പത്താം ? തീയാട്ട് [Sajith] 217

അതൊക്കെ വേർപ്പെടുത്തുന്നത് അത്യാവശ്യം മല്ലുള്ള പണിയായിരുന്നു. കൂടുതൽ ഒഴുക്കുള്ള ഭാഗത്തേക്കവർ നീങ്ങി. ഒന്നാമത്തെ കുത്തലിന് ഒരു ചേറാൻ ഫാമിലിയെ കിട്ടി. ഒരു തള്ളയും മൂന്ന് കുട്ടികളും. വളരേ അഗ്രസീവായ മൂന്ന് ചുണച്ചുട്ടികൾ. കുഞ്ഞൂട്ടൻ അതിൻ്റെ തലയ്ക്ക് പിടി ഇട്ടപ്പ തന്നെ വാല് കൊണ്ടവനെ അടിച്ചു. നല്ല അടാറ് വീക്ക്. അടികിട്ടിയിടം ചൊവന്നു. 

 

കൊണ്ടുവന്ന ബക്കറ്റിൽ ശ്വാസം എടുക്കാൻ മാത്രം വെള്ളം നിർത്തിക്കൊണ്ട് മീനുകളെ അതിലിട്ടു. ചുവന്ന കണ്ണുകളും വാലിൻ്റെ അറ്റത്തെ പുള്ളിയും ഒക്കെ കൂടി കാണാൻ നല്ല ചന്തം. ബക്കറ്റിന് മുകളിൽ ഒരു പലക വെച്ച് അടച്ചു. ചേറാന് കൊറച്ച് അടുവുകളറിയാം. ഒറ്റ ചാട്ടത്തിന് അത് ഒന്ന് ഒന്നര മിറ്ററിന് മുകളിൽ എത്തും. പലക വെച്ചത് കൊണ്ട് ഇനി ചാടില്ല.

 

ഒഴുക്കുള്ള ഭാഗത്ത് തന്നെ കുത്തുവലയുമായി വീണ്ടും ഇറങ്ങി. കൊറച് കോലാനും കോട്ടിയും വലിയ നാലഞ്ച് പരലുകളും വന്ന് കയറി അതിനെ എടുത്ത് ബക്കറ്റിലിട്ടു. 

 

അടുത്ത കുത്തിന് വലിയ ഒരു മനഞ്ഞിലിനേയും രണ്ട് മൂന്ന് കോലാനെയും കിട്ടി. 

 

ഒന്ന് കൂടി വല വെച്ചു. അത് അവസാനത്തെ കുത്തായിരുന്നു. വലയിൽ കയറിയത് ഒരു വലിയ നീർക്കോലി. വലയിട്ട് ഓടാനായിരുന്നു പ്ലാൻ. പിന്നെ ഒരു വിധത്തിൽ കടി കൊള്ളാതെ അതിനെ വേർപ്പെടുത്തി.

 

തൽക്കാലത്തേക്ക് പരിപാടി നിർത്തി. സമയം ഏകദേശം പന്ത്രണ്ടെരയായിട്ടുണ്ട്. മുണ്ടുടുത്ത് പിടിച്ച മീനിനേയും തൂക്കി സെമീലിൻ്റെ വീട്ടിലേക്ക് വിട്ടു. 

 

ചേറാനെ മാറ്റി വച്ച് ബാക്കി ഉള്ളതിനെ സെമീലിൻ്റെ ഇമ്മാക്ക് കൊടുത്തു. ഒരു ഒന്നരയാവുമ്പഴേക്കും വരാമെന്നും പറഞ്ഞ് ബക്കറ്റും ആയിട്ട് ഞാൻ വീട്ടിലേക്ക് പോന്നു. ബക്കറ്റിൽ നമ്മടെ ചേറാൻ കുട്ടന്മാരും ഇണ്ടായിരുന്നു. 

 

വീട്ടിലെത്തി നേരെ കെണറ്റിൻ കരയിലേക്ക് വച്ചു പിടിച്ചു. റിംഗ് വാർക്കാത്ത കിണറാണ്. ഏകദേശം എട്ട് കോല് താഴ്ചയോ മറ്റോ ഉണ്ടാവും. കിണറിൻ്റെ ഭിത്തികളെല്ലാം കരിം കല്ല് ഒട്ടിച്ച് വച്ചിരുന്നു. അടിവശം പാറയായതിനാൽ ഒരു തരി പോലും ചെളിയില്ല. നല്ല തെളിഞ്ഞ വെള്ളം. 

 

വെള്ളം കോരുന്ന ബക്കറ്റിലേക്ക് മീനുകളെ എടുത്തിട്ടു. കിണറ്റിലേക്കിറക്കി. ബക്കറ്റ് കിണറ്റിലേ വെള്ളത്തിലേക്ക് താഴ്ന്ന് പോയി. ഓളം തട്ടിയപ്പൊ അവറ്റകൾ പൊങ്ങിവന്നു. സ്വതന്ത്രമായിട്ട് ചലിക്കാൻ പറ്റുമെന്നായപ്പൊ കിണറ്റിനടിയിലെ കരിങ്കല്ലിൻ്റെ പൊത്തിലേക്ക് അവ ഒളിച്ചു. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.