പത്താം ? തീയാട്ട് [Sajith] 214

 

പൊളിഞ്ഞു വീണ മതിലിൻ്റെ ഇടയിൽ നിന്നും സജാദ് എഴുന്നേറ്റ് ഓടി വന്നു. ഗ്രൗണ്ടിൽ അനസ് ആരെയൊ കോളറിന് പൊക്കി കരണത്ത് പൊട്ടിക്കുന്നുണ്ടായിരുന്നു. സജാദ് അവൻ്റെ പുറകിൽ നിന്ന് കൈയ്യിട്ട് കഴുത്തിൽ പിടിച്ചു നിലത്തേക്ക് അടിച്ചു. പുറകിലേക്ക് വളഞ്ഞ അനസ് ഗ്രൗണ്ടിലെ ചെളി വെള്ളത്തിൽ തല അടിച്ച് വീണു. മേത്ത് മുഴുവൻ ചെളിയായി അനസ് അവിടെ കിടന്നു.

 

അടുത്ത നിമിഷം സജാദ് അനസിൻ്റെ നെഞ്ചത്ത് ചവിട്ടാൻ ആഞ്ഞു. അത് മനസിലാക്കി കൊണ്ട് കാലിൽ കയറി പിടിച്ച് ഒരു തിരി കൊടുത്തു. അടുത്ത നിമിഷം വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ട് സുന്ദര കുട്ടപ്പനായിരുന്ന സജാദ് ചോക്ലേറ്റ് നിറമുള്ള ചെളിയിലേക്ക് മലന്നടിച്ചു വീണു. 

 

ചെളിയിൽ നിന്ന് എഴുന്നേറ്റ അനസ് അവൻ്റെ നെഞ്ചത്തേക്ക് കയറി ഇരുന്ന് മുഖത്തടിച്ചു. അടുത്ത നിമിഷം അനസിനെ പുറകിൽ നിന്ന് വലിച്ച് ചെളിയിലേക്കിട്ട് നെഞ്ചത്ത് ഒരുത്തൻ ചവിട്ടി. നിമിഷ നേരത്തിൽ അനസ് മലക്കം മറിഞ്ഞു അതോണ്ട് ചവിട്ട് അവൻ്റെ പൊറത്താണ് കൊണ്ടത്. പെട്ടന്നവനെ പുറകിൽ നിന്ന് ഒരാൾ പിടിച്ച് വെച്ചു. കുതറാൻ നോക്കിയെങ്കിലും ശബ്ദം കേട്ട് അത് ജോർജ് സാർ ആണെന്ന് മനസിലായി. പെട്ടന്ന് അടി നിർത്തി. അനസും സജാദും എഴുന്നേറ്റപ്പൊ സാർ മുന്നിൽ നിൽക്കുന്നു. അതോടെ അടിക്ക് തൽക്കാലത്തേക്ക് സെമീക്കോളൻ കിട്ടി. 

 

സാർൻ്റെ മുന്നിൽ പരസ്പരം അവര് ന്യായീകരിക്കാൻ തുടങ്ങി. പക്ഷെ സാറ് അത് ചെവിക്കൊണ്ടില്ല. അടി കൂടിയ എല്ലാവനേം നന്നായിട്ട് തന്നെ ഫയർ ചെയ്തു. നാളെ കാലത്ത് ബോർഡ് മീറ്റിങ് വിളിക്കുമെന്നും എല്ലാം അവിടെ എത്തിക്കോണമെന്നും പറഞ്ഞ് പുള്ളി പോയി. 

 

അനസിൻ്റെയും സജാദിൻ്റെയും കണ്ണിൽ പരസ്പരം അടിക്കാനുള്ള വൈര്യം ഉണ്ടായിരുന്നു. പക്ഷെ സാർൻ്റെ വാക്കുകൾ മാനിച്ച് രംഗം ഒഴിഞ്ഞു. മേലാകെ ചെളി പറ്റിയുരുന്നതിനാൽ കോളേജിൽ കയറാതെ മിക്കവരും വീട്ടിലേക്ക് തിരിച്ചു.

 

കുഞ്ഞൂട്ടനും അനിയും കണ്ണനുമെല്ലാം കോളേജിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രശ്നം അല്ലാത്തത് കൊണ്ട് ഒന്നിലും ഇടപെടാതെ മാറി നിന്നു. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.