പത്താം ? തീയാട്ട് [Sajith] 214

അങ്ങനെ ഇരിക്കെ ഒരു ദിവസം.., തോട്ടത്തിൽ തെങ്ങിന് വളം ഇടുന്ന ജോലിക്കാരെ ശ്രദ്ധിക്കുകയായിരുന്നു പീതാംബരൻ. അവർക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകുന്നു ഇടക്ക് പണി ശരിയാവാത്തതിന് വഴക്ക് പറയുന്നു. ഒരു ചെറിയ മാടമ്പിത്തരം ഒക്കെ കൂടി കലർന്ന ഒരു സ്വഭാവമാണ് അയാൾക്ക്. 

 

ദൂരെ നിന്ന് ഒരു കുടയും കക്ഷത്തിലൊരു ഡയറിയും വച്ച് നടന്നു വരുന്ന അബുവിനെ പീതാംബരൻ ശ്രദ്ധിച്ചു. നല്ലൊരു ആലോചന നോക്കാൻ പറഞ്ഞിട്ട് ആഴ്ച മൂന്ന് കഴിഞ്ഞു. അവസാനം കണ്ടപ്പൊ വഴിചെലവിന് മൂവായിരവും വാങ്ങി പോയതാണ്. 

 

പീതാംബരൻ വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് അബുവിൻ്റെ അടുത്തേക്ക് ചെന്നു. 

 

പീതാംബരനുള്ള സന്തോഷ വാർത്തയും കൊണ്ടാണവൻ വന്നിരിക്കുന്നതെന്ന് ബോധിപ്പിച്ചു. കൂടെ ഡയറി തുറന്ന് ഒരു ഫോട്ടോയും കുടുംബത്തിൻ്റെ വിവരങ്ങളും കൈമാറി. അബു പറഞ്ഞിടത്തോളം വല്ല്യ കുടുംബക്കാരാണ്. നാല് തലമുറയായിട്ട് ഉണ്ടാക്കിയെടുത്ത സൽപ്പേര്. കുടുംബത്തിലെ പലരും ഉന്നതപദവിയിലിരിക്കുന്നു. ചെറുക്കൻ സവക്കാർ ഉദ്യോഗസ്ഥൻ. ഇത് തൻ്റെ മോളുടെ ഭാഗ്യമാണ് പീതാംബരൻ കണക്ക് കൂട്ടി. അയാള് സന്തോഷത്തിൻ്റെ പുറത്ത് ഒരു രണ്ടായിരം രൂപകൂടി അബൂന് കൊടുത്തു. അബു അത് വേണ്ടെന്നൊക്കെ പറഞ്ഞ് ചെറിയ മടിപോലെയൊക്കെ കാണിച്ച് തലയൊക്കെ ഒന്ന് ചൊറിഞ്ഞ് കൊണ്ട് അത് വാങ്ങി തൻ്റെ വരയൻ ട്രൗസറിൻ്റെ പോക്കറ്റിൽ തിരുകി.

 

വേറെ ഒന്നു രണ്ട് സ്ഥലത്ത് കൂടി കയറാനുണ്ടെന്ന് പറഞ്ഞ് അയാൾ പോവാൻ തിരക്ക് കൂട്ടി. പോവാൻ നേരത്ത് തിങ്കളാഴ്ച ചെറുക്കൻ്റെ വീട്ട് കാര് വരണം എന്നു പറഞ്ഞെന്നും അറിച്ചു. 

 

പീതാംബരൻ ഭാര്യ സുമിത്രയോട് കാര്യം പറഞ്ഞു കൂടെ സന്തോഷിനോടും. അവന് ആകെ കൂടെ ദേഷ്യം വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച രതീഷിൻ്റെ കാര്യം പറഞ്ഞതിന് അച്ഛനൊന്നും  മിണ്ടിയിരുന്നില്ല.., അപ്പൊ ഇങ്ങനൊരു കാര്യം തീരുമാനിച്ചത് കൊണ്ടാണ് മറുപടി പറയാഞ്ഞതെന്ന് സന്തോഷിന് ബോധ്യമായി. 

 

ശ്വേതയോട് കാര്യങ്ങൾ അറിയിക്കാൻ പീതാംബരൻ സുമിത്രയെ ആണ് ഏൽപ്പിച്ചത്. അവർക്കും ശ്വേതയെ രതീഷിന് കൈപിടിച്ചേൽപ്പിക്കണം എന്നായിരുന്നു. എന്നാൽ പിടിവാശിക്കാരനായ ഭർത്താവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്ക് മനസിലായി. ദയനീയമായി അവര് സന്തോഷിനെ ഒന്ന് നോക്കി. എങ്ങനെ ഈ കാര്യം മോളോട് പറയും എന്നവർ കുഴഞ്ഞു. പെണ്ണുകാണലിനുള്ള ഒരുക്കങ്ങൾ നടത്താൻ മകൻ സന്തോഷിനോട് പറഞ്ഞു. അച്ഛനോട് രതീഷിൻ്റെ കാര്യം പറയണം എന്നുണ്ട് പക്ഷെ അയാളുടെ സ്വഭാവം വച്ച് ഇങ്ങനൊരു സാഹചര്യത്തിൽ ഒരു അടി കിട്ടിയേക്കാം. എന്നാലും കൊഴപ്പില്ല പെങ്ങളുടെ ജീവിതമാണ് വലുത് അവള് സന്തോഷമായിട്ട് ഇരിക്കണം.., സന്തോഷ് കണക്ക് കൂട്ടി.

 

പുഴയിൽ നിന്നു വരുന്ന പാത്തിയിൽ നിന്ന് തെങ്ങിൻ തോപ്പിലേക്ക് വെള്ളം തിരിക്കുന്ന തിരക്കിലായിരുന്നു പീതാംബരൻ. സന്തോഷ് അച്ഛനോട് ഈ ആലോചന ഒഴിവാക്കണമെന്നും അമ്മായിയോട് സംസാരിച്ച് ശ്വേതയുടെയും രതീഷിൻ്റെയും വിവാഹം നടത്തണമെന്നും ആവശ്യപ്പെടാനായി അവിടേക്ക് വന്നു. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.