ദി ഡാർക്ക് ഹവർ 15 {Rambo} 1859

ഐജിയും നിത്യയും മറ്റു രണ്ടുമൂന്ന് ഉദ്യോഗസ്ഥരും…മുന്നോട്ട് ഇനിയെന്ത് എന്ന ചിന്തയോടെ കോൺഫറൻസ് റൂമിലിരിക്കുന്ന സമയം..

പെട്ടെന്ന്…
വാതിലും തള്ളിത്തുറന്ന് സന്ദീപ്…ഉള്ളിലേക്ക് കയറിവന്നു…!!

അവന്റെ മുഖത്ത് വായിച്ചെടുക്കാനാവാത്ത എന്തോ ഒരു ഭാവം വ്യക്തമായിരുന്നു..

“”സ…സാർ….

അവി….അവിടെ….””
ഐജിയുടെ മുൻപിലെത്തി…ശ്വാസം ലഭിക്കാതെ വെപ്രാളപ്പെട്ട് എന്തൊക്കെയോ പറഞ്ഞു..

“”എന്താ…

എന്താ സന്ദീപ്…””
അവിടെയിരുന്ന ഒരുദ്യോഗസ്ഥൻ… സന്ദീപിനെ താങ്ങിപ്പിടിച്ചശേഷം ചോദിച്ചു..

“”സർ..

വി ഹാവ് അനദെർ വിക്‌ടിം..!!

ലൈക്ക്…ലൈക്ക് ദി പ്രീവിയസ് വൺസ്…”””

 

സന്ദീപിന്റെ വാക്കുകൾ… അവർക്ക് വീണ്ടും ഒരടിയാണ് സമ്മാനിച്ചത്..!!

എങ്കിലും…എല്ലാവരും വേഗം തന്നെ അങ്ങോട്ടിറങ്ങി..

പക്ഷേ…പതിവിനും വിപരീതമായി ഇത്തവണ അവിടെ ആൾകൂട്ടമില്ലായിരുന്നു..!!

എല്ലാ വാഹനങ്ങളും വളരെ ദൂരെയുമാണ് നിർത്തിയതും..!!

അവിടുന്ന്… അല്പമകലെ നടുറോഡിൽ ഒരു വണ്ടിക്കിടക്കുന്നതായി അവൾ ശ്രദ്ധിച്ചു…
ഒപ്പം വലിയൊരു ചുറ്റളവിൽ എന്തോ വ്യാപിച്ചുകിടക്കുന്നതുപോലെ തോന്നുകയും ചെയ്തു..

വണ്ടിയിൽ ചെന്നിറങ്ങിയപ്പോഴേ അവിടെയുണ്ടായിരുന്ന പൊലീസുകാർ ഓടിവന്ന് മാസ്‌ക്കും ഗ്ലൗസുകളും അവർക്ക് നൽകി..

പിന്നെ…വേഗം ആ സ്ഥലത്തേക്കും…
അവിടേക്ക് കൂടുതലടുക്കുന്നേരം.. ഐസിനാൽ മൂടപ്പെട്ട പ്രദേശം പോലെയാണ് തോന്നിച്ചത്..!!

ആ കൊടും ചൂടിലും…അത് ഉരുകിയൊലിച്ചിരുന്നില്ല..!!

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.