ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”ഏയ്…

ഇന്നൊരു മൂടില്ല ന്നെ…
അമ്മക്കുട്ടി…””

“”ഹമ്മ്…
ഇരിക്ക്…ഞാൻ കാപ്പിയെടുക്കാം..

അല്ലാ….രാവിലെതന്നെ ആരെയാ കുറ്റവും പറഞ്ഞോണ്ട് വന്നേ…??””

“”ഏയ്…

രാവിലെ ഐജി വിളിച്ചിരുന്നു..
പുള്ളിക്ക് ചിലപേരൊന്നും ഓർമയിൽ നിൽക്കുന്നില്ലെന്നാ തോന്നുന്നെ…

പാവം…

കേസിന്റെ വള്ളിക്കെട്ടിനിടയിൽ പുള്ളിയെല്ലാം മറന്നത്പോലെയാണ്..!!””

“”ആരെ കുറിച്ചാണ് പറഞ്ഞത്…??

വല്ല തുമ്പും കിട്ടിയോ…??””

“”അത് നമ്മടെ ജോണിനെകുറിച്ച്…!!

അപ്പൊ അങ്ങേര് ചോദിക്കുവാ ഏത് ജോണെന്ന്…!!

ഞാൻ ശരിക്കും വണ്ടറടിച്ചുപോയി..””
‘അമ്മ പകർന്നുനൽകിയ കാപ്പിയും മൊത്തിക്കുടിച്ചുകൊണ്ടവൾ പറഞ്ഞുനിർത്തി..

“”ജോണോ…??

അതാര്…??

കൂടെ ജോലിചെയ്യുന്നവനാണോ…??””

അമ്മയും അങ്ങനെ ചോദിച്ചപ്പോൾ..കുടിച്ചുകൊണ്ടിരുന്ന ചായ പെട്ടെന്ന് നെറുകയിൽ കയറി..!!

അവൾ ചുമച്ചപ്പോൾ..അമ്മ നെറുകയിൽ തട്ടിക്കൊണ്ടുവീണ്ടും പറഞ്ഞു..

“”എന്തെങ്കിലും കഴിക്കുമ്പോഴാണോടി നിന്റെ അഭ്യാസം…??””

“”അല്ലാതെ പിന്നെ..
അമ്മയുടെ ഒരു തമാശ…അവനിപ്പോൾ ഇങ്ങോട്ട് വരുമായിരിക്കും…””

“”ആര്…??
ആര് വരുന്ന കാര്യമാ നീയീ പറയുന്നേ മോളേ…??””

“”അമ്മേ…ജോൺ…!!

ദേ ഇവൻ…””
അവൾ തന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന ഫോട്ടോയെടുത്തുകാണിക്കാനായി തുനിഞ്ഞു..

പക്ഷേ അവളുടെ ഫോണിൽ.. അങ്ങനെയൊരാളുടെ ചിത്രമേയുണ്ടായിരുന്നില്ല…!!

 

 

 

 

തുടരും…

 

 

 

 

 

 

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.