നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1526

അർച്ചനയുടെ അസൂയ നിറഞ്ഞ ശബ്ദം കേട്ട് ഒരു നിമിഷം ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി..
അതിനു ശേഷം പൊട്ടിച്ചിരി ആയിരുന്നു.. എല്ലാവരും അലറി ചിരിച്ചു.. അതോടെ അർച്ചന തല പൂഴ്ത്തി ഇരുന്നു.. പിന്നെ അവളും ചിരിച്ചു തുടങ്ങി..

“ഡാ. നിങ്ങൾ രണ്ടും കൂടി ഇവളെ കൊണ്ടുപോയി സങ്കടപെടുത്തുമോ? എന്റെ മീനുസിനെ..?”

ഏട്ടത്തിയുടെ സംശയം ആണ്..

“എങ്ങനെ?”

“അല്ലാ.. ഏഹ്‌ ഒന്നും ഇല്ല…”

“എന്റെ ഏട്ടത്തി.. എനിക്ക് അർച്ചനയും മീനുവും ഒരുപോലെ ആണ്.. അവളെ ഞാൻ സങ്കടപെടുത്തുമോ?”

ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഏടത്തി എന്നെ ഒന്ന് നോക്കി..

ശേഷം അർച്ചനയെ നോക്കി.. അവൾ ചിരിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോൾ ഏട്ടത്തി ഒന്ന് പുഞ്ചിരിച്ചു..

“എന്നാൽ പിന്നെ.. നീ അവളെയും കൂടി അങ്ങ് കെട്ടിക്കോ.. അർച്ചനയ്ക്ക് സമ്മതം ആണെങ്കിൽ…“

ഞാനും മീനുവും അത് കേട്ട് ഞെട്ടി.. കണ്ണ് മിഴിച്ചു..

“ആഹാ …സമ്മതം.. സമ്മതം.. എനിക്ക്‌ സമ്മതം… എന്നാൽ സൂപ്പർ ആകും.. എനിക്ക് വലിയ ഒരു സഹായവും ആകും…”

അർച്ചന മുൻപോട്ട് ഇരുന്നു ആവേശത്തോടെ പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഞെട്ടി.. ഇവർക്കൊക്കെ പ്രാന്ത് ആണോ…?

“നിനക്ക് വട്ട്‌ ആണോടീ?”

ഞാൻ ചോദിക്കാൻ വന്ന കാര്യം മീനു ആണ് ചോദിച്ചത്..

“രാത്രി ആണോ മോളു സഹായം വേണം എന്നു പറഞ്ഞത്?”

ഏട്ടത്തി ഒരു കള്ളച്ചിരിയോടെ അർച്ചനയോടു ചോദിച്ചു.. അടി കിട്ടിയത് പോലെ അവൾ വലിഞ്ഞു..

എനിക്കും ആകെ നാണക്കേട് ആയി..ഞാൻ കുനിഞ്ഞു ഇരുന്നു..

മീനു ഏട്ടത്തിയെ നുള്ളി അമർത്തി ചിരിക്കുന്നത് കണ്ടു..

“സന്തോഷമായോ?”

ഞാൻ അർച്ചനയുടെ ചെവിയിൽ ചോദിച്ചു..

“ഉവ്വ്.. നല്ല സന്തോഷം തോന്നുന്നുണ്ട്…പണി ചോദിച്ചു വാങ്ങി.. വേണ്ടായിരുന്നു…”

അവൾ എന്റെ ചെവിയിൽ പറഞ്ഞു.. ഏട്ടത്തി നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

“പോടി….”

കണ്ണാടിയിൽ കൂടി നോക്കി ചിരിച്ച ഏട്ടത്തിയെ ഞാൻ ശബ്ദം ഇല്ലാതെ വിളിച്ചു.. ഏട്ടത്തി “പോടാ.” എന്നു അതുപോലെ തന്നെ പറഞ്ഞു കണ്ണിറുക്കി കാണിച്ചു..

എയർപോർട്ട് എത്തുംവരെ ആരും വാ അടച്ചിട്ടില്ല.. ഏട്ടത്തിയെ യാത്ര ആക്കി വിട്ടു ഞങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി. അകത്തേക്ക് കയറി.

“റോഷു.., ഈ വിമാനത്തിൽ നമ്മുക്ക് തിന്നാൻ ഒക്കെ കിട്ടില്ലേ? ബാത്‌റൂമിൽ ഒക്കെ പോന്നെങ്കിലോ? “

അർച്ചന ആരോടോ എന്തോ തിരക്കാൻ പോയപ്പോൾ മീനു എന്റെ ചെവിയിൽ ചോദിച്ചു.

“എല്ലാം ഉണ്ട്. പിന്നെ പൊന്നു മോളെ.. ഞാനും നിന്നെപ്പോലെ ആദ്യം ആയിട്ടാണ് വിമാനത്തിൽ കയറാൻ പോകുന്നത്.. എന്റെ ഭാര്യാ എന്ന് പറഞ്ഞ സാധനം കുറെ ലോകം കണ്ടവൾ ആണ്.. അവളോട് ചോദിച്ചോ…നമ്മൾ വെറും കൺട്രികൾ…വലിയ ബിസിനസ് ഒക്കെ നടത്താൻ എന്റെ അച്ഛനും ഏട്ടനും വിമാനത്തിൽ ഒക്കെ പോകും.. നമുക്ക് ആണേൽ ഈ ഫീൽഡ് വിട്ടതിൽ പിന്നെ ഒരു സൈക്കിൾ പോലും ഇല്ലായിരുന്നു… മൂഞ്ചിയ പണക്കാരൻ ആണ് മോളെ ഞാൻ….”

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.