ഞാനും മീനുവും മുഖത്തോടു മുഖം നോക്കി..
“അല്ലാ.. നീയെന്തിനാ കരയുന്നത്??”
ഞാൻ അവളുടെ കൈ വിടർത്തി…
“അന്ന്.. അന്ന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ?? ഞാൻ.. ഏട്ടാ…”
അവൾ എന്റെ നെഞ്ചിൽ വീണു കരഞ്ഞു..
“എന്തൊരു പാവം ആണ് പെണ്ണെ നീ? ഞാൻ ഇവിടെ ഇല്ലേ? പിന്നെ എന്തിനാ കരയുന്നത്? ഞങ്ങൾ ഇല്ലേ ഒപ്പം?”
ഞാനും മീനുവും കൂടി കുറച്ചു കഷ്ടപ്പെട്ട് അവളേ ഒന്ന് സമാധാനിപ്പിച്ചു…
“അവർ ഇനിയും വന്നാലോ?”
അവസാനം അവൾ ചോദിച്ചു..
“ഏയ് ഇനി വരില്ല.. ഈ രത്‌നം. അതിനു എന്തൊക്കെയോ പ്രതേകതകൾ ഉണ്ട്.. പക്ഷെ സ്വന്തം കണ്ടുപിടിക്കാൻ ആണ് പറഞ്ഞത്… പക്ഷെ ഇതൊപ്പം ഉള്ളപ്പോൾ വല്ലാത്തൊരു സന്തോഷം ഉണ്ട്…കൂടുതൽ ഒന്നും എനിക്ക് അറിയില്ല….”
ഞാൻ കൈ മലർത്തി കാണിച്ചു.. മെറിനും അത് തന്നെ ആണ് പറഞ്ഞത്.. ട്രിനിറ്റി ഇത് നന്നായി സൂക്ഷിക്കാൻ പറഞ്ഞിരുന്നു..
അർച്ചന അത് കയ്യിൽ എടുത്തപ്പോൾ അത് വെട്ടിതിളങ്ങി.
“നിന്നെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു…”
മീനു അവളോട് പറഞ്ഞപ്പോൾ അവൾ അതവിടെ തന്നെ വച്ചു. പേടിയോടെ..
****
ഏദെൻസ് നഗരം മൊത്തം കറങ്ങി… ഞങ്ങൾ വന്നിട്ട് ഒരു ആഴ്ച കഴിഞ്ഞു..
ഏട്ടത്തി സ്ഥിരം വിളിക്കും..
പിന്നെ ആരുടെയും കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല.. അല്ലെങ്കിലും അവർ അന്ന് മീനുവിന്റെ രൂപം ഒക്കെ കണ്ടിട്ട് ആയിരിക്കണം അങ്ങനെ പെരുമാറിയത്..
അതെന്തായാലും അങ്ങനെ പോയി..
ഞങ്ങൾ സെന്റോറിനി ദ്വീപിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു..
കപ്പൽ മാർഗം ആണ് പോകുന്നത്..
അർച്ചനയും മീനുവും കുളിച്ചു വേഷം മാറി എന്തോ കലപില കൂട്ടുന്നുണ്ട്.. ഫോട്ടോ എടുക്കുകയോ എന്തൊക്കെയോ ആണ്..
ഞാൻ കുളിച്ചു വന്നു മുടി ഉണക്കി വെളുത്ത ബനിയനും നീല ജീൻസും ഇട്ടു മുഖത്തു കുറച്ചു ക്രീം തേച്ചു.. തണുപ്പാണ്..
“റോഷൻ……!”
മീനു ആർത്തലച്ചു ഓടി വന്നു എന്റെ ദേഹത്തേക്ക് വീണു… ഞാൻ അവളെ താങ്ങി പിടിച്ചു..നിലത്തു വീണേനെ..
“എന്താ മീനൂ ഇത്? നോക്കി വന്നൂടെ?”
ഞാൻ അവളുടെ മുഖം പിടിച്ചു പൊക്കി.. മീനു കരയുകയാണ്..അർച്ചന വന്നു ഡോറിന്റെ അവിടെ നിന്നു.. കരഞ്ഞ കണ്ണുകൾ..
“എന്താ ?? എന്താ? എന്തിനാ കരയുന്നെ??”
ഞാൻ പരിഭ്രമത്തോടെ ചോദിച്ചു..
“ഇത് നോക്ക് റോഷു…”
മീനു വിങ്ങി കരഞ്ഞു കൊണ്ട് അവളുടെ ഫോൺ എനിക്ക് തന്നു..
ഞാൻ അത് വാങ്ങി നോക്കിയതും ഞെട്ടി വിറച്ചു.. ഹൃദയം നിന്നു പോയത് പോലെ എനിക്ക് തോന്നി.. ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം…
ഞാൻ അർച്ചനയെയും മീനുവിനെയും ഒന്ന് കൂടി നോക്കി… പരിഭ്രമത്തോടെ..
വീണ്ടും ഫോണിലേക്ക് കണ്ണ് തിരിച്ചു..ഒരു ന്യൂസ് ചാനൽ ആണ് സ്‌ക്രീനിൽ.
ഞാൻ അത് വിറയ്ക്കുന്ന ശരീരത്തോടെ, വിറക്കുന്ന മനസ്സോടെ, പിടക്കുന്ന ഹൃദയത്തോടെ അത് ഒന്ന് കൂടി വായിച്ചു…
“എസിപി മെറിൻ തോമസിനെ കാണാതായിട്ട് ഇന്നേക്ക് നാലാം ദിവസം…”
തുടരും..
സ്നേഹത്തോടെ.. എംകെ.
Again ✌
Mk bro,
നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?
Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️
Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ് ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു
ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ് ആയി പോസ്റ്റ് ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ് ചെയ്യാനില്ല plzzzzzz
ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.
???
എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️
എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….
❤️❤️
കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ
Killi poyi bro
Super story ❤️❤️❤️❤️❤️
ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..
ഹൃദയം ❤️
സ്നേഹം ട്ടോ ❤️
Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ് ചെയ്യാവോ കാമുക. പ്ലീസ് അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്
എന്ന്
വായനയുടെ കാമുകൻ
(മഹാദേവൻ)
എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️
ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??
Logo anooo
അത് ഒരു പ്രേതെക “ഇത്” ആണ് ??
????????
❤️?❤️??
❤️??
??
❤️
♥️
❤️
രണ്ടു പാർട്ട് വച്ച് ദിവസവും ഇടാവോ
മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️
Aiwa… ?
സംഭവം ഓക്കേ അടിപൊളി തന്നെ…
പക്ഷെ… N3 KK version വേണംട്ടോ…
അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?
അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️
എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….
വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ
(@T#RIN#ITY_M#K_9#99)
For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
❣️❣️❣️
Sorry സ്ഥലം മാറിപ്പോയി
ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?
ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??
അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?
എന്നാലും പറ??
അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤
മ്മ്മ് അതെ ?
എന്റെ Mk…
നിയോഗം ഫസ്റ്റ് പാർട്ട് ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ് പാർട്ട് എന്ന് ഇപ്പോൾ അത് മനസിലായി..
വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤
ന്റെ ഷാന.. ❤️
നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
സ്നേഹം ട്ടോ ❤️
Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna
എല്ലാ ദിവസവും.
സ്നേഹം ❤️