ദി ഡാർക്ക് ഹവർ 15 {Rambo} 1859

എല്ലാവരും എത്തിച്ചേർന്നതുകൊണ്ട് ഫോറൻസിക് അവരുടെ റിപ്പോർട്ട് പ്രെസെൻറ് ചെയ്തു..
നിത്യ കരുതിയതുപോലെ അന്ന് മരിച്ച കുട്ടിയുടെ ഡിഎൻഎയുമായി മാച്ച് ആവുകയും ചെയ്തതോടെ ആന്റണിയുടെ ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്യാനായി ഐജിയും നിത്യയുമടങ്ങുന്ന ഒരു സംഗം ലോക്കൽ പോലീസിനെ വിളിച്ചറിയിച്ച ശേഷം പുറപ്പെട്ടു…

××××××

ഇതേസമയം…ആന്റണിയുടെ വീട്ടിൽ..

“”എടാ…

നീയതെങ്ങോട്ടാ…??””

“”അങ്ങോട്ട് മാറ് …

കേട്ട്യോനും കേട്ട്യോളുംകൂടെ ഉണ്ടാക്കിവെച്ചത് രണ്ടുംകൂടെ അനുഭവിച്ചാൽ മതി…
കൂടെ ഓരോ മൈ** കളുടെ ഇടപെടലും..!!

ആ നാറികൾക്ക് എന്താ…നമുക്ക് പോയെന്നല്ലാതെ…!!
ഫ**…!!!

പൊലീസിന് എന്തൊക്കെയോ തെളിവുകൾ വേറെയും കിട്ടിയിട്ടുണ്ടെന്ന തോന്നണെ..

ഓഹ്…ഓരോന്ന് വരുത്തിവെച്ചിട്ട് നേരത്തെ അവിടെകയറിയിരുന്ന് ഇളിച്ചുകാട്ടുവ…!!””
അമ്മയുടെ പിടി വിടിവിക്കുവാൻ ശ്രമിക്കവേ…ഭിത്തിയിൽ വെച്ചിരുന്ന ആന്റണിയുടെ ഫോട്ടോനോക്കി അവൻ കയർത്തു…

“”അങ്ങോട്ട് മാറിനിക്ക് തള്ളേ….

എന്നെക്കൊണ്ട്വയ്യാ… ജീവിതകാലംമുഴുവൻ ജയിലിൽകിടക്കാൻ..

ഹാ….””
അവൻ ശക്തിയായി അമ്മയെ പിടിച്ചുതള്ളി..
എന്നിട്ട് തന്റെ ട്രാവൽബാഗുമെടുത്ത് മുൻവശത്തെ വാതിലിനടുക്കെ നീങ്ങിയതും..കാളിങ് ബെൽ മുഴങ്ങി..!!

അവൻ ഒരു പകപ്പോടെ…താഴെ കിടക്കുന്ന അവന്റെ അമ്മയെ ദേഷ്യത്തോടെ നോക്കി….

“”ഫ**

പൊലീസാണോ ഇനി…””
പതിയെ പിറുപിറുത്ത്…അവൻ ഡോർ തുറന്നു…

അന്നേരം അവിടെ നിന്നയാളെകണ്ട്…
അവന്റെ കണ്ണിൽ ഭയം കത്തിജ്വലിച്ചു..!!

×××××

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.