളത് കഴിഞ്ഞു…..

ബാക്കി വരുന്നിടത്ത് വച്ച് കാണാം…..

അത് മാത്രം മതി മനസ്സിൽ…..

മനസ്സിലായോ…….'”””

പാറു കോപത്തോടെ പറഞ്ഞു…..

ഇന്ദു അതിന് മറുപടിയായി വെറുതെ ഒന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്……

പാറു അവളുടെ ഒരു സ്നേഹ ചുംബനം നൽകി….

അറിയാതെ ആണെങ്കിൽ പോലും ചെയ്തു പോയ തെറ്റിന് തന്റെ വല്ലാതെ വേദനിക്കുന്നുണ്ട് എന്ന് പാറുവിന് മനസ്സിലായിരുന്നു……..

എന്നിരുന്നാൽ കൂടെ അവൾക്ക് ഇന്ദുവിനെ വെറുക്കാൻ സാധിച്ചിരുന്നില്ല…..

കാരണം ഇന്ദു തനിക്ക് ഒരു കൂടപ്പിറപ്പ് മാത്രമല്ല……

ഒരു മകൾ കൂടെ ആയിരുന്നു….

‘””,,,,,,,  ചേച്ചി…….'””

അൽപ്പ നേരത്തിനു ശേഷം ഇന്ദു പതിയെ അവളെ വിളിച്ചു…..

‘””,,,,,,, എന്താ മോളെ………???? ‘””

‘”””,,,,,,, ചേച്ചിക്ക് ഇന്ദ്രേട്ടൻ പോയപ്പോ വിഷമമായോ…….'”””

ഇന്ദു ചോദിച്ചു…..

പാറു അവളെയൊന്ന് നോക്കി…..

ശേഷം വിദൂരയിലേക്ക് കണ്ണും നാട്ടിരുന്നു…..

ഒന്നും ഉരിയാടാതെ……

‘””,,,,,,, ചേച്ചി……..

ഞാൻ പറഞ്ഞത് കേട്ടില്ലേ……'””

‘”””,,,,,,, ഇനി എന്തിനാ മോളെ അതൊക്കെ പറയുന്നേ…….'””

‘””,,,,,,, പറ ചേച്ചി……..'””

‘””,,,,,,, അങ്ങനെ ഒക്കെ ചോതിച്ചാൽ……

എന്തോ……

അവൻ പോയപ്പോ എന്റെ ചങ്ക് തകർന്നത് പോലെ തോന്നി…….

എപ്പോഴും കൂടെ ഉണ്ടായവൻ അല്ലെ……. “””

‘””,,,,,, അത്രക്ക് ഇഷ്ട്ടമായിരുന്നോ ഏട്ടനെ……'”””

‘””,,,,,,, ഹ ഹ ഹ ഹ ഹ……..

ഇഷ്ട്ടമായിരുന്നോ എന്നോ……..

അവനെ ആർക്കാ ഇന്ദു ഇഷ്ടപ്പെടാതെ ഇരിക്കാ….

കുറച്ച് വില്ലത്തരം കയ്യിൽ ഉണ്ടെന്നേ ഉള്ളു…..

ആളൊരു പാവമാ…..

പക്ഷെ അവന് ചുറ്റും വല്ലാത്തൊരു മിസ്റ്ററി ആണ്…..'”

‘””,,,,,,, അത് എനിക്കും അറിയാ ചേച്ചി……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.