പത്താം ? തീയാട്ട് [Sajith] 214

 

അതേ സമയം തന്നെ കോളേജ് ഗേറ്റ് അടച്ചു. രണ്ട് ലക്ഷ്യത്തോടെയാണ് അടച്ചത്. ഒന്ന് പോലീസ് കോംപോണ്ടിന് ഉള്ളിൽ കയറാതിരിക്കാൻ രണ്ട് അടികൊണ്ട് ഒരെണ്ണവും പൊറത്തേക്ക് ഓടാതിരിക്കാൻ. അർക്ക് അടി ഇണ്ടാക്കണോ അവര് ഗേറ്റ് അടക്കും അതാണ് കാടിൻ്റെ നിയമം. 

 

അനസ് ഫോണെടുത്തു. നേരെ ഏരിയാ സെക്രട്ടറിയെ വിളിച്ച് നടന്ന സംഭവം പറഞ്ഞു. അടി കൊണ്ടവൻ കേസ് കൊടുത്തില്ലങ്കിലും കോളേജിൻ്റെ വക ഒരു പരാതി പോവും എന്ന് അനസിന് ഒറപ്പാണ്. അതിൻ്റെ ബെയ്സിൽ നേരത്തേ തന്നെ വിളിച്ച് ജാമ്യം സെറ്റ് ചെയ്തതാണ്. രാഷ്ട്രീയത്തിൻ്റെ നല്ല സ്വഭാവത്തിൽ ഇതും പെടും. അതായത് എത്ര കേസ് വന്നാലും അത് പാർട്ടി നോക്കിക്കോളും അകത്ത് കിടക്കണ്ടി വരില്ല. പക്ഷേ കേസുള്ള പുള്ളിക്ക് പാസ്പോർട്ട് കിട്ടില്ല നല്ല ഒരു ജോലി കിട്ടില്ല. പ്രശ്നം എല്ലാം തീർന്ന് കഴിഞ്ഞാൽ പർട്ടി പറയും.., തീരുമാനിക്കും അവൻ ഇനി എന്ത് ചെയ്യണമെന്ന്. 

 

ഏതായാലും ജാമ്യത്തിൻ്റെ കാര്യം സെറ്റായി. അനസ് യൂണിയൻ ഓഫീസിലെ ബാക്കിയുള്ള രണ്ട് പേരെയും കൂട്ടി കോളേജ് കോംബോണ്ടിലേക്ക് ഇറങ്ങി. സധാ മുണ്ട് മാത്രമാണ് അവൻ ഉടുക്കാറ്. 

 

കോളേജ് പാർക്കിംഗിൽ സുഹൃത്ത്ക്കളോടൊപം കാലത്തേ നട്ടന്ന സംഭവങ്ങളേ കുറിച്ച് സംസാരിച്ച് നിൽക്കുകയാണ് സജാദ്. ക്യാൻ്റിനിൻ്റെ മുന്നിലെത്തിയതും കൈയ്യിലെ ചുവന്ന തൂവാല കൊണ്ട് മുഖത്ത് കെട്ടി ആളറിയാതിരിക്കാനൊന്നും അല്ല ചുമ്മാ പൊടി അടിക്കാതിരിക്കാൻ.

 

മുണ്ട് മടക്ക് കുത്തി അനസ് സജാദ് ഇരിക്കുന്നതിനടുത്തേക്ക് ഓടിചെന്നു. ആരോ വരുന്നത് കണ്ട സജാദും കൂട്ടരും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. പക്ഷെ ചെറിയ സമയം കൊണ്ട് അവരുടെ അടുത്തെത്തിയ അനസ് ചാടികൊണ്ട് ഇടതു കാലിൽ സജാദിൻ്റെ പള്ളക്കിട്ട് ചവിട്ടി. അടുത്തുള്ള മതിലിലേക് അവൻ മലന്നടിച്ചു വീണു. മഴപെയ്തത് കൊണ്ടും കാല പഴകം കൊണ്ടും ഹോളോബ്രിക്സ് കൊണ്ട് കെട്ടിയുണ്ടാക്കിയ മതിലും സജാദും മറിഞ്ഞു വീണു. 

 

ഇത് കണ്ടിരുന്ന അവൻ്റെ കൂടെ നിന്നവർ അനസിന് നേരെ തിരിഞ്ഞു. വടിയും ആയി വെയിറ്റിങ്ങിലിരുന്ന ആറ് പേര് കൂടി ഓടി അടുത്തു. സജാദിൻ്റെ കൂടെ നിന്നിരുന്ന ഒരുത്തൻ അനസിൻ്റെ കഴുത്തിൽ കയറി പിടിച്ചു. ബൈക്ക് പാർക്കിംഗിലെ കോൺക്രീറ്റ് ഫ്ലോറ് പായല് പിടിച്ചിരുന്നു. കഴുത്തിൽ പിടിച്ച ഊക്കിൽ കാലുവഴുതിയ അനസ് പിടിച്ചവൻ്റെ കോളറിൽ പിടിമുറുകി അതോടെ വീഴാൻ പോയ അനസും കഴുത്തിന് പിടിച്ചവനും കാലുതെന്നി മഴപെയ്ത് ചെളികുണ്ടായി കിടക്കുന്ന ഗ്രൗണ്ടിലേക്ക് മലന്നടിച്ചു വീണു. 

 

വീണവീഴ്ചയിൽ അനസ് കഴുത്തിന് പിടിച്ച പിടിവിടീച്ച് അവൻ്റെ നെഞ്ചത്ത് കയറി ഇരുന്നു. മോന്തക്ക് രണ്ട് വീക്ക് വീക്കി. അടുത്ത നിമിഷം സജാദിൻ്റെ കൂടെ നിന്നവൻ ഓടിവന്ന് അനസിനെ ചവിട്ടി നിലത്തിട്ടു. അടുത്ത നിമിഷം ചവിട്ടിയവൻ്റെ നടുവും പുറത്തിട് ഒരു മരപ്പട്ടിക കൊണ്ട് അനസിൻ്റെ ഒപ്പമുണ്ടായിരുന്നവൻ വീക്കി. പതുക്കെ അത് കൂട്ടതല്ലായി. എവിടെന്നൊക്കെയോ ആളുകൾ പാഞ്ഞുവന്നു കൂട്ടത്തിൽ കൂടി. ചിലര് പിടിച്ച് വെക്കാൻ നോക്കി.

 

കൊറച്ചപ്പുറത്ത് കോളേജ് ബിൽഡിംഗിൻ്റെ ഫസ്റ്റ് ഫ്ലോറിൽ നിന്ന് കൊണ്ട് പ്രിൻസി ആരെയൊക്കെ സസ്പെൻഡ് ചെയ്യണം എന്ന് തിരഞ്ഞ് പിടിച്ച് ലിസ്റ്റുണ്ടാക്കുകയാണ്. സാറുമാരിൽ ചിലര് അടി ലൈവായിട്ട് ഫോണിലേക്ക് റെക്കോർഡ് ചെയ്യുന്നുണ്ട്. ജോർജ് സാറ് മാത്രം അടിയുണ്ടാക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞു. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.