പത്താം ? തീയാട്ട് [Sajith] 214

കുഞ്ഞൂട്ടനും അനിയും ഉരുളൻ കല്ലുകൾ താണ്ടി എൻഡിങ്ങിലെത്തി. മുമ്പേ പോയവരെല്ലാം അവിടെ നിൽക്കുന്നുണ്ട്. പാപ്പിയും ജോൺസനും ശരത്തും ഓരോ സിഗരറ്റ് കത്തിച്ച് വലിക്കുന്നു. ചുറ്റും ജാതി തോട്ടം.. പിന്നെ റോഡിന് അരികിലൂടെ ഒഴുകുന്ന കുഞ്ഞി തോടും. ഇവ രണ്ടുമല്ലാതെ ആ പ്രദേശത്ത് ഒറ്റ മനുഷ്യ കുഞ്ഞുങ്ങൾ പോലുമില്ല. അനി ബൈക്ക് ഒരു ജാതിമരത്തിന് ചോട്ടിൽ ഒതുക്കി നിറുത്തി. കുഞ്ഞൂട്ടനും അനിയും ഭാക്കി ഉള്ളവരും കൂടി വെള്ള ചാട്ടം ലക്ഷ്യമാക്കി നടന്നു. 

 

കുഞ്ഞൂട്ടൻ കൈയ്യിലെ വെള്ളം ശരിത്തിന് കൊടുത്തു. കൊറച്ച് മടിച്ചാണങ്കിലും ശരത്ത് അത് വാങ്ങി. കുപ്പി പിടിച്ചവർക്ക് ഒരു പെഗ്ഗ് കൂടുതലെങ്ങാൻ കിട്ടിയാലോ.. എന്നാണവൻ ചിന്തിച്ചത്. ഏതോ കൂതറ റമ്മിൻ്റെ ഒരു ലിറ്റർ ബോട്ടിൽ ജോൺസൻ്റെ അണ്ടർ വയറിൽ സുരക്ഷിതമായിരുന്നു.

 

കാട്ടിൽ കയറുന്നതിന് മുൻപ് തന്നെ അടുത്തുള്ള പൊടുകണ്ണി മരത്തിൽ മഞ്ഞബോർഡിൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ചില നിർദ്ദേശങ്ങളും മറ്റും എഴുതി വച്ചിരുന്നു. 

 

മഴക്കാലമാണ് എന്നാലും ശക്തികുറഞ്ഞ് അടുത്ത സീസണിലേക്ക് കടക്കാൻ തുടങ്ങിയിരുന്നു പ്രകൃതി. ചവിട്ടുന്നിടം നിറയേ പച്ചപുല്ലുകൾ വളർന്ന് പടർന്ന് കിടക്കുന്നു. പാതയുടെ രണ്ട് ഭാഗത്തും രണ്ടാൾ ഉയരത്തിൽ വളർന്ന് പടർന്ന് കിടക്കുന്ന വള്ളിപടർപ്പുകൾ. വെളിച്ചം അടിച്ചാൽ അതിനകത്ത് കൂടി കടത്തി വിടുക കൂടി ചെയ്യില്ല. അത്രയ്ക്ക് കെട്ടി വരിഞ്ഞ് ഇഴുകി പടർന്ന് കിടക്കാണ്. അതിനകത്ത് എന്തങ്കിലും അനക്കം കേൾക്കുമ്പൊ ചെറുതായി പേടി തോന്നും. എന്നാൽ മിക്കവാറും അത് വല്ല കുരങ്ങുകളോ പക്ഷികളോ മറ്റോ ആയിരിക്കും. 

 

കലക്കൻ പുഴയുടെ അരിവ് ചേർന്നാണ് മൺപാത. കാട്ടിനകത്ത് കൂടി ഒരു നാലഞ്ച് കിലോമീറ്റർ പോയി കഴിഞ്ഞാൽ കലക്കൻ പുഴയുടെ ഉത്ഭവം കാണാം.. അങ്ങ് ദേവാലയിലെ അഞ്ചോ ആറോ ചോലകൾ ചേർന്ന് നാലഞ്ച് കിലോമീറ്റർ സഞ്ചരിച്ച് വരുമ്പോൾ ഒരു പുഴയായി രൂപം പ്രാപിക്കുന്നു. പാറകളിലും മുളംകൂട്ടങ്ങളിലും മറ്റും തട്ടി വരുന്ന വെള്ളത്തിന് ഇളം മുളംകൂമ്പിൻ്റെയോ പൂഴി മണലിൻ്റെയോ ചൊയ ആണ്.

 

ഒരു പത്തൻപത് വർഷം മുൻപ് വരെ പുഴയിലിറങ്ങി സ്വർണ്ണം അരിച്ചിരുന്നത് പലർക്കും ജീവിത മാർഗ്ഗമായിരുന്നു. അന്ന് പുഴ കലങ്ങി മറിഞ്ഞാണ് ഒഴുകിയിരുന്നത്. 

 

കുഞ്ഞൂട്ടനും ബാക്കി ഉള്ളവരും വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു. ഏകദേശം ഒന്നര കിലോമീറ്റർ കാട്ടിനകത്തേക്ക് നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം. ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ ലൊക്കേഷൻ നോക്കിയാൽ ചിലപ്പൊ അവര് നിൽക്കുന്നത് തമിഴ്നിട്ടിലായിരിക്കും. 

 

ഫ്രഷ് ആനപിണ്ഠം കിടക്കണ കണ്ടപ്പോൾ എല്ലാവരും ഒന്ന് സൈലൻ്റായി. ആനചൂര് കാറ്റിൽ പരന്നു കിടക്കുന്നു. അങ്ങിങ്ങായി  ചില്ലകൾ ഇളകുന്ന ശബ്ദം കേൾക്കാം. മാനംമുട്ടുന്ന കാട്ട് അത്തിമരത്തിലൂടെ കുരങ്ങന്മാർ ചാടി കളിക്കുന്നതാണത്. അവ അത്തിക്കായ പറിച്ച് പാതി കഴിച്ച് നിലത്തേക്കിടും. ഒരു മനുഷ്യൻ്റെ കാലടിയുടെ ശബ്ദമായിരിക്കും അവ ജീർണിച്ച ഇലകളിലേക്ക് വന്ന് വീഴുമ്പോൾ.

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.