പത്താം ? തീയാട്ട് [Sajith] 214

“”നീ എന്താ കിങ്ങിണീ പറയണെ..””,””അവര് നിൻ്റെ നല്ലതിന് വേണ്ടിയല്ലേ…””,””എൻ്റെ മോളതിന് സമ്മതിക്കണം…””,

 

ഒരു നിമിഷം ശ്വേതയുടെ ശ്വാസം നിലക്കുന്നതായി രതീഷ് മനസിലാക്കി. ചുറ്റിപിടിച്ചിരുന്ന പിടി അവള് വിട്ടു അകന്നു നിന്നു. 

 

ഉമ്മറത്തേക്ക് നോക്കുമ്പൊ അമ്മായി അവിടെ നിക്കുന്നു. അവരുടെ മുഖത്തും നല്ല സങ്കടമുണ്ട്. കരഞ്ഞ് കണ്ണൊക്കെ നെറഞ്ഞിട്ടുണ്ട്. അവള് ഒരു പ്രതീക്ഷയോടെ അമ്മായിയെ നോക്കി. എന്നാൽ അവരും വിഷമത്തോടെ തലതാഴ്ത്തി. ഒരു സഹതാപത്തിൻ്റെ ഭാവം. എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ ഉള്ള് വിങ്ങുന്നുണ്ട് എന്നാൽ വാക്കുകളോ ഒരു ഏങ്ങലോ പോലും പുറത്തു വന്നില്ല. ഒരു ശിലകണക്കെ നിന്നു. കണ്ണുകൾ ചെറുതായി ഒഴുകുന്നത് മാത്രം കണ്ടാൽ ജീവനുണ്ടെന്ന് മനസിലാക്കാം. 

 

ഉമ്മറത്ത് നിന്ന് അമ്മായി ഇറങ്ങി ശ്വേതയുടെ അടുത്തേക്ക് നടന്നു വന്നു. രതിഷൊന്ന് അവളുടെ തോളിൽ കൈ വെക്കാൻ നോക്കിയപ്പോൾ ശ്വേത അത് തട്ടി കളഞ്ഞു. 

 

“”അമ്മായീടെ മോള് പറയുന്ന കേക്ക്..””,””വിധിച്ചതല്ലേ നമ്മക്ക് കിട്ടുള്ളു..””,””നിങ്ങളൊന്നിക്കാൻ ദൈവം വിതിച്ചിട്ടില്ലെന്ന് കരുതി മോളിത് മറന്നേക്ക്..””,””അച്ഛൻ പറയുന്ന അനുസരിക്കണം..””,””നിന്നെ കിട്ടാൻ എൻ്റെ മോന് യോഗമില്ലെന്ന് ഞാനും കരുതിക്കോളാം…””,

 

അവളുടെ കവിളത്ത് തഴുകി അമ്മായി അത് പറഞ്ഞപ്പൊ അവക്ക് ഒഴിവാക്കാനായി ന്യായങ്ങൾ നിരത്തുന്നത് പോലെയാണ് തോന്നിയത്. അവരത് പറഞ്ഞത് പഠിച്ച ജീവിതത്തിൽ നിന്നുമായിരുന്നു.

 

കണ്ണുകളൊഴുകി കൊണ്ട് തന്നെ ശ്വേത ഒരു നിറപുഞ്ചിരിയോടെ അവരെ നോക്കി തലയാട്ടി. എല്ലാം നഷ്ടപ്പെട്ടവളുടെയോ. അല്ലങ്കിൽ മോഹം തന്ന് തട്ടികളഞ്ഞവരോടോ ഒക്കെയുള്ള ഒരു ഭാഷയില്ലാത്ത മറുപടിയായിരുന്നത്. അവളവിടെ നിന്നും തിരിഞ്ഞു നടന്നു. നേരം സന്ധ്യയായിരുന്നു. ഇരുട്ട് വീണ് കൊണ്ടിരുന്നു. 

 

പോവുന്നതിനിടക്കിടയ്ക്ക് മുറ്റത്ത് നിൽക്കുന്ന ഉണ്ണിയേട്ടനേയും അമ്മായിയേയും അവള് തിരിഞ്ഞ് നോക്കി നോക്കി നടന്നകന്നു. പെട്ടന്ന് അവളുടെ കാലൊന്ന് മടങ്ങി വീഴാൻ പോയി. അടുത്തു കണ്ട കവുങ്ങിൻ തടിയിൽ കയറി അവള് പിടിച്ചു. ഇത് കണ്ട് രതീഷ് ഓടി വന്നു. അവളെ പിടിക്കാനാഞ്ഞതും അവള് വേണ്ടെന്ന് പറഞ്ഞു.

 

“”ഉണ്ണീ.. നേരം സന്ധ്യയായില്ലേ..””, “”കുഞ്ഞിനെ പടിക്കൽ വരെ കൊണ്ടയാക്കീട്ട് വാ..””,

 

അമ്മായി പുറകിൽ നിന്ന് വിളിച്ച് പറഞ്ഞതും. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.