ദി ഡാർക്ക് ഹവർ 15 {Rambo} 1859

പക്ഷേ…
ആ തോന്നലിന് ആയുസ്സ് അല്പനേരമേ നിലനിന്നുള്ളൂ…

മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ അവളെതഴുകിക്കൊണ്ട് കടന്നുപോയ കാറ്റിൽ.. അവൾക്കൊരുസുഗന്ധം ലഭിച്ചു..

അവൾക്കപരിചിതമായിരുന്ന ആ ഗന്ധം.. എവിടുന്ന് വന്നെന്നറിയാൻ ചുറ്റും നോക്കിയപ്പോൾ… തന്റെ കബോഡിനടുത്ത് കസേരയിൽ അവളെയും നോക്കിക്കൊണ്ടിരിക്കുന്ന ഒരു രൂപം വെളിവായി..

ആദ്യമൊന്ന് നടുങ്ങിയെങ്കിലും..ധൈര്യം സംഭരിച്ചുകൊണ്ട് അവൾ ചോദിച്ചുതുടങ്ങി..

“”ആരാ…

ആരാണ് നീ…??””

ആ ചോദ്യം കേട്ടയുടനെ…ഇരുട്ടിൽ പതിഞ്ഞിരുന്ന രൂപം…പതിയെ നിലാവിലേക്ക് നീങ്ങി നിന്നു..

അന്നേരം അവർക്കുമുന്നിൽ നിന്ന രൂപത്തെ കണ്ട് നിത്യയാകെ അതിശയിച്ചുപോയി..
അത്രക്കും തേജസ്സുറ്റ രൂപം..!!

“”പേടിക്കേണ്ട..

ഞാൻ ശത്രുവല്ല…മിത്രമാണ്..!!””

മധുരമേറിയ ശബ്ദത്തോടെ ആ രൂപം മൊഴിഞ്ഞു..
എങ്കിലും…നിത്യ വിശ്വസിക്കാനാവാതെ അതിനെത്തന്നെ നോക്കിക്കൊണ്ടേയിരുന്നു..

“”നിത്യാ…

നീയിപ്പോ തേടുന്നത്…അത് നിന്നെക്കുറിച്ചാണ്…!!

അത് നീ തന്നെയാണ്…!!””

“”ഏഹ്…??

എന്ത്…എന്താ പറഞ്ഞേ…??””
അവൾ മനസ്സിലാകാത്തതുപോലെ ആ രൂപത്തോട് വീണ്ടും ചോദിച്ചു…

അന്നേരം…അത് അതിമനോഹരമായി ഒന്ന് പുഞ്ചിരിച്ചു…
പക്ഷേ…ഒന്നും മറുത്തുപറയാതെ..വേഗം ആ ജനാലയ്ക്കടുത്തേക്ക് നീങ്ങി..

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.