പതിനാലാം ? തീയാട്ട് {Sajith} 1467

കുഞ്ഞൂട്ടനെ പരിശോധിക്കാനാണ് ഡോക്ടർ വന്നതെന്ന് അവരുടെ നോട്ടത്തിൽ നിന്നും ഇന്ദിരാമ്മയ്ക്ക് മനസിലായി. അവർക്കതത്രക്ക് ഇഷ്ടപ്പെട്ടില്ല. എല്ലാവരും കൂടി കുഞ്ഞൂട്ടനെ ഒരു രോഗിയാക്കുവാൻ ശ്രമിക്കുന്നത് പോലെ ഇന്ദിരാമ്മയ്ക്ക് തോന്നി. ദേഷ്യത്തോടെ അവര് ഗോവിന്ദനെ നോക്കി. 

 

പരിശോധന കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് പോയതിന് പുറകെ ഗോവിന്ദനും അവരുടെ ക്യാബിനിലേക്ക് ചെന്നു. ഡോക്ടർ തൻ്റെ ചെയറിൽ ഇരുന്ന ശേഷം പിന്നാലെ വന്ന ഗോവിന്ദനോടും ഇരിക്കാനായി പറഞ്ഞു.

 

“”പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ആളൽപം ഭയന്നത് പോലെ തോന്നുന്നു…””,””വേറൊന്നും കാര്യമായി എനിക്ക് മനസിലാക്കാൻ പറ്റിയില്ല…””,

 

നവ്യ ഡോക്ടർ ഗോവിന്ദനോട് തനിക്ക് മനസിലായ കാര്യങ്ങൾ പറഞ്ഞു. 

 

“”ഡോക്ടറോട് ഞാൻ പറഞ്ഞതല്ലേ ഇന്നലെ നടന്ന സംഭവം….””,””അതൊക്കെ വെച്ച് നോക്കുമ്പോൾ സംശയമായി ഒന്നും തോന്നിയില്ലെന്നാണോ പറയുന്നത്…””,

 

“”പൂർണ്ണമായും ഉറപ്പിച്ച് ഞാൻ പറഞ്ഞില്ല….””, “”ബോധമനസിലേക്ക് ആള് ചിലപ്പൊ തിരികെ വന്നതാവാം…””,””അങ്ങനെയുള്ള സന്ദർഭങ്ങളിൽ സംശയിക്കത്തക്ക വിധത്തിൽ ചിലപ്പൊ ഒന്നും ചെയ്യ്തില്ലെന്ന് വരാം…””,””എന്താണ് സംഭവിച്ചത് എന്നറിയണമെങ്കിൽ അബോധമനസിൽ അയാളെ എനിക്ക് ഇവിടെ കിട്ടണം…””,

 

“”എന്തിന്…””

 

ഡോക്ടർ തുടർന്നു.

 

“”ജസ്റ്റ് ഒന്ന് ഹിപ്‌നോസ് ചെയ്യണ്ടിവന്നേക്കാം…””,

 

“”പക്ഷേ ഡോക്ടർ അതിനവൻ സമ്മതിക്കില്ല…””,””ആഹ് മുറിവിട്ട് അവൻ പുറത്തിറങ്ങണ്ടേ ആദ്യം….””,

 

സ്വബോധത്തിൽ കുഞ്ഞൂട്ടൻ വരില്ലെന്നുള്ള കാര്യം ഗോവിന്ദന് വ്യക്തമാണ്.

 

“”അയാളെന്തിനാണ് എപ്പഴും പേഷ്യൻ്റിൻ്റെ കൂടെ നിൽക്കുന്നത്…””,””മെൻ്റലി ഏബിൾ അല്ലാത്ത ഒരാളാണതെന്ന് നിങ്ങൾ മറക്കണ്ട…””,””എപ്പവേണമെങ്കിലും അവൻ്റെ മനസ് മാറാം…””,””വെറുതെ അപകടം വിളിച്ച് വരുത്തണോ…””,

 

ഡോക്ടർ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു. പറഞ്ഞത് സത്യമാണങ്കിൽ കുഞ്ഞൂട്ടൻ എല്ലാവരേയും ഉപദ്രവിക്കാൻ സാധ്യതയുണ്ട്. ഗോവിന്ദൻ്റെ മനസ് അസ്വസ്ഥമായി. മുഖത്ത്നിന്നും അത് വായിച്ചെടുത്തതു പോലെ ഡോക്ടർ അയാളെ ഒന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

 

“”നിങ്ങളങ്ങനെ ഭയപ്പെടുവൊന്നും വേണ്ട…””,

 

“”പിന്നെ…, കൂടെ നിൽക്കുന്നവരെയും ഉപദ്രവിക്കും എന്ന് പറഞ്ഞാൽ എങ്ങനെയാണ് ഡോക്ടർ ഭയപ്പെടാണ്ടിരിക്കുക….””,

 

“”സീ…, ഞാൻ പറഞ്ഞത് പോസിബിലിറ്റി ആണ്…””,””അങ്ങനെ ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്…””,””കൂടുതൽ കേസുകളിൽ ഇത്തരത്തിൽ ഞാൻ കണ്ടിട്ടുണ്ട്…””,””എന്നാൽ അങ്ങനെ അല്ലാത്ത കേസുകളുമുണ്ട്…””,

 

“”ഡോക്ടർ എന്താണ് ശരിക്ക് അവന് പറ്റിയത്…””,

 

“”നിങ്ങൾ പറഞ്ഞത് വച്ച് നോക്കാണങ്കിൽ…””,””ഒറ്റ മാനസിക സ്റ്റേജിലേക്ക് ഇതിനെ കാറ്റഗറൈസ് ചെയ്യാൻ കഴിയില്ല…””,””ബോത്ത് ഓഫ് ബൈപ്പോളാർ ഡിസീസിൽ വരുന്ന മാനിയയും…””,””പിന്നെ സ്കീസോഫ്രീനിയയും…””,””ഇവ രണ്ടുമായി നല്ല സാമ്യം കാട്ടുന്നുണ്ട്…””,

 

“”പേഷ്യൻ്റിന് ഏതങ്കിലും ഒരു ഇമോഷണൽ സ്റ്റേജ് വന്നാൽ അതിൻ്റെ എക്സ്ട്രീം കണിക്കും..””,””അത് പോലെ സാധാരണ മനുഷ്യൻ കേൾക്കുന്നതിന് പുറത്ത് നിന്ന് ആളുടെ ചെവി കണ്ണ് മൂക്ക് എന്നിവ എഫിഷ്യൻ്റ് ആയി പ്രവർത്തിക്കും അതൊരു കഴിവല്ല…””,””ആൾടെ ന്യൂറോ സിസ്റ്റത്തിന് പറ്റിയ എന്തങ്കിലും തകരാറായിരിക്കും…””,””ബ്രെയിനിൽ ഒരു പ്രത്യേക പോഷനുണ്ട് അമിഗ്ടുല.., അതിനേറ്റ ശക്തികുറഞ്ഞ ഒരു ക്ഷതം ആയിരിക്കാം കാരണം…””,””മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഒരു ഘട്ടത്തിലൂടെ പേഷ്യൻ്റ് കടന്നു പോയിരിക്കണം ആഹ് സമയത്ത്…””,””അങ്ങിനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ…?””,

 

ഗോവിന്ദൻ ഒന്നാലോചിച്ചു.

 

“”ഇല്ല ഡോക്ടർ എൻ്റെ അറിവിൽ അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ല…””,

 

“”ഇതെല്ലാം എൻ്റെ സംശയങ്ങളാണ് ഉറപ്പാക്കണമെങ്കിൽ ആളെ ഇവിടെ കൊണ്ടുവരണം…””,

 

“”ഡോക്ടർ അത്…””,

 

ഗോവിന്ദൻ നിസഹായനാണ്. കുഞ്ഞൂട്ടനെ കൊണ്ടുവരിക എന്നത് പറയുന്ന അത്ര നിസാര കാര്യമല്ലല്ലോ. അവൻ്റെ സ്വഭാവം മാറിയാലോ എന്ന് ഗോവിന്ദന് ഒരു ഭയമുണ്ട്. 

 

“”നിങ്ങള് പേഷ്യൻ്റിൻ്റെ ആരാണ്…””,

 

“”അവൻ്റെ വല്ല്യച്ഛൻ ആണ്…””,””അച്ഛൻ്റെ ഏട്ടൻ…””,

 

“”അപ്പൊ ആൾടെ…””,””സോറി അവൻ്റെ പേരെന്താണ്…””,

 

എപ്പഴും പേഷ്യൻ്റെന്നും മറ്റു പല രീതിയിലും വിളിച്ച് ഡോക്ടർക്കും എന്തോ അസ്വസ്ഥത തോന്നി.

 

“”അവനെ കുഞ്ഞൂട്ടൻ എന്ന് വിളിച്ചാൽ മതി…””,””അനന്തദേവ് എന്നാണ് പേര്…””,

 

“”ഓക്കെ ഫൈൻ…””,””കുഞ്ഞൂട്ടൻ്റെ അച്ഛനും അമ്മയും…?””,

 

“”രണ്ടുപേരും ഇല്ല…””,””മരിച്ചു…””,

 

“”ഓഹ്…””,

 

അൽപ്പ നേരത്തെ മൗനത്തിനു ശേഷം ഡോക്ടർ തുടർന്നു.

 

“”ഞാൻ ഒരു ടാബ്‌ലറ്റ് തരാം…””,””ഏതെങ്കിലും വിതേന അത് അവൻ്റെ ശരീരത്തിൽ എത്തിക്കണം…””,””ശേഷം കുഞ്ഞൂട്ടൻ ഒരു ചെറുമയക്കത്തിലേക്ക് പോവും…””,””ആഹ് സമയം അവനെ ഇവിടെ കൊണ്ടുവരണം…””,””ബാക്കി കാര്യം ഞാൻ നോക്കിക്കോളാം…””,

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു ? നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം ?

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ ?)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു ? നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം ?

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ ?)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,????????

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി ?

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum????❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda? appuvumayi ulla karyam thuranu paranju clear akiyekku vegan ?athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care?

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. ? നിതീഷേട്ടൻ ?

    Uff പൊളിച്ചു ??????
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ ?? അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും ?? അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് ??? കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി ????.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ ????

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ ?????. ഇത്രേ വേണേലും കത്തിരുന്നോളം ?????

  17. Enthe otta page posting? Kadhayilum Power koodunnu.,?

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla ?

    1. Athonu reload cheythu noku apo 55 page kaanam ?entho error anenu thonunu enikum angane vannitund ?

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  18. ? നിതീഷേട്ടൻ ?

    Katta waiting aaruunuu ????

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave ?

  19. തിരുമണ്ടൻ ?

    Waiting aarnn?‍?

  20. അറക്കളം പീലിച്ചായൻ

    1st

Comments are closed.