പത്താം ? തീയാട്ട് [Sajith] 214

ഒരാഴ്ച അറ്റൻ്റെൻസ് ഒന്നും ഇല്ലാത്തതോണ്ട് കോളേജിൽ വന്നില്ലെങ്കിലും കൊഴപ്പൊന്നുമില്ല. കുഞ്ഞൂട്ടന് പെട്ടന്ന് ഇന്ദിരാമ്മയുടെ അടുത്ത് പോകാം എന്നാണ് തോന്നിയത്. കുറച്ച് കാലമായില്ലേ അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്. അമ്മയെ കാണണം എന്ന് മോഹവുമുണ്ട്. 

 

കുഞ്ഞൂട്ടൻ അപ്പൂനോട് പറഞ്ഞപ്പൊ അവൾക്ക് ഫെസ്റ്റിവലിൻ്റെ ഇൻചാർജും മറ്റുമായി തിരക്കാണെന്നറിയിച്ചു. അങ്ങനെ കുഞ്ഞൂട്ടൻ ഒറ്റയ്ക്ക് പോവാൻ തീരുമാനിച്ചു. 

 

പാപ്പിയും ജോൺസനും ഒരാഴ്ച്ചത്തേക്ക് കുടിച്ച് കൂത്താടാൻ തന്നെ തീരുമാനിച്ചു. അഞ്ചു ദിവസം അഞ്ച് കുപ്പി. ലോക്കലാണങ്കിലും എല്ലാ ദിവസവും കുപ്പി എടുക്കണം എന്ന് തന്നെ തീരുമാനിച്ചു. ചോദിച്ചപ്പോൾ ശരത്തിനും ലിജിനും അനിക്കും ഓക്കെ കുഞ്ഞൂട്ടന് ഇങ്ങനെ ഒരു യാത്രയുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു. കണ്ണന് പിന്നെ ഇതൊക്കെ അലർജിയാണ്. പിന്നെ അതിനുള്ള പിരിക്കലായി.., നിവർത്തിയില്ലാതെ കുഞ്ഞൂട്ടനും കൊടുത്തു ഒരു അഞ്ഞൂറുരൂപ. ബാഡ് ഡെപ്റ്റ് ആയി അത് അപ്പത്തന്നെ തള്ളികളയേം ചെയ്തു.

**************

 

ചുങ്കത്തറ 

************

 

സന്തോഷിൻ്റെ അച്ഛൻ പീതാംബരൻ മോൾക്ക് പറ്റിയൊരു ആലോചനയുമായി വരാൻ ബ്രോക്കർ അബുവിനോട് ആവശ്യപ്പെട്ടിരുന്നു. അബു അതിനായി അന്വേഷണം തുടങ്ങി കഴിഞ്ഞിരുന്നു. 

 

ശ്വേതയ്ക്ക് രതീഷിനെ ഇഷ്ടമാണെന്നുള്ള കാര്യമെല്ലാം അയാൾക്കറിയുന്ന കാര്യം തന്നെ. കാര്യം പെങ്ങളുടെ മോനൊക്കെ തന്നെ ശരി. പക്ഷെ പണത്തിൻ്റെ സ്ഥാനത്ത് ബന്ധമൊക്കെ നോക്കീട്ടെന്തു കാര്യം. പണത്തിന് പണം തന്നെ വേണ്ടേ. അവനാണങ്കിൽ ഒരു ജോലിയും കൂലിയുമില്ല. ഒരു പഴയ ഹെർക്കുലീസിൻ്റെ സൈക്കിളിൽ നാട് തെണ്ടലല്ലേ ജോലി. അങ്ങനെയുള്ള ഒരുത്തന് എങ്ങനെ മോളേ പിടിച്ച് കൊടുക്കും. അവളെ ഒരു കുറവും അറിയിക്കാതെയാണ് വളർത്തിയത്. അവൻ്റെ വീട് തന്നെ ഒരു കൊണം ഇല്ല ചെറിയ ഒരു ഓഡിട്ട വീട്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കുറ്റങ്ങളുണ്ടായിരുന്നു രതീഷിന് പീതാംബരൻ്റെ മനസിൽ. സ്വന്തം മോൾടെ ഭാവി സംരക്ഷിക്കുക എന്നാണ് അയാളും കണക്ക് കൂട്ടിയിരുന്നത്. എന്നാൽ പോവുന്നിടത്ത് അവൾക്ക് പൊന്നിനേക്കാൾ വിലയുള്ള സമാധാനവും സ്നേഹവും കിട്ടുമോ എന്ന് അയാള് നോക്കിയില്ല. നല്ലൊരു ബന്ധം കിട്ടുമ്പോൾ രതീഷിനെ അവൾ മറക്കും സന്തോഷമായി ജീവിക്കും എന്നതാൾ ഉറപ്പിച്ചു. പക്ഷെ സന്തോഷിൻ്റെ ചിന്ത വേറെയായിരുന്നു. രതീഷിൻ്റെയും അമ്മായിയുടെയും കൂടെയാണെങ്കിൽ പെങ്ങളെന്നും സന്തോഷവതിയായിരിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.