നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1525

ഞാൻ അവളുടെ അടുത്ത് ചെന്നു വിളിച്ചു.. അവൾ കൈ ഇട്ടു എന്റെ പോക്കറ്റിൽ നിന്നും പൊലീസുകാരി തന്ന പേപ്പർ എടുത്തു ചുരുട്ടി എറിഞ്ഞു..

“അങ്ങനെ നീ ഇപ്പൊ ഉണ്ടാക്കേണ്ട…. കേട്ടോടാ പട്ടി.”

“അസൂയക്ക് മരുന്ന് ഇല്ലടീ….”

ഞാൻ ആ പേപ്പർ കഷ്ണം നോക്കി അല്പം നിരാശയോടെ പറഞ്ഞു… അവൾ എന്നെ ദേഷ്യത്തിൽ നോക്കി..

“ഡീ നിന്റെ കെട്ടിയവൻ പോലീസുകാരിയുടെ….”

ഞാൻ അവളുടെ വാ പൊത്തി.. നാക്കിനു എല്ലില്ലാത്ത സാധനം..

“എന്താ?”

അർച്ചന തിരിഞ്ഞു..

“ഒന്നും ഇല്ല.. പോകാം…”

ഞാൻ ബില് അടക്കാൻ ചെന്നു. കടക്കാരി അത് നിരസിച്ചു.. സോറി പറഞ്ഞു.. എന്നാലും അടച്ചു.. അവരുടെ ഒരു കസേര പൊട്ടിയിരുന്നു.

തിരിച്ചു നടന്നപ്പോൾ ആകെ മൂഡ് ഓഫ് ആയിരുന്നു..

“ഞാൻ വിചാരിച്ചു അയാൾ ഏട്ടനെ അടിക്കും എന്ന്.. എന്നാലും ഏട്ടാ… എന്തൊരു ഇടിയാണ്? അയാളുടെ പല്ലൊക്കെ പോയി…മീനു.. നീ എന്തിനാ അയാളെ ചവുട്ടിയത്? എനിക്ക്‌ പേടി ആയിട്ട് വിറച്ചു ഞാൻ… ഇപ്പോഴും വിറ മാറിയില്ല…”

അർച്ചന എന്റെ കയ്യിൽ ചുറ്റി പരാതി പറഞ്ഞപ്പോൾ മീനു ചിരിച്ചു..

“ഡീ നിന്റെ ഏട്ടന് അന്യഗ്രഹ ജീവി എന്തോ മരുന്ന് കൊടുത്തതാണ്…പിന്നെ എന്റെ സ്വഭാവം ഇതൊന്നും അല്ല… നിന്റെ കെട്ടിയവൻ ആണ് എന്നെ നന്നായി പെരുമാറാൻ പഠിപ്പിച്ചത്… “

അവൾ എന്നെ നോക്കി കണ്ണിറുക്കി.. അർച്ചനയ്ക്ക് ഇത്ര നാൾ നടന്നത് ഒന്നും അറിയില്ല.. പറയാൻ സാഹചര്യം വന്നിട്ടില്ല..

“അന്യഗ്രഹ ജീവിയോ? അത് അമേരിക്കയിൽ മാത്രം അല്ലേ വരൂ?”

അർച്ചന കളിയാക്കി.. എനിക്ക്‌ ചിരി വന്നു.. അവളോട് പറയണം എന്നെനിക്ക് തോന്നി.. എന്നാൽ എങ്ങനെ പറയും എന്ന കാര്യം സംശയം ആണ്..

പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ടൈൽ ഇട്ട ഇടവഴികളിലൂടെ തെരുവ് വിളക്കുകളുടെ ശോഭയിൽ ഞങ്ങൾ കൈ കോർത്തു പിടിച്ചു നടന്നു.

***

“സാർ.. ഞങ്ങൾക്ക് പോലീസ് ഫോഴ്സിൽ ഉള്ള ഒരു എക്സ്പീരിയൻസ്ഡ് ആൻഡ് ബ്രേവ് ആയ ഒരാളെ വേണം…. അതാകുമ്പോൾ ഒരുമിച്ചു വർക്ക് ചെയ്യാമല്ലോ.ഈ കേസ് വളരെ കോംപ്ലിക്കേറ്റഡ് ആണ്…”

മൊണാലിസ റാണയോടു പറഞ്ഞു..

“അങ്ങനെ ഒരാൾ ഉണ്ട്‌.. പക്ഷെ ലീവിൽ ആണ്…. കുറഞ്ഞ ആൾ അല്ല…ഇനി വരുമോ എന്ന് പോലും അറിയില്ല.. അതിന് കാരണം ഞാൻ ഒക്കെ തന്നെ ആണ്…”

റാണ പറഞ്ഞു..

“ആരാണ് സാർ? “

“എസിപി മെറിൻ തോമസ്….”

മൊണാലിസ ലിനുവിനെ നോക്കി പുഞ്ചിരിച്ചു.

“പെർഫെക്റ്റ്.. ഞങ്ങൾ പറയാൻ വന്ന പേര് അത് തന്നെ ആണ് സർ… “

ലിനു സന്തോഷത്തോടെ പറഞ്ഞു..

“ഫൈൻ.. ഞാൻ അവളെ നേരിട്ട് വിളിക്കാം…”

റാണ അതിനൊരു തീരുമാനം പറഞ്ഞു..

*****

മൊണാലിസ സഞ്ജനയുടെ മുൻപിൽ ഇരിക്കുകയായിരുന്നു…

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.