പത്താം ? തീയാട്ട് [Sajith] 214

വല്ലാണ്ട് നിർബന്ധിക്കാൻ അനസ് തയ്യാറായിരുന്നില്ല. പിന്നീകൂടി ഇള്ള കുത്തലുകളും രാഷ്ട്രീയത്തിലുള്ളതല്ലേ.. അനസിന് അത് അറിയാവുന്നത് കൊണ്ട് എല്ലാവരുമായൊരു അനുരജ്ഞനം…, അത്രേ ഒള്ളു ഉദ്ദേശം..

 

“”ഇൻ്റെ അവസാനത്തെ ഇയറാണ്..””,””യൂണിയൻ പിടിക്കല് പാർട്ടീൻ്റെ കൂടി പ്രശ്നമാണ്..””,””അതിൻ്റെ പ്രഷറ്ണ്ട്…””,

 

കുഞ്ഞൂട്ടൻ എല്ലാം സമ്മതിച്ചു. കമ്മറ്റി കൂടലിനേ കുറിചും മറ്റും സംസാരിച്ചു. അനസ്പിരിഞ്ഞു. 

 

കുഞ്ഞൂട്ടൻ തിരികെ പാർക്കിങ്ങിലേക്ക് നടന്നു. കുറച് അപ്പുറെ മാറി വലതു പക്ഷ വിദ്യാർത്ഥി സംഘടനയുടെ കോളേജ് കമ്മറ്റി സെക്രട്ടറി സുഹൈലും മറ്റ് കുറച്ച് ബാരവാഹികളും ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ കുഞ്ഞൂട്ടനെ നോട്ട്ചെയ്തു വച്ചു. 

 

തിരികെ വന്ന കുഞ്ഞൂട്ടനോട് പാപ്പികാര്യം തിരക്കി. എലക്ഷൻ്റെ കാര്യമാണ്ന്ന് അവൻ പറഞ്ഞു. കമ്മറ്റികളുണ്ടെന്നും എലക്ഷൻ വർക്കിനെറങ്ങാൻ കഴിയോ എന്ന് അനസ് ചോദിച്ചെന്നും കുഞ്ഞൂട്ടൻ പറഞ്ഞു.

 

എടുത്ത വഴി പാപ്പി രണ്ട് ഫിറ്റിങ്ങായിരുന്നു. മേലാൽ ആ പരിപാടിക്കെറങ്ങിയാൽ ചവിടി കൂട്ടുമെന്നും പറഞ്ഞു. 

 

രാഷ്ട്രീയപരമായി ഇടതു പക്ഷത്തിനോട് അവിടെ ഉള്ളവർക്ക് ഒരു ചായ്വുണ്ടായിരുന്നതിനാലും. അതെല്ലാം ഒരു കോളേജ്ട്രൻ്റായിരുന്നതിനാലും അവരെയെ സപ്പോർട്ട് ചെയ്യൊള്ളെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. കൂട്ടത്തിലുള്ളവർക്ക് എന്താണോ രാഷ്ട്രീയം അത് തന്നെയാണ് ബാക്കി ഇള്ളവരുടെയും രാഷ്ട്രീയം. സ്വന്തമായൊരു രാഷ്ട്രീയ ബോധമൊന്നും ആർക്കും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.

 

അന്നത്തേ ദിവസം അവിടെ അവസാനിച്ചു. 

 

വീട്ടിലേക്ക് തിരിക്കുമ്പോൾ വൈകിയിരുന്നു. സ്നേഹയുടെ വീടിന് മുന്നിലെത്തുമ്പോൾ ദീപം പിടിച്ച് ഒരു നൈറ്റിയിൽ അവൾ ഉമ്മറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഇരുട്ടായതിനാൽ കുഞ്ഞൂട്ടനെ അവള് കണ്ടുകാണില്ല. അവള് അവിടെ ഇരുന്ന് സന്ധ്യാജപം ആരംഭിച്ചു. കുഞ്ഞൂട്ടൻ തിരികെ പോന്നു.

 

വീട്ടിലെത്തി കുളിച് കഴിച്ച് കിടന്നു.

 

കാലത്തെ ഇന്നലേത്തെ പോലെ വൈകി തന്നെയാണ് കുഞ്ഞൂട്ടൻ വീടിൽ നിന്നും ഇറങ്ങിയത്. ബസ് കയറി കോളേജിന് അടുത്തുള്ള സ്റ്റോപ്പിലിറങ്ങി. അടുത്താണെന്നൊന്നും പറയാൻ ഒക്കില്ല. കുറച്ച് ദൂരം നടക്കാനുണ്ട്. 

 

പോണവഴി സ്നേഹയുടെ വീട്ടിലേക്കൊന്ന് നോക്കി. ഇന്നും അവള് കുഞ്ഞൂട്ടനെ പ്രതീക്ഷിച്ചെന്ന പോലെ അവിടെ നിൽക്കുന്നുണ്ട്. ഇന്ന് മുടി ഒറ്റ വരിയായാണ് സ്നേഹ പിന്നിയിട്ടത്. ഒരു കുഞ്ഞി പൊട്ട് കൂടി തൊട്ടിരുന്നു. കാണാൻ നല്ല ചന്തം തോന്നി. കുഞ്ഞൂട്ടൻ അത് പറഞ്ഞു. അപ്പൊ അവളുടെ മുഖത്ത് ഒരു നാണം വന്നു.

 

ഇന്നെന്തോ മഴവന്നില്ല. ഇളം വെയിലായിരുന്നു. കോളേജിൽ എത്തിയ കുഞ്ഞൂട്ടനെ കാത്ത് അപ്പു ഉണ്ടായിരുന്നു. ദൂര നിന്നേ സ്നേഹയുടെ കൂടെ നടന്നു വരുന്നത് അപ്പു ശ്രദ്ധിച്ചു. അവൾക്ക് നല്ല രീതിക്ക് തന്നെ കോപം വരുന്നുണ്ടായിരുന്നു. ഇന്ന് കുഞ്ഞൂട്ടനോട് രണ്ട് പറയണം എന്ന് തന്നെ അവള് കണക്ക് കൂടി. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.