⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

മനസ്സിലായോ…….'””

‘””,,,,,,ഹ്മ്മ്…….'”””

അവർ ഇരുവരും മൂളിക്കൊണ്ട് തലയാട്ടി…….

‘””,,,,,, എന്നാ പോവാൻ നോക്ക്……'”””

അറ്റ്ലാന പറഞ്ഞു…..

അവർ രണ്ടുപേരും അവിടുന്ന് നീന്തി അകന്നു….

രണ്ട് ദിശയിലേക്ക്…..

അവരുടെ ആ പോക്ക് കണ്ട് അറ്റ്ലാനയുടെ കണ്ണിൽ ദുഖത്തിന്റെ അശ്രു പൊഴിയുകയായിരുന്നു ആ സമയം…..

അറിയാതെ ആണെങ്കിൽ പോലും അവൾ ഈ സന്ദർഭത്തിൽ ഓടിനെ ഓർത്തുപോയി…..

താനും ഇതുപോലൊരു പ്രണയ നിമിഷത്തെ അനുഭവിച്ചു കടന്നുവന്നവൾ ആയിരുന്നു ………

തന്റെ പ്രാണന്റെ പ്രാണനായ ഓടിന്റെ ഒപ്പം….

⚔️__________⚔️⚔️⚔️________⚔️

— എറണാംകുളം….—-

രണ്ട് ദിനങ്ങൾ കടന്നുപോയിരുന്നു…..

പാറുവും ഇന്ദുവും പുറത്ത് എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ ആ ഫ്ലാറ്റിൽ തന്നെ ദിനങ്ങൾ കഴിച്ചു കൂട്ടി….

അവർക്ക് പുറത്തേക്ക് ഇറങ്ങുവാനും ഭയമായിരുന്നു…..

ഈ സമയം പാറുവും ഇന്ദുവും ബാൽക്കണിയിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു…..

ഇരുവരുടെയും ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…..

മനസ്സ് മറ്റെവിടെയോ ആയിരുന്നു…..

തങ്ങളെ തിരയുന്ന sj യെ ഓർത്ത് പേടിച്ചാണ് പാർവതി ഇരുന്നിരുന്നത് …..

ജീവനിൽ ഭയം ഉണ്ടായിട്ട് ആയിരുന്നില്ല….

കൂടെ തന്റെ ജീവന്റെ പാതി ആയ കൂടപ്പിറപ്പും ഉള്ളതാണ് അവളുടെ വിഷമം…..

ചുറ്റിനും തങ്ങളെ തുരത്തിക്കൊണ്ട് വരുന്നത് പേ പിടിച്ച നായകളാണ്……

അതിന്റെ ഉള്ളിലേക്ക് ഒരു ഇരയെ പോലെ തന്റെ സഹോദരിയെ ഇട്ട് കൊടുക്കുന്ന കാര്യം പാർവതിക്ക് ഓർക്കുവാൻ പോലും സാധിച്ചിരുന്നില്ല…..

എന്നാൽ ഇന്ദു മറ്റ് ചില ചിന്തകളിൽ ആയിരുന്നു…..

ആ ചിന്ത ഇന്ദ്രന്റെ കാര്യത്തിൽ ആയിരുന്നു…..

ഈ കഴിഞ്ഞ അര വർഷത്തിൽ എന്താണ് അവന്റെ ജീവിതത്തിൽ നടന്നത് എന്നറിയാതെ അവൾക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല………

ഇന്ദു പതിയെ പാർവതിയെ നോക്കി…..

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.