നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1525

മൊണാലിസ പറഞ്ഞു നിർത്തി..ആ വീഡിയോ കൂടി റാണയെ കാണിച്ചു.

“അപ്പൊ ക്ലിയർ കേസ് അല്ലേ? അർജുന്റെ ഒപ്പം രഹസ്യ ബന്ധം ഉണ്ടായിരുന്ന സഞ്ജന അവർ കണ്ടു എന്ന് മനസിലാക്കിയപ്പോൾ രണ്ടു പേരെയും കൊന്നു.. ആയുധം മാത്രം കണ്ടെടുത്താൽ പോരെ?? എന്തിനു അർജുനെ കൊന്നു എന്ന് അവളെ ചോദ്യം ചെയ്താൽ പറയുമല്ലോ?”

റാണ ഇരുവരെയും നോക്കി..

“സാർ.. രണ്ടാമത്തെ വീഡിയോ ഒന്ന് കണ്ടു നോക്കൂ….”

മൊണാലിസ പറഞ്ഞപ്പോൾ അയാൾ അത് പ്ലേയ് ചെയ്തു..

രാവിലെ 8:10 റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടി പാർക്ക് ചെയ്തു സ്റ്റേഷനിലേക്ക് കയറി പോകുന്ന സഞ്ജന..
പിന്നെ കാണിക്കുന്നത് സഞ്ജന എക്സാം ഹാളിൽ നിൽക്കുന്നത് ആണ്..

10 മണി തൊട്ടു 1 മണി വരെ അവൾ എക്സാം ഹാളിൽ ഉണ്ട്‌..
അതിനു ശേഷം 2 മണി മുതൽ 5 മണി വരെ അതെ എക്സാം ഹാളിൽ അവൾ ഉണ്ട്‌..

7:15 ആയപ്പോൾ വേറെ ഒരു പെണ്ണിന്റെ ഒപ്പം അവൾ തിരിച്ചു എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടി പാർക്ക് ചെയ്ത അവിടെ ചുറ്റിനും നോക്കുന്നുണ്ട്.. സ്കൂട്ടി കാണുന്നില്ല.. അവർ നേരെ സ്റ്റേഷനിലേക്ക് പോകുന്നു.

നാല്പതു മിനുട് ഏകദേശം ആയപ്പോൾ സഞ്ജന ഒരു ടാക്സിയിൽ കയറുന്നു.. ഒപ്പം നേരത്തെ കണ്ട പെണ്ണും ഉണ്ട്‌..

ഈ വീഡിയോ കണ്ടതിൽ നിന്നൊക്കെ രണ്ടു സഞ്ജന ഉണ്ടെന്നു വ്യക്തം ആണ്..

റാണ ആകെ കൺഫ്യൂഷൻ ആയി.. അയാൾ കുറച്ചു വെള്ളം എടുത്തു കുടിച്ചു.

“സർ.. സഞ്ജന അവളുടെ സ്കൂട്ടർ കാണാതെ ഇരുന്നപ്പോൾ പരാതി കൊടുത്തിട്ടുണ്ട്.. അവൾ മുഴുവൻ സമയവും കോട്ടയം ആയിരുന്നു എന്നതിനു സാക്ഷികളും ഉണ്ട്.. പിന്നെ അവൾ വീട്ടിൽ എത്തിയപ്പോൾ 8 മണി കഴിഞ്ഞു. ടാക്സിയിൽ ആണ് വന്നത്.. വന്നപ്പോൾ അവളുടെ സ്കൂട്ടി വീടിനു മുൻപിൽ ഉണ്ടായിരുന്നു.. ഡോർ തുറന്നു കിടക്കുകയായിരുന്നു..
അകത്തു കയറി മുകളിൽ എത്തിയ സഞ്ജന ജോൺ മരിച്ചു കിടക്കുന്നതാണ് കണ്ടത്… “

മൊണാലിസ പറഞ്ഞു നിർത്തി.. റാണാ തല ചൊറിഞ്ഞു..

“അവൾക്ക് ട്വിൻസ് ഉണ്ടോ? ഈ സഞ്ജനക്ക്..?”

“നോ.. അവരുടെ അറിവിൽ ഇല്ല.. “

ലിനു ആണ് പറഞ്ഞത്..

“അവൾ പോയ കാറിന്റെ നമ്പർ? “

മൊണാലിസ ലിനുവിനെ ഒന്ന് നോക്കി.. അതിനു ശേഷം റാണയെ നോക്കി..

“സർ… ഇറ്റ്സ്‌ 666 ബ്ലാക്ക് കളർ പോർഷെ പനാമേറ…”

അത് കേട്ടപ്പോൾ റാണ ഒന്ന് ഞെട്ടി…. പണ്ട് മെറിൻ ഇതൊക്കെ പറഞ്ഞപ്പോൾ അയാൾ അവളെ പുച്ഛിച്ചിരുന്നു.. പക്ഷെ പിന്നീട് നടന്ന കൊലകൾ… ഇൻസ്‌പെക്ടർ രാജൻ വരെ കൊല്ലപ്പെട്ടു.. ഇപ്പോഴും ഒരു തെളിവും ഇല്ല..

അയാളുടെ മുഖം വിളറിയത് മൊണാലിസ കണ്ടു… അവൾ നേരിയ പുഞ്ചിരിയോടെ ലിനുവിനെ നോക്കി..

ലിനുവും പുഞ്ചിരിച്ചു..

ഇവർ രണ്ടുപേരും മനഃപൂർവം ഈ കേസ് എടുത്തതാണെന്ന് റാണക്ക് തോന്നി.

***

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.